Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്ലസ് വൺ: ജില്ലയിൽ പതിനായിരങ്ങൾക്ക് ഉപരിപഠനത്തിന് സൗകര്യമില്ല; പുതിയ ബാച്ചുകൾ അനുവദിക്കണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

സ്വന്തം ലേഖകൻ

പാലക്കാട്: എസ്.എസ്.എൽ.സി പാസായ 38,227 വിദ്യാർത്ഥികൾക്കു വേണ്ടി ജില്ലയിൽ ഉപരിപഠന മേഖലയിൽ സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിലുള്ള സീറ്റുകളുടെ എണ്ണം 27,110 മാത്രമാണെന്നും അതിനാൽ 11,117 വിദ്യാർത്ഥികൾ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നും പുറത്താക്കപ്പെടുമെന്നും ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.

ഹയർ സെക്കൻഡറി, വി.എച്ച്.എസ്.സി, പോളിടെക്‌നിക്ക്, ഐ.ടി.ഐ തുടങ്ങിയ ഉപരിപഠന മേഖലകളിൽ സർക്കാർ/എയ്ഡഡ് രംഗത്തെ ആകെ സീറ്റുകളുടെ എണ്ണമാണ് 27,110. സി.ബി.എസ്.സി, ഐ.സി.എസ്.സി, എസ്.എസ്.എൽ.സി സേ പരീക്ഷ തുടങ്ങിയവ പാസായി വരുന്ന വിദ്യാർത്ഥികൾ കൂടി വരുന്നതോടെ സീറ്റ് ക്ഷാമം രൂക്ഷമാകും. അതിനാൽ കേവലമായ സീറ്റ് വർധനവിനപ്പുറം സർക്കാർ/എയ്ഡഡ് മേഖലയിൽ മതിയായ ബാച്ചുകൾ പുതുതായി അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP