Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാന സ്‌കൂൾ ഫുട്ബോൾ ടീമിലേക്ക് സെലക്ഷനായി അഷ്‌കർ ഉസ്മാൻ

സംസ്ഥാന സ്‌കൂൾ ഫുട്ബോൾ ടീമിലേക്ക് സെലക്ഷനായി അഷ്‌കർ ഉസ്മാൻ

 

കാഞ്ഞങ്ങാട് : അണ്ടർ - 17 ദേശീയ സ്‌കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനായുള്ള പതിനെട്ടംഗ ടീമിലേക്ക് സെലക്ഷനായി അതിഞ്ഞാൽ സ്വദേശിയായ അഷ്‌കർ ഉസ്മാൻ. പതിനൊന്നംഗ ടീമിൽ പ്രതിരോധ നിരയിൽ വിങ് പൊസിഷനിലായാണ് അഷ്‌കർ ഉസ്മാൻ കളിക്കളത്തിലിറങ്ങുന്നത്. കണ്ണൂരിൽ നിന്ന് നോർത്ത് സെലക്ഷൻ ക്യാമ്പിലൂടെയാണ് അഷ്‌കർ സംസ്ഥാന ടീമിലേക്ക് സ്ഥാനമുറപ്പിച്ചത്.

അഷ്‌കറിനോടൊപ്പം കാസർഗോഡ് ജില്ലയിൽ നിന്ന് മറ്റ് രണ്ട് പേരെയും സംസ്ഥാന അണ്ടർ - 17 ഫുട്ബോൾ ടീമിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥി യാണ് അഷ്‌കർ ഉസ്മാൻ , പിതാവ് ഉസ്മാൻ അതിഞ്ഞാൽ പള്ളിയിലാണ് ജോലി ചെയ്യുന്നത്. അതിഞ്ഞാൽ ഗ്രീൻസ്റ്റാർ ആർട്സ്&സ്പോർട്സ് ക്ലബിന്റെ താരമാണ് അഷ്‌കർ

അഷ്‌കർ ഉസ്മാനെ അതിഞ്ഞാലിലെ ഫുട്ബോൾ പ്രേമികൾ അഭിനന്ദനം അറിയിച്ച് സന്ദർശനം നടത്തി

ജമ്മു & കാശ്മീരിൽ നടക്കുന്ന അണ്ടർ - 17 ദേശീയ സ്‌കൂൾ ഫുട്ബോൾ കാർണിവെലിൽ മാറ്റുരയ്ക്കാൻ പോകുന്ന കേരളാ അണ്ടർ -17 ഫുട്ബോൾ ടീമിന്റെ ഭാഗവത്തായി അതിഞ്ഞാൽ ഗ്രീൻസ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബിന്റെ താരം അഷ്‌കർ ഉസമാൻ.

നിലവിൽ തൃക്കരിപ്പൂർ ഫുട്ബോൾ അക്കാദമി ക്ക് കീഴിൽ പരിശീലനം നടത്തുന്ന അഷ്‌കർ സംസ്ഥാന സ്‌കൂൾ അണ്ടർ -17 ടീമിലേക്ക് സെലക്ഷൻ ലഭിച്ച് കാഞ്ഞങ്ങാടിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്.

കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി യായ അഷ്‌കർ സംസ്ഥാന ഫുട്ബോൾ അസോസിയേഷൻ നടത്തിയ അണ്ടർ -17 ഫുട്ബോൾ മേളയിലും കാസർഗോഡ് ജില്ലാ ടീമിന് വേണ്ടി മാറ്റുരയ്ച്ചിട്ടുണ്ട്.

പ്രതിരോധ നിരയിൽ വിങ് സൈഡിൽ എതൃകളിക്കാരന്റെ ചടുല താളങ്ങളെ തളച്ച് ഉരുക്ക് മതിൽ തീർക്കുന്ന മികച്ച പ്രതിഭ കൂടിയാണ് ഗ്രീൻസ്റ്റാർ അതിഞ്ഞാലിലൂടെ കളിക്കളത്തിലേക്ക് ചുവട് വെച്ചിറിങ്ങി അതിഞ്ഞാലിന്റെ അഭിമാനമായി മാറിയ ഈ ടീനേജ് താരം

ലോകത്തേ ക്ക് ഏറ്റവും വലിയ ഫുട്ബോൾ ആരാധകരെ കൊണ്ട് നിറഞ്ഞ ബ്രസീൽ പോലെ , ഫുട്ബോൾ എന്ന കരുത്തിന്റെ കായിക വിസ്മയത്തെ നെഞ്ചിലേറ്റിയവരുടെ നാടാണ് അതിഞ്ഞാൽ, അഷ്‌കറിനെ പോലെ വളർന്ന് വരുന്ന ഒരുപാട് പ്രതിഭാധനരായ ഫുട്ബോൾ പ്രതിഭകളെ കൊണ്ട് സമ്പന്നമായ നാടാണ് അതിഞ്ഞാൽ.

അതിഞ്ഞാലിന്റെ പഴയകാല ഫുട്‌ബോൾ ഏടുകളിലേക്ക് വിരലോടിക്കുമ്പോൾ മുഹമ്മദൻസ് , നാസർ ക്ലബുകൾ പോലെ ഒരുപാട് ക്ലബുകൾ അന്ന് തീർത്ത വിജയഗാഥകളുടെ ചരിതങ്ങൾ ഇന്നും ഗ്രീൻസ്റ്റാർ അതിഞ്ഞാൽ , അരയാൽ ബ്രദേഴ്സ് അതിഞ്ഞാൽ എന്നീ ക്ലബുകളിലൂടെ തുടർന്ന് പോരുകയും ചെയ്യുന്നു.

കളി മൈതാനിയിൽ അഷ്‌കർ എന്ന ഫുട്ബോൾ പ്രതിഭയ്ക്ക് വേണ്ട മാർഗ നിർദേശങ്ങൾ നൽകാനും അത് പ്രാവർത്തികമാക്കാനും, പഴയകാല കാലിക്കറ്റ് യൂണിവേഴ്സിറ്റി | കോഴിക്കോട് ഫറൂഖ് കോളോജ് താരവും കൂടിയായ അതിഞ്ഞാലിന്റെ ഫുട്ബോൾ ഇതിഹാസം പിഎം ഷുക്കൂർ നൽകുന്ന കോച്ചിംഗും ഉപദേശങ്ങളും വളരെ അഭിനന്ദനാർഹം കൂടിയാണെന്ന് ഈ വേളയിൽ ഓർക്കുന്നു

സംസ്ഥാന സ്‌കൂൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച് കേരളത്തിന്റെ പതിനെട്ടംഗ ടീമിന്റെ ഭാഗവത്തായി തിരിച്ചെത്തിയ അഷ്‌കർ ഉസ്മാനെ അഭിനന്ദനങ്ങൾ അറിയിക്കാനാണ് അതിഞ്ഞാലിന്റെ പഴയകാല ഫുട്ബോൾ താരമായ പിഎം ഷുക്കൂറിനോടൊപ്പം അതിഞ്ഞാലിലെ ഫുട്‌ബോൾ പ്രേമികൾ ഗ്രീൻ സ്റ്റാർ അതിഞ്ഞാലിന്റെ ഓഫീസിലെത്തിയത്. ഗ്രീൻസ്റ്റാർ അതിഞ്ഞാലിന്റെ താരങ്ങളായ റമീസ് അഹ്മദിന്റെ യും , സലീം അതിഞ്ഞാലിന്റെയും സാന്നിധ്യം അഭിനന്ദന വേദിക്ക് കൂടുതൽ കൊഴുപ്പേകി

എനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കി അതിഞ്ഞാൽ നാടിന്റെ ഫുട്ബോൾ പാരമ്പര്യവും അഭിമാനവും വാനോളം ഉയർത്താൻ അഷ്‌കറിന് സാധിക്കട്ടെ എന്ന് കൂടി ആശംസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP