Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭണ്ഡാരത്തിൽ സ്വരൂപിച്ച തുക പ്രവാസികൾക്ക് ഭക്ഷണമൊരുക്കാനായി നൽകി ഫാത്തിമ സൽവ

ഭണ്ഡാരത്തിൽ സ്വരൂപിച്ച തുക പ്രവാസികൾക്ക് ഭക്ഷണമൊരുക്കാനായി നൽകി ഫാത്തിമ സൽവ

സ്വന്തം ലേഖകൻ

പുഞ്ചാവി: നാട്ടിലേക്ക് തിരിച്ചെത്തി ഹോം ക്വോറന്റൈനിൽ കഴിയുന്ന പ്രദേശത്തെ പ്രവാസികൾക്ക് പുഞ്ചാവി എസ്വൈഎസ് സാന്ത്വനം കമ്മിറ്റി ഒരുക്കുന്ന രണ്ട് നേരം ഭക്ഷണം നൽകുന്ന പദ്ധതിയിലെ പതിനെട്ടാം ദിനത്തിലെ ഭക്ഷണമൊരുക്കേണ്ടതിലേക്കായി ഭണ്ഡാരത്തിൽ സൂക്ഷിച്ച പോന്നിരുന്ന തന്റെ ചെറിയ സമ്പാദ്യം നൽകി നാല് വയസുകാരി ഫാത്തിമ സൽവ.

ഇഖ്ബാൽ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തെ പള്ളിയിലെ മുഅദ്ദിനും മദ്രസാ അദ്ധ്യാപകനുമായ സിഎസ് മുഹമ്മദ് മൗലവിയുടെ യും വീട്ടമ്മയായ സൗദയുടെ മകളാണ് ഫാത്തിമ സൽവ.

നാട്ടിലേക്ക് തിരിച്ചെത്തി ക്വോറന്റൈനിൽ കഴിയുന്ന പുഞ്ചാവി പ്രദേശത്തെ ഇരുപതിലധികം വരുന്ന പ്രവാസികൾക്കാണ് പുഞ്ചാവി എസ്വൈഎസ് സാന്ത്വനം കമ്മിറ്റി രണ്ട് നേരം സുഭിക്ഷമായ ഭക്ഷണം നൽകി വരുന്നത്.

പ്രദേശത്തെ എസ്എസ്എഫ് ന്റെ കർമനിരതരായ പ്രവർത്തകരാണ് രണ്ട് നേരവും ഭക്ഷണം നാട്ടിലേക്ക് അടുത്തിടെ തിരിച്ചെത്തിയ പ്രവാസികൾ കഴിയുന്ന ഹോം ക്വോറന്റൈനിലേക്ക് എത്തിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP