Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

ഫാ. സ്റ്റാൻ സ്വാമിയെ ഉടൻ മോചിപ്പിക്കണം: കാഞ്ഞിരപ്പള്ളിയിൽ പ്രതിഷേധപ്രകടനം

ഫാ. സ്റ്റാൻ സ്വാമിയെ ഉടൻ മോചിപ്പിക്കണം: കാഞ്ഞിരപ്പള്ളിയിൽ പ്രതിഷേധപ്രകടനം

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജാർഖണ്ടി ലെ റാഞ്ചിയിൽ നിന്ന് അറസ്റ്റ് ചെയ്ത് ബോംബെയിലെ ജയിലിലടച്ചിരിക്കുന്ന മിഷനറിയും ജസ്യൂട്ട് വൈദികനുമായ ഫാ.സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ സാമുദായിക, സാമൂഹ്യ, സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ സംയുക്തനേതൃത്വത്തിൽ കോവിഡ് 19ന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രതിഷേധ സമ്മേളനവും ജാഥയും നടത്തി.

കാഞ്ഞിരപ്പള്ളി പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന പ്രതിഷേധപരിപാടി കാത്തലിക് ബിഷപ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ സഭയും മിഷനറിമാരും നൽകുന്ന വിശിഷ്ടമായ സേവനത്തിന്റെ ഗുണഫലങ്ങൾ ഏറ്റുവാങ്ങുന്നത് പൊതുസമൂഹമൊന്നാകെയാണ്. ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ആദിവാസി, ദളിത് വിഭാഗങ്ങളുടെ അവകാശത്തിനുവേണ്ടി പോരാടിയതിന്റെ പേരിൽ വൈദികനെ മാവോയിസ്റ്റാക്കി ചിത്രീകരിക്കുന്നത് ജനാധിപത്യഭരണത്തിന് തീരാകളങ്കമാണെന്ന് വി സി.സെബാസ്റ്റ്യൻ പറഞ്ഞു. ബേബിച്ചൻ ഏർത്തയിൽ, എ.കെ.ജെ.എം.സ്‌കൂൾ പ്രിൻസിപ്പാൾ ഫാ.സാൽവിൻ അഗസ്റ്റിൻ എസ്.ജെ., ബാബു സെബാസ്റ്റ്യൻ, ബിനോ ജോസഫ്, ബിനോ വട്ടപ്പറമ്പിൽ, ബാബു പൂതക്കുഴി കണമല, ചാക്കോച്ചൻ ഏർത്തയിൽ എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP