Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

കൊറോണ 19: ലോക് ഡൗൺ പ്രയാസങ്ങൾക്കിടയിൽ സാഹോദര്യത്തിന്റെ തണൽ വിരിച്ച് ഫ്രറ്റേണിറ്റി

സ്വന്തം ലേഖകൻ

പാലക്കാട്: കൊറോണ വ്യാപനവും ലോക് ഡൗണും മൂലം പ്രയാസപ്പെടുന്ന സമൂഹത്തിൽ 'അതിജീവനത്തിനായി സഹോദര്യത്തിന്റെ കരുതൽ' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി വിപുലമായ പരിപാടികളാണ് നടത്തുന്നത്. ലോക്ക് ഡൗണിന് മുമ്പ് ജില്ല കലക്ടറുടെ നേതൃത്വത്തിൽ നടന്ന കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഫ്രറ്റേണിറ്റി വർക്കർമാർ അണിനിരന്നു. ജില്ല ആശുപത്രി, കെ.എസ്.ആർ.ടി.സി സ്റ്റാന്റ് പരിസരം എന്നിവിടങ്ങളിൽ സാനിറ്റൈസർ, മാസ്‌ക്ക് വിതരണം നടത്തി.

ആർ.ടി.ഒയുടെ നേതൃത്വത്തിൽ ജില്ലയിലെ തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളായ വാളയാർ, നടുപ്പുണി എന്നിവിടങ്ങളിൽ നടന്ന വാഹനങ്ങൾ അണിവിമുക്തമാക്കലിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ പങ്കാളികളായി. കേരള സർക്കാറിന്റെ 'സന്നദ്ധ' സേവന സേനയിലും യുവജന കമ്മീഷന്റെ യൂത്ത് ഡിഫൻസ് ഫോഴ്‌സിലും പ്രവർത്തകരെ അംഗങ്ങളാക്കി. ഇതിന് പുറമെ വിവിധ തദ്ദേശ സ്ഥാപനങ്ങൾ, ഫയർ ആൻഡ് സേഫ്റ്റി എന്നിവിടങ്ങളിൽ നിന്ന് ഏതാനും പ്രവർത്തകർക്ക് ഔദ്യോഗിക വളണ്ടിയർ പാസ് ലഭിച്ചിട്ടുമുണ്ട്.

കൊറോണ ഭീതിയും ലോക്ക് ഡൗണും മൂലം മാനസിക പിരുമുറുക്കം നേരിടുന്നവർക്ക് സൈക്കോളജിസ്റ്റുകളുമായി ഫോൺ മാർഗം സംസാരിക്കാൻ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ഹെൽപ്പ് ലൈൻ ആരംഭിച്ചു. രോഗം മൂലം പ്രയാസപ്പെടുന്നവർക്ക് ഡോക്ടർമാരുമായി സംസാരിക്കാനും ഹെൽപ്പ് ലൈൻ ആരംഭിച്ചു. അത്യാവശ്യക്കാർക്ക് അവശ്യ മരുന്നുകൾ എത്തിക്കുകയെന്ന ലക്ഷ്യത്തിൽ മെഡിക്കൽ ഹെൽപ്പ് ലൈനിന് രൂപം നൽകി. ദിനേനയെന്നോണം അയൽ ജില്ലകളിൽ നിന്നടക്കം മരുന്നുകൾ വരുത്തിച്ച് നിരവധി രോഗികൾക്കാണ് പൊലീസിന്റെ സഹകരണത്തോടെ അവ എത്തിച്ചു നൽകുന്നത്.

ലോക്ക് ഡൗൺ കാലത്ത് വിദ്യാർത്ഥികൾക്ക് പുറത്തിറങ്ങാതെ ഡിഗ്രി/പി.ജി കോഴ്‌സുകൾക്ക് ഓൺലൈൻ അപേക്ഷ നൽകുവാൻ ജില്ല കമ്മിറ്റി അഡ്‌മിഷൻ ഹെൽപ്പ് ലൈൻ ആരംഭിച്ചു.നിരവധി വിദ്യാർത്ഥികൾ ഹെൽപ്പ് ഡെസ്‌ക്കിന്റെ സഹായത്തോടെ രജിസ്‌ട്രേഷൻ നടത്തുന്നുണ്ട്. ഫോൺ: 8606460491.

പിന്നോക്ക ജനവിഭാഗങ്ങൾ അധിവസിക്കുന്ന ജില്ലയിലെ ഏതാനും കോളനികൾ തെരഞ്ഞെടുത്ത് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ലോക് ഡൗൺ കാലത്തെ അവിടങ്ങളിലെ അവസ്ഥ അന്വേഷിക്കുകയും ഭക്ഷണത്തിന് പ്രയാസപ്പെടുന്നിടങ്ങളിൽ വെൽഫെയർ പാർട്ടിയുമായി ചേർന്ന് പദ്ധതികൾ ആവിഷ്‌ക്കരിക്കുകയും ചെയ്തു.

സംസ്ഥാന തല രക്തദാന ക്യാമ്പയിന്റെ ഭാഗമായി ജില്ല ബ്ലഡ് ബാങ്കിൽ പ്രവർത്തകർ രക്തം നൽകി. കൂടാതെ ആവശ്യക്കാർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ രക്തം നൽകുന്ന ഡൊണേഷൻ ഗ്രൂപ്പും രൂപീകരിച്ചു. വെൽഫെയർ പാർട്ടി റിലീഫ് സെൽ, ടീം വെൽഫെയർ എന്നിവയുമായി സഹകരിച്ച് ജില്ലയിലുടനീളം റിലീഫ് പ്രവർത്തനങ്ങളിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ സജീവമായുണ്ട്.

ക്വാറന്റൈൻ കാലത്തെ വിദ്യാർത്ഥികളുടെ സമയത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തിൽ ജില്ലയിലെ കാമ്പസ് യൂണിറ്റുകൾക്ക് കീഴിൽ വിവിധ പഠന പ്രവർത്തനങ്ങളും മത്സരങ്ങളും സംഘടിപ്പിച്ച് വരികയും ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP