Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാലിക്കറ്റ് യൂണിവേഴ്സിറ്റി വി സി നിയമനം: ഫ്രറ്റേണിറ്റി നിവേദനം നൽകി

കാലിക്കറ്റ് യൂണിവേഴ്സിറ്റി വി സി നിയമനം: ഫ്രറ്റേണിറ്റി നിവേദനം നൽകി

സ്വന്തം ലേഖകൻ

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി വി സി നിയമന അട്ടിമറിയുമായി ബന്ധപ്പെട്ട് ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ലോക്‌സഭ എം പി കെ മുരളീധരന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി നിവേദനം കൈ മാറി. കാവിവത്കരണത്തിനുള്ളതല്ല കാലിക്കറ്റ് വാഴ്‌സിറ്റി, സംഘ്പരിവാർ വി സിയെ അനുവദിക്കില്ല എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് എം പിയെ സന്ദർശിച്ചത്. ജില്ലാ വൈസ് പ്രസിഡന്റ് മുനീബ് ഇബ്രാഹിം, സെക്രട്ടറിയേറ്റ് അംഗം മുജാഹിദ് മേപ്പയൂർ, ജില്ലാ ജനറൽ കൗൺസിൽ അംഗങ്ങളായ മുബഷിർ ചെറുവണ്ണൂർ, ഫുവാദ് വടകര എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP