Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്ലസ് ടു പരീക്ഷയുടെ ഉത്തരക്കടലാസ് കാണാതായ സംഭവം വിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ച: കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കുക: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : പ്ലസ് ടു പൊതു പരീക്ഷയുടെ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ കുറ്റക്കാർക്ക് എതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എം ഷെഫ്രിൻ ആവശ്യപ്പെട്ടു. മൂല്യനിർണയത്തിന് വേണ്ടി പാലക്കാടേക്ക് അയക്കേണ്ട ഉത്തരക്കടലാസ് ആദ്യഘട്ടത്തിൽ എറണാകുളത്തേക്കാണ് അയച്ചത്. ഹെഡ് പോസ്റ്റോഫീസിലെ പരീക്ഷ കൗണ്ടർ വഴി മാത്രം അയക്കേണ്ട ഉത്തരക്കടലാസ് എറണാകുളത്ത് നിന്ന് സാധാരണ പാർസൽ വഴിയാണ് പാലക്കാടേക്ക് അയച്ചത്. ലോക്ക് ഡൗണിനിടയിൽ നടന്ന കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസാണ് വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ കാരണം നഷ്ടപ്പെട്ടത്. വിദ്യാർത്ഥികളുടെ ഒരു വർഷത്തെ കഠിനാധ്വാനത്തോട് വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്ന അനാസ്ഥ അംഗീകരിക്കാനാവില്ല. വിദ്യർത്ഥി സമൂഹത്തോട് ഉത്തരവാദിത്വ ബോധം പുലർത്താൻ വിദ്യാഭ്യാസ വകുപ്പിന് ബാധ്യതയുണ്ടെന്നും ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP