Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്ലസ് വൺ അധിക ബാച്ചുകൾ ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വിദ്യഭ്യാസ മന്ത്രിക്ക് നിവേദനം നൽകി

പ്ലസ് വൺ അധിക ബാച്ചുകൾ ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വിദ്യഭ്യാസ മന്ത്രിക്ക് നിവേദനം നൽകി

മലപ്പുറം : പ്ലസ് വൺ അധിക ബാച്ചുകൾ അനുവദിച്ച് ജില്ലയിലെ നിലവിലെ സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ല കമ്മിറ്റി വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന് നിവേദനം നൽകി.

20 ശതമാനം പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിച്ചതുകൊണ്ട് തീരുന്നതല്ല നിലവിലെ പ്രതിസന്ധി. കഴിഞ്ഞ വർഷം വർധിപ്പിച്ച 10 ശതമാനം സീറ്റ് ഭൗതിക സൗകര്യമില്ലാത്തതിനാൽ സ്വീകരിക്കാത്ത സ്‌കൂളുകളുണ്ട്. സീറ്റ് ക്ഷാമം അനുവദിക്കുന്ന മലബാർ മേഖലയിൽ നിലവിൽ തന്നെ ഒരു ക്ലാസിൽ അമ്പതിലധികം വിദ്യാർത്ഥികളുണ്ട്. ഇനിയത് അറുപതിനും മുകളിലാകും. ഇത്രയധികം വിദ്യാർത്ഥികൾ ഒരു ക്ലാസിലുണ്ടാകുമ്പോൾ അനുഭവിക്കുന്ന ദുരിതം പറയേണ്ടതില്ല. അധിക ബാച്ചുകളനുവദിച്ചാലെ ഹയർ സെക്കന്ററി മേഖലയിൽ മലബാർ മേഖല അനുഭവിക്കുന്ന പ്രതിസന്ധിക്ക് അറുതിയാവൂവെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.

പൊതു വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സർക്കാർ ജില്ലയിലെ ഈ സീറ്റ് അപര്യാപ്തത മുഖ്യമായി പരിഗണിക്കാൻ തയ്യാറാവണം. ആയതിനാൽ നിശ്ചിത ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കുന്നതിനപ്പുറം 455 അധിക ബാച്ചുകൾ അനുവദിച്ചാലെ നിലവിലെ പ്രതിസന്ധി അൽപ്പമെങ്കിലും മറിക്കടക്കാനാവൂ. അധിക ബാച്ചുകൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സ്‌കൂളുകളിൽ ഉണ്ടാവേണ്ടതുണ്ട്. ജില്ലയിൽ സർക്കാർ, എയ്ഡഡ് മേഖലയിൽ തന്നെ പ്ലസ്ടു ഇല്ലാത്ത ധാരാളം ഹൈസ്‌കൂളുകൾ ഉണ്ട്. ഇവയെ ഹയർ സെക്കന്ററി സ്‌കൂളുകളായി അപ്ഗ്രേഡ് ചെയ്യാവുന്നതാണ്. ഇങ്ങനെ ബാച്ച് വർദ്ധനവിനൊപ്പം അതിനുള്ള നടപടികളും ഉടൻ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ല സെക്രട്ടറി സാബിക് വെട്ടമാണ് കേരള വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന് നിവേദനം നൽകിയത്. ജില്ല കമ്മിറ്റിയംഗങ്ങളായ സി.ടി ജാഫർ, സി.എച്ച് അംജദ്, എൻ.കെ ഹാദിഖ് എന്നിവർ സംബന്ധിച്ചു.

--

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP