Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാർഷിക ബിൽ കർഷകന്റെ മരണവാറണ്ട്: എഫ്.ഐ.ടി.യു

സ്വന്തം ലേഖകൻ

മലപ്പുറം: കാർഷിക ബിൽ പാസാക്കിയതിലൂടെ മോദി സർക്കാർ കർഷകർക്കുള്ള മരണവാറണ്ടാണ് നടപ്പിലാക്കിയിരിക്കുന്നതെന്ന് എഫ്.ഐ.ടി.യു മലപ്പുറം ജില്ല പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ പറഞ്ഞു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കർഷകവിരുദ്ധ ബില്ലിനെതിരെ കർഷക തൊഴിലാളി യൂണിയൻ (എഫ്.ഐ.ടി.യു) മലപ്പുറം ജില്ല കമ്മിറ്റി മലപ്പുറത്ത് നടത്തിയ കർഷക രോഷം എന്ന പരിപാടി ഉദ്ഘാനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖല കൂടി കുത്തകകൾക്ക് പതിച്ച് നൽകിയിരിക്കുകയാണ് ഈ ബില്ലിലൂടെ. രാജ്യത്തെ ജനങ്ങളുടെ ഭക്ഷ്യാവശ്യങ്ങളല്ല കമ്പനികളുടെ ആഗോള കച്ചവട താൽപര്യങ്ങളായിരിക്കും ഈ ബില്ലിലൂടെ നടപ്പിലാക്കുക, ഇത് രാജ്യത്തെ പട്ടിണിയിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം പറഞ്ഞു.

കർഷക തൊഴിലാളി യൂണിയൻ ജില്ല പ്രസിഡന്റ് മജീദ് മാടമ്പാട്ട് അധ്യക്ഷതവഹിച്ചു. ഫസൽ തിരൂർക്കാട്, സെയ്താലി വലമ്പൂർ, അഫ്‌സൽ ടി, അഷ്‌റഫ് എടപ്പറ്റ എന്നിവർ സംസാരിച്ചു. മൂസ ചൂനൂർ, സി കെ അഹമ്മദ് അനീസ് എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP