Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വിരമിച്ച സൈനികർക്ക് തൊഴിൽ അവസരവുമായി ഫ്ളിപ്കാർട്ട്

വിരമിച്ച സൈനികർക്ക് തൊഴിൽ അവസരവുമായി ഫ്ളിപ്കാർട്ട്

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യയുടെ ആഭ്യന്തര ഇ-കൊമേഴ്‌സ് വിപണന കേന്ദ്രമായ ഫ്ളിപ്കാർട്ട് വിരമിച്ച കരസേന ജീവനക്കാർക്ക് തൊഴിൽ നൽകുന്ന ഫ്ളിപ്മാർച്ച് സംരംഭം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി, തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികളെ തിരിച്ചറിയുന്നതിനും ജോലി നൽകുന്നതിനും ആർമി വെൽഫെയർ പ്ലേസ്മെന്റ് ഓർഗനൈസേഷനുമായും (എഡബ്ല്യുപിഒ) ഫ്ളിപ്കാർട്ട് പങ്കാളിത്തത്തിൽ ഏർപ്പെട്ടു. കോർപ്പറേറ്റ്, സപ്ലൈ ചെയിൻ മേഖലയിൽ ഉൾപ്പെടെയുള്ള മൂല്യ ശൃംഖലയിലുടനീളം മുൻ സൈനികർക്ക് തൊഴിൽ നൽകി പരിശീലനവും മാർഗനിർദേശവും നൽകും.

വിവിധ കോർപ്പറേറ്റ് തൊഴിലുകളുടെ സൂക്ഷ്മത പഠിക്കാൻ സഹായിക്കുന്നതിനുമായി തിരഞ്ഞെടുത്ത ഉദ്യോഗസ്ഥർക്ക് ഇഷ്ടാനുസൃതം ഇൻഡക്ഷൻ, സെൻസിറ്റൈസേഷൻ പ്രോഗ്രാമുകൾ, ക്യൂറേറ്റഡ് പഠന പ്രോഗ്രാമുകൾ എന്നിവ നൽകും. ഫ്ളിപ്പ്കാർട്ടിൽ മുൻ സൈനികരെ നിയമിക്കുന്നതിലൂടെ പുതിയ കരിയർ പാതകളിലേക്ക് അവർക്ക് അവസരങ്ങൾ നൽകാനും സായുധ സേനയിലെ സേവനത്തിന് ശേഷം കൂടുതൽ ഓപ്ഷനുകൾ അവർക്ക് വാഗ്ദാനം ചെയ്യാനും സഹായിക്കും.

എഡബ്ല്യുപിഒയുടെ കണക്ക് പ്രകാരം, 30-40 വയസ് പ്രായമുള്ള 50,000ൽ അധികം ഉദ്യോഗസ്ഥർ ഓരോ വർഷവും സേനയിൽ നിന്നും വിരമിക്കുന്നു, ഇവർ ലോജിസ്റ്റിക്സ്, വർക്ക്ഫോഴ്സ് മാനേജ്മെന്റ്, പ്രതിസന്ധി കൈകാര്യം ചെയ്യൽ എന്നിവയിൽ നന്നായി പരിശീലനം നേടിയവരാണ്. ഇതെല്ലാം അവരെ വലിയ ഓർഗനൈസേഷനുകൾക്ക് അനുയോജ്യമായ ഒരു തിരഞ്ഞെടുപ്പാക്കി മാറ്റുന്നു.കോർപ്പറേറ്റ് ഓഫീസുകൾ, സപ്ലൈ ചെയിൻ പ്രവർത്തനങ്ങൾ, സുരക്ഷാ മാനേജ്മെന്റ് എന്നിവയിലുടനീളം നിരവധി മുൻ ആർമി ഉദ്യോഗസ്ഥരെ ഫ്ളിപ്പ്കാർട്ട് നിലവിൽ വിന്യസിച്ചിട്ടുണ്ട്. കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇവർ പ്രധാന പങ്ക് വഹിക്കുന്നു. കോർപ്പറേറ്റ് ഓഫീസുകളിൽ 12,000 ത്തിലധികവും വിതരണ ശൃംഖലയിൽ 1.8 ലക്ഷത്തോളവും ജോലിക്കാരാണ് ഫ്ളിപ്കാർട്ടിനുള്ളത്.

സായുധ സേനയിലെ നിരവധി മുൻ അംഗങ്ങൾ പ്രധാന ചാർട്ടറുകളിലായി നിലവിൽ ഫ്ലിപ്പ്കാർട്ടിലുണ്ടെന്നും ഇത് മുന്നോട്ട് കൊണ്ടുപോകുന്നതിനായി പുതിയ ഫ്ളിപ്പ്മാർച്ച് സംരംഭം പ്രഖ്യാപിക്കുന്നതിൽ സന്തുഷ്ടരാണെന്നും ഫ്ളിപ്കാർട്ട് ചീഫ് പീപ്പിൾസ് ഓഫീസർ കൃഷ്ണ രാഘവൻ പറഞ്ഞു. ' രാജ്യത്തെ സേവിക്കുന്ന രണ്ട് സ്വാധീനമുള്ള സേവന ദാതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്നതാണ് ഈ പങ്കാളിത്തമെന്നും പരസ്പരം കരുത്ത് നൽകുന്നതാണ് ഫ്‌ളിപ്കാർട്ടും എഡബ്ല്യുപിഒയും തമ്മിലുള്ള കരാറെന്നും എഡബ്ല്യുപിഒ മാനേജിങ് ഡയറക്ടർ മേജർ ജനറൽ ദീപക് സപ്ര പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP