Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭാഷാ വിഷയങ്ങൾ ഉടൻ ആരംഭിക്കണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

സ്വന്തം ലേഖകൻ

മലപ്പുറം: കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഓൺലൈൻ ക്ലാസ് ആരംഭിച്ച് ഒരു മാസം പൂർത്തിയായിട്ടും ഭാഷാവിഷയങ്ങളുടെ ക്ലാസ് ആരംഭിച്ചിട്ടില്ല. അറബി, ഉർദു, സംസ്‌കൃതം വിഷയങ്ങൾ പഠിക്കുന്ന ലക്ഷക്കണക്കിനായ വിദ്യാർത്ഥികളോടുള്ള അവഗണനയാണിത്. എത്രയും പെട്ടെന്ന് മുഴുവൻ ക്ലാസുകളിലെയും ഭാഷാ വിഷയങ്ങളുടെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ലാ സെക്രറിയേറ്റ് ആവശ്യപ്പെട്ടു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല പ്രസിഡന്റ് ബഷീർ തൃപ്പനച്ചി അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറിമാരായ സനൽകുമാർ, ഫയാസ് ഹബീബ്, വൈസ് പ്രസിഡന്റുമാരായ ഹബീബ റസാഖ്, ഡോ. എ.കെ സഫീർ, സൽമാൻ താനൂർ, ഷഹീദ പൊന്നാനി തുടങ്ങിയവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP