Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റീ-സൈക്കിൾ ചെയ്യാൻ സാധിക്കുന്ന പരിസ്ഥിതി സൗഹാർദ്ദം ആയിട്ടുള്ള ഫ്‌ളക്‌സ് വർക്കുകൾക്ക് അനുമതി നൽകണം-പി.കെ അബ്ദു റബ്ബ് എംഎ‍ൽഎ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പരിസ്ഥിതി സൗഹാർദ്ദ ആയിട്ടുള്ള റീ-സൈക്കിൾ ചെയ്യാൻ സാധിക്കുന്ന ഫ്‌ളക്‌സ് വർക്കുകൾക്ക് അനുമതി നൽകണമെന്നു പി.കെ അബ്ദു റബ്ബ് എംഎ‍ൽഎ നിയമസഭയിൽ അവതരിപിച്ച ശ്രദ്ദ ക്ഷണിക്കൽ അവതരിപ്പിച്ചുകൊണ്ട് സർക്കാരിനോട് ആവിശ്യപ്പെട്ടു. വർത്തമാന കാലത്ത് ജനങ്ങൾ നേരിടുന്ന രണ്ടു വലിയ വെല്ലുവിളികൾ മാലിന്യവും, കുടിവെള്ളവും ആണ്. ശുദ്ധവായുവും ഈ ഗണത്തിലേക്ക് കാലെടുത്തു വെക്കാനുള്ള തയ്യാറെടുപ്പിലാണ്. തീർച്ചയായും റീ-യൂസ്, റീ-സൈക്കിൾ ചെയ്യാൻ സാധിക്കാത്ത പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിരോധിക്കേണ്ടത് അത്യാവിശ്യമാണ്. റീ-സൈക്കിൾ ചെയ്യാൻ സാധിക്കാത്ത മാലിന്യങ്ങൾ ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കപ്പെടെണ്ടത് നമ്മുടെ ആവിശ്യമാണ്.

29-08-2019 ലെ സർക്കാർ ഉത്തരവ് നമ്പർ-111/2019/LSGD പ്രകാരം സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോർഡ് കളുടെ ഉപയോഗം നിരോധിച്ചു കൊണ്ട് ഉത്തരവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഫ്‌ളക്‌സ് ബോർഡുകൾ റീ-സൈക്കിൾ ചെയ്യാൻ സാധിക്കാത്തതിനാൽ ആണ് ഇത്തരം ബോർഡുകൾ നിരോധിച്ചത് എന്നാണു മനസ്സിലായത്. ഫ്‌ളക്‌സ് ബോർഡുകൾ ക്ക് നിരോധനം ഏർപ്പെടുത്തുന്നതിന് മുന്നോടിയായി 06-03-2018 നു ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, സംഘടനയുടെ പ്രതിനിധികൾ എന്നിവരുടെ ഒരു യോഗം വിളിച്ചു ഈ കര്യങ്ങൾ അവലോകനം ചെയ്തതായി അറിയാൻ സാധിച്ചു .

കേന്ദ്ര സർക്കാരിന്റെ വേസ്റ്റ് മാനേജ്‌മെന്റ് റൂൾ പ്രകാരം റീ-യൂസ് ചെയ്യാവുന്നതോ, റീ-സൈക്കിൾ ചെയ്യാവുന്നതോ ആയ പ്രൊഡക്റ്റുകൾ നിരോധിക്കരുത് എന്ന നിർദ്ദേശം നിലവിലുണ്ട്. Make in India പദ്ധതിപ്രകാരം 2500 കോടി രൂപ മുതൽ മുടക്കിൽ 17 ഫ്‌ളക്‌സ് നിർമ്മാണ കമ്പനികൾ ഇന്ത്യയിൽ നിലവിലുണ്ട്. ഈ കമ്പനികളിൽ എല്ലാം തന്നെ ഫ്‌ളക്‌സ് റീ-സൈക്ക്‌ലിങ് പ്ലാന്റുകളും പ്രവർത്തിച്ചു വരുന്നുണ്ട്. ഈ നിർമ്മാണ കമ്പനികൾക്ക് പുറമേ നിരവധി ഫ്‌ളക്‌സ് ഡീലർമാരും നിലവിലുണ്ട്.

സർക്കാരിന്റെ PMEGP (Prime Minister's Employment Generation Programme) പദ്ധതി പ്രകാരം നിക്ഷേപ സബ്‌സിഡി ഉൾപ്പെടെ സംരംഭകർക്ക് നൽകി പ്രോത്സാഹിച്ച ഒരു സ്വയം തൊഴിൽ സംരംഭം കൂടിയാണ് ഫ്‌ളക്‌സ് പ്രിന്റിങ് വ്യവസായം. ലക്ഷക്കണക്കിന് കുടുംബങ്ങൾ ഈ സംരംഭത്തിലൂടെ ജീവിതം മുന്നോട്ട് നീക്കുന്നുണ്ട്. വലിയ തുകകൾ ചിലവഴിച്ചാണ് ഇതുപോലത്തെ സംരംഭങ്ങൾ എല്ലാവരും എല്ലാവരും ആരംഭിക്കുന്നത്.

എന്നാൽ ഫ്‌ളക്‌സ് ബോർഡുകൾ നിർമ്മിക്കുന്ന കമ്പനികൾ തന്നെ ഉപയോഗിച്ച ഫ്‌ളക്‌സ് ബോർഡുകൾ റീ-സൈക്കിൾ ചെയ്യുന്ന പ്ലാന്റുകളും പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ ഫ്‌ളക്‌സ് ബോർഡ് വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയാണ് Sign Printing Industries Association. ഉപയോഗിച്ച ഫ്‌ളക്‌സ് ബോർഡുകൾ ശേഖരിച്ചു റീ-സൈക്കിൾ ചെയ്യുന്നതിന് ഒരു കിലോഗ്രാമിന് 8 രൂപ നിരക്കിൽ 5,850 Kg റീ-സൈക്കിൾ ചെയ്യുന്നതിന് 46,800 രൂപ യും വാഹന കൂലിയായി 40,000 രൂപയും, GST ഇനത്തിൽ 4,340 രൂപയും ചേർത്തു മൊത്തം 91,140 രൂപ ഈ സംഘടന ഉത്തരഖണ്ഡിലെ Pioneer Polyleathers Limited എന്ന കമ്പനിക്ക് നൽകിയിട്ടുണ്ട്. ഈ കമ്പനി ഉപയോഗിച്ച ഫ്‌ളക്‌സുകൾ കിലോഗ്രാമിന് 8 രൂപ നിരക്കിൽ റീ-സൈക്കിൾ ചെയ്യുന്നതിന് വാങ്ങുന്നുണ്ട്.

ഉത്തരാഖണ്ഡിലെ Pioneer Polyleathers Limited എന്ന കമ്പനിക്ക് പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ ക്ലിയറൻസ് സർട്ടിഫികറ്റിന്റെ പകർപ്പ് ആണിത്. റീ-സൈക്കിൾ ചെയ്യാൻ സാധിക്കാത്ത വസ്തു ആയതിനാൽ പരിസ്ഥിതിക്ക് ദോഷകരമാണ് എന്നതാണ് ഫ്‌ളക്‌സ് നിരോധിക്കുന്നതിനു കാരണം ആയി പറയുന്നത്. റീ-സൈക്കിൾ ചെയ്യാൻ സാധിക്കാത്ത വസ്തു ആണെങ്കിൽ പിന്നെ എങ്ങിനെയാണ് ഫ്‌ളക്‌സ് ഡീലർമാരുടെ സംഘടന Pioneer Polyleathers Limited എന്ന കമ്പനിക്ക് ഇത്രയും കിലോഗ്രാം ഉപയോഗിച്ച ഫ്‌ളക്‌സുകൾ റീ-സൈക്കിൾ ചെയ്തത്.

ഇനി ഫ്‌ളക്‌സിനു പകരമായി ഉപയോഗിക്കാൻ ഉത്തരവിൽ പറയുന്ന വസ്തു പോളിത്തീൻ ആണ്. പോളിത്തീൻ റീ-സൈക്കിൾ ചെയ്യുന്ന പ്ലാന്റ് എവിടെയാണ് നിലവിലുള്ളത്. ഇത്തരം റീ-സൈക്കിളിങ് പ്ലാന്റുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടോ. പോളിത്തീൻ റീ-സൈക്കിൾ ചെയ്യുന്നത്തിനു വേണ്ടി വരുന്ന ചെലവ് എത്രയാണ്. ഫ്‌ളക്‌സിനെക്കാൾ പരിസ്ഥിതി സൗഹാർദ്ദം ആണോ പോളിത്തീൻ. ഫ്‌ളക്‌സിലും, പോളിത്തീനിലും PVC അടങ്ങിയിട്ടുണ്ട്.

ഫ്‌ളക്‌സിൽ രണ്ടു ലയറുകളുടെ ഇടയിൽ തുണിയുടെ ഒരു കോട്ടിങ് ഉണ്ട് എന്ന് മാത്രം. അതുപോലെ ഫ്‌ളക്‌സ് പ്രിന്റ് ചെയ്യുന്ന മെഷീനുകളിൽ പോളിത്തീൻ പ്രിന്റ് ചെയ്യാൻ സാധിക്കില്ല. വലിയ തരം മെഷീനുകളിൽ മാത്രമേ പോളിത്തീൻ പ്രിന്റ് ചെയ്യാൻ സാധിക്കൂ. ചുരുക്കത്തിൽ ഒരേ ഇനത്തിൽ പെട്ട രണ്ടു വസ്തുക്കൾ ഒന്ന് നിരോധിക്കുകയും, പകരം രണ്ടാമത്തെ വസ്തു ഉപയോഗിക്കാൻ ആവിശ്യപ്പെടുകയും ചെയ്യുക. ഇത് വിരോധാഭാസം ആണ്. ഒന്നുകിൽ റീ-സൈക്കിൾ ചെയ്യാൻ സാധിക്കുന്ന എല്ലാ വസ്തുക്കളും ഉപയോഗിക്കുന്നതിനു അനുമതി നൽകുക. അല്ലെങ്കിൽ രണ്ടിനും നിരോധനം ഏർപ്പെടുത്തുക. ഇത് തീർച്ചയായും ഒരു കമ്പനിയെ സഹായിക്കാൻ അല്ലേ എന്ന് തീർച്ചയായും സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിൽ കേരളത്തിൽ അല്ലാതെ മറ്റു ഒരു സംസ്ഥാനത്തും ഫ്‌ളക്‌സുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ല. മറ്റു സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നതുപോലെ റീ-സൈക്ക്‌ലിങ് പ്ലാന്റുകൾ തുടങ്ങുന്നതിനു കേരളത്തിൽ അനുമതി നൽകുകയാണ് ചെയ്യേണ്ടത്. അതുപോലെ ലക്ഷക്കണക്കിനു തൊഴിലാളികളെ പട്ടിണിക്കിടുന്ന നടപടി കൂടിയാണിത്.
ആയതിനാൽ പരിസ്ഥിതി സൗഹാർദ്ദ ആയിട്ടുള്ള റീ-സൈക്കിൾ ചെയ്യാൻ സാധിക്കുന്ന വസ്തുക്കൾക്ക് അനുമതി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതോടൊപ്പം ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിത മാർഗം കൂടി സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവിശ്യപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP