Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എഫ്.ഐ.ടി.യു നിയമസഭാ മാർച്ച് സംഘടിപ്പിച്ചു

എഫ്.ഐ.ടി.യു നിയമസഭാ മാർച്ച് സംഘടിപ്പിച്ചു

തിരുവനന്തപുരം : കേരളത്തിലെ പിണറായി സർക്കാർ നിർമ്മിക്കുന്ന തൊഴിലാളി വിരുദ്ധ ബില്ലായ നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ബിൽ ലോകബാങ്ക് നിർദ്ദേശവും മോദിയുടെ കോർപ്പറേറ്റ് സ്വപ്നപദ്ധതിയുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.

തൊഴിലാളി വിരുദ്ധ നിയമത്തിനെതിരെ എഫ്.ഐ.ടി.യു സംഘടിപ്പിച്ച നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകബാങ്കിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്ന പദ്ധതിയാണ് കേന്ദ്ര സർക്കാരിന്റെ താത്പര്യപ്രകാരം ഇടതു സർക്കാർ നിയമമാക്കുന്നത്. 1978 ലെ കേരളാ ചുമട്ടുതൊഴിലാളി ക്ഷേമ നിയമം, കേരള പഞ്ചായത്ത് രാജ് ആക്ട് തുടങ്ങി നിരവധി നിയമങ്ങളിലൂടെ ലഭിച്ചിരുന്ന തൊഴിലാളി അവകാര പരിരക്ഷകളും ജനങ്ങളുടെ അധികാരങ്ങളും പാരിസ്ഥിതിക സുരക്ഷയും ലംഘിക്കുന്ന ഇത്തരത്തിലെ നിയമം ഇടതു സർക്കാർ അവതരിപ്പിക്കുന്നത് തൊഴിലാളി വർഗത്തോടുള്ള കൊടും ചതിയാണ്. പിണറായി സർക്കാർ തുടർന്നു വരുന്ന നവ ഉദാരീകരണ നയങ്ങളുടെ തുടർച്ച തന്നെയാണ് ഈ നിയമവും.

ചുമട്ടുതൊഴിലാളി വ്യവസായങ്ങൾക്ക് ബാധ്യത എന്ന പരാമർശം തൊഴിലാളി വർഗ പാർട്ടിയുടെ പ്രതിനിധിയായ മന്ത്രി എ.സി മൊയ്തീൻ നിയമസഭയിൽ അവതരിപ്പിച്ച നിയമത്തിലുണ്ട് എന്നതു തന്നെ സി.പിഎമ്മും ഇടതുപക്ഷവും എത്രമാത്രം തൊഴിലാളി വിരുദ്ധരാണ് എന്ന് വിളിച്ചോതുന്നുണ്ട്. വിവിധ ക്ഷേമനിധികളിലൂടെ തൊഴിലാളികൾക്കു കിട്ടുന്ന പരിരക്ഷ ഇല്ലാതാക്കാനും ഗുഢ ശ്രമം വേറേ നടക്കുന്നുണ്ട്. അത്തരം നീക്കത്തിന്റെ ഭാഗമാണ് ക്ഷേമനിധി ലഭിച്ചുകൊണ്ടിരിക്കുന്നവരുടെ അവകാശം പുനർനിർണയിക്കാനൊരുങ്ങുന്നത്. ഇത്തരം ജനവിരുദ്ധ നീക്കങ്ങളെ തൊഴിലാളി വർഗം പോരാട്ടങ്ങളിലൂടെ ചെറുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

1978 ലെ ചുമട്ടുതൊഴിലാളി നിയമത്തിലെ 9ാം വകുപ്പിലൂടെ ലഭ്യമായ തൊഴിലുറപ്പ് പരിരക്ഷ അംഗീകൃത ചുമട്ടുതൊഴിലാളിക്ക് ഇല്ലാതാക്കുന്ന നിയമത്തെ തൊഴിലാളി വർഗം ചെറുക്കണെമന്ന് എഫ്.ഐ.ടിയു സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാനത്തെ പീടിക തൊഴിലാളികളുടെ അധികസമയ തൊഴിൽ വേതന വ്യവസ്ഥകളും അട്ടിമറിക്കാൻ നിർദ്ദിഷ്ട നിയമം ഇടയാക്കും. വ്യവസായ സൗഹൃദത്തിന്റെ ഭാഗമായി തൊഴിലാളികളെ കുടിയിറക്കാനും തൊഴിലവകാശങ്ങൾ ഇല്ലാതാക്കാനുമാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.കേരളത്തിലെ ചുമട്ടുതൊഴിലാളികളോടും പീടികതൊഴിലാളികളോടും ഇടതു സർക്കാർ ചെയ്യുന്ന വഞ്ചനയെ തുറന്നുകാട്ടുമെന്നും നിയമനിർമ്മാണവുമായി മുന്നോട്ട് പോയാൽ തൊഴിലാളി വർഗത്തെ അണിനിരത്തി ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് ജോൺ, കേന്ദ്ര കമ്മിറ്റി അംഗം ശശി പന്തളം , അസെറ്റ് ജില്ലാ പ്രസിഡന്റ് സാജൻ വണ്ടിത്തടം, ഉണ്ണികൃഷ്ണൻ നായർ എഫ്.ഐ.ടി.യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷറഫുദ്ദീൻ നേമം എന്നിവർ സംസാരിച്ചു.

പ്രസ്‌ക്ലബിന് സമീപത്ത് നിന്നാരംഭിച്ച മാർച്ചിന് എഫ്.ഐ.ടി.യു നേതാക്കളായ പി.ലുഖ്മാൻ, മുഹമ്മദ് പൊന്നാനി, ശ്രീജ നെയ്യാറ്റിൻകര, സുരേന്ദ്രൻ കരിപ്പുഴ, ഗണേശ് വടേരി, ഷാനവാസ് പി.ജെ പരമാനന്ദൻ മങ്കട, തസ്ലിം മമ്പാട്, ഉസ്മാൻ മുല്ലക്കര, ശാക്കിർ ചങ്ങരംകുളം തുടങ്ങിയവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP