Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളില്ല; പി.ഡി.എഫ് ടെക്സ്റ്റ് ബുക്ക് വിതരണം ചെയ്ത് ഫ്രറ്റേണിറ്റി പ്രതിഷേധം

വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളില്ല; പി.ഡി.എഫ് ടെക്സ്റ്റ് ബുക്ക് വിതരണം ചെയ്ത് ഫ്രറ്റേണിറ്റി പ്രതിഷേധം

സ്വന്തം ലേഖകൻ

പാലക്കാട്: ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച് മാസം പിന്നിട്ടിട്ടും പഠിക്കാനായി പാഠപുസ്തകങ്ങളെത്തിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലയിൽ വിവിധയിടങ്ങളിൽ വിദ്യാർത്ഥികൾക്ക് പി.ഡി.എഫ് ടെക്സ്റ്റ് ബുക്കുകൾ പ്രിന്റ് എടുത്തു നൽകി. ആലത്തൂർ, മണ്ണാർക്കാട് മണ്ഡലം കമ്മിറ്റികളാണ് വിദ്യാർത്ഥികൾക്ക് പി.ഡി.എഫ് പുസ്തകങ്ങൾ പ്രിന്റ് എടുത്ത് നൽകിയത്. നിലവിൽ ജില്ലയിൽ പകുതിയോളം വിദ്യാർത്ഥികൾക്ക് മാത്രമേ പാഠപുസ്തകങ്ങൾ ലഭ്യമായിട്ടുള്ളൂവെന്നും പുസ്തകം ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ എടുത്ത ഭാഗങ്ങൾ പഠിക്കാൻ സാധിക്കുന്നില്ലെന്നും ജില്ല സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. മുഴുവൻ വിദ്യാർത്ഥികൾക്കും ഉടൻ പാഠപുസ്തകങ്ങൾ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP