Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഫ്‌ളിപ്കാർട്ടിന്റെ സ്റ്റാർട്ടപ്പ് ആക്‌സിലറേറ്റർ പ്രോഗ്രാമായ ഫ്‌ളിപ്കാർട്ട് ലീപിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: സ്റ്റാർട്ടപ്പ് ഇന്ത്യയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഫ്‌ളിപ്കാർട്ട് സ്റ്റാർട്ടപ്പ് ആക്‌സിലറേറ്റർ പ്രോഗ്രാമായ ഫ്‌ളിപ്കാർട്ട്് ലീപ് ആരംഭിച്ചു. പുതിയതും വരാനിരിക്കുന്നതുമായ സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കാം. ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന സംരംഭങ്ങൾക്ക് 16 ആഴ്ചത്തെ വ്യവസായ വിദഗ്ദ്ധർ നയിക്കുന്ന വെർച്വൽ മെന്റർഷിപ്പ് പ്രോഗ്രാമും 25,000 ഡോളർ ഇക്വിറ്റി ഫ്രീ ഗ്രാന്റും നൽകും. സ്റ്റാർട്ടപ്പുകളുടെ വളർച്ച, വികസനം, വെല്ലുവിളികൾ എന്നിവ കൈകാര്യം ചെയ്യുന്നതിനും സ്റ്റാർട്ടപ്പ് ഇന്ത്യയ്ക്ക് മികച്ച സംഭാവനകൾ നൽകുന്നതിനും സഹായിക്കുന്ന ഫ്ളിപ്കാർട്ടിന്റെ ആദ്യത്തെ സ്റ്റാർട്ടപ്പ് ആക്‌സിലറേറ്റർ പ്രോഗ്രാമാണിത്. എൻട്രികൾ ലഭിക്കുന്നതോടെ ഫ്‌ളിപ്കാർട്ട് ലീപ് ബി2സി, ബി2ബി സ്റ്റാർട്ടപ്പുകളെ തിരിച്ചറിയുകയും പ്രോഗ്രാമിലുടനീളം മാസ്റ്റർ ക്ലാസുകൾക്ക് പുറമെ ഫ്‌ളിപ്കാർട്ടിലെ ബിസിനസ്, ഓപ്പറേഷൻസ്, പ്രോഡക്ട്, ടെക്‌നോളജിവിദഗ്ദ്ധർ മികച്ച പരിശീലനങ്ങളും നൽകും.

ഫ്‌ളിപ്കാർട്ട് ലീപിനായി അപേക്ഷിക്കുന്ന സ്റ്റാർട്ടപ്പുകൾ ഇന്ത്യയിലുള്ളതായിരിക്കണം. കൂടാതെ, ഏർലി അഡോപ്ഷൻ വർക്കിങ്ങ് പ്രോട്ടോടൈപ്പും ഉണ്ടായിരിക്കണം. ഫ്‌ളിപ്കാർട്ട് ലീപ് പ്രോഗ്രാം പൂർത്തിയായതിനു ശേഷമുള്ള ഡെമോ ദിനത്തിൽ മികച്ച സ്റ്റാർട്ടപ്പ് മാതൃക നിക്ഷേപകർ, കോർപ്പറേറ്റുകൾ എന്നിവർക്കു മുന്നിൽ അവതരിപ്പിക്കും. കൂടാതെ ഫ്‌ളിപ്കാർട്ടിന്റെ ധനസഹായത്തിനായി പരിഗണിക്കുകയുംചെയ്യും. ഡിസൈൻ ആൻഡ് മേക്ക് ഫോർ ഇന്ത്യ, ഡിജിറ്റൽ കൊമേഴ്സിലെ നൂതനവിദ്യ, റീട്ടെയിൽ മേഖലയെ ശാക്തീകരിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ, സപ്ലൈ ചെയിൻ മാനേജ്മെന്റ് ആൻഡ് ലോജിസ്റ്റിക്സ്, പ്രസക്തമായ ഡീപ് ടെക് ആപ്ലിക്കേഷനുകൾ ശക്തമാക്കുക എന്നിങ്ങനെ അഞ്ച് തീമുകളിൽ നിന്നാണ് മികച്ച സ്റ്റാർട്ടപ്പുകളെ തെരഞ്ഞെടുക്കുന്നത്. ഇന്ത്യൻ ഉപഭോക്താക്കൾക്ക് പ്രത്യേകമായി നിർമ്മിച്ച ടെക്‌നോളജി, ഉപഭോക്തൃ ഇന്റർനെറ്റ്സ്‌പേസ് എന്നിവയിൽ ഏറ്റവും നൂതനമായ പരിഹാരങ്ങൾ കൊണ്ടുവരുന്നതിനാണ് ഈ തീമുകൾ തിരിച്ചിട്ടുള്ളത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇ-കൊമേഴ്സ് മേഖലയെ പരിവർത്തനം ചെയ്യാൻ സാധ്യതയുള്ള പരിഹാരങ്ങൾക്കായി പ്രവർത്തിക്കുന്ന ഏതൊരു സ്റ്റാർട്ടപ്പും ഈ തീമാറ്റിക് മേഖലകളിൽ ഡിജിറ്റൈസേഷനും സാങ്കേതിക മുറ്റേവും കൊണ്ടുവരുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഗവമെന്റിന്റെ സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭത്തിന് ആക്കം കൂട്ടുന്നതിനൊപ്പം പ്രാദേശിക സംരംഭകരുടെ പുതിയ ആശയങ്ങൾ പരിപോഷിപ്പിക്കുന്നതിനാണ് ഫ്‌ളിപ്കാർട്ട് ലീപ് ലക്ഷ്യമിടുന്നതെന്നു ഫ്‌ളിപ്കാർട്ട്് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കല്യാൺ കൃഷ്ണമൂർത്തി പറഞ്ഞു. പ്രാരംഭഘട്ടത്തിൽ സ്റ്റാർട്ടപ്പുകളെ വികസിപ്പിക്കാനും ഭാവിയിൽ വിജയകരമായ ബ്രാൻഡുകളാകാനും സഹായിക്കുന്ന ഒരു പ്രോഗ്രാം നിർമ്മിക്കാൻ ഞങ്ങളുടെ ശ്യംഖല ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഫ്‌ളിപ്കാർട്ട് ്ചീഫ് പ്രോഡക്ട് ആൻഡ് ടെക്‌നോളജി ഓഫീസർ ജെയ് വേണുഗോപാൽ പറഞ്ഞു.

നരേൻ റാവുലയുടെ നേതൃത്വത്തിലുള്ള പ്രോഡക്ട് സ്ട്രാറ്റജി ആൻഡ് ഡിപ്ലോയ്മെന്റ് ടീമാണ് പ്രോഗ്രാം രൂപകൽപന ചെയ്ത് നടപ്പിലാക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി ഫ്ളിപ്കാർട്ട്ലീപ് ഡോട്ട്കോം സന്ദർശിക്കുക.

റിപ്പോർട്ടുകൾ പ്രകാരം 12-15% സ്ഥിരവാർഷിക വളർച്ചയോടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റമാണ് ഇന്ത്യയിലേത്. റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ ഓരോ ദിവസവും 2-3 ടെക്സ്റ്റാർട്ടപ്പുകൾ ജനിക്കുന്നു. കുതിച്ചുയരുന്ന ആവാസവ്യവസ്ഥ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് യാത്രകൾക്ക് തുടക്കമിട്ടു. കേന്ദ്ര-സംസ്ഥാന തലങ്ങളിൽ വർധിച്ചുവരുന്ന സർക്കാർ പിന്തുണയും സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനുള്ള മെച്ചപ്പെട്ട റെഗുലേറ്ററി അന്തരീക്ഷവും ഉള്ളതിനാൽ അടുത്ത ബില്യൺ ഉപഭോക്താക്കളെ ഫലപ്രദമായി ടാപ്പു ചെയ്യുതിന് ഈ വിഭാഗം സജ്ജമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP