Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പണിമുടക്ക് രാഷ്ട്രീയ മുതലെടുപ്പ് : ഫെഡറേഷൻ ഓഫ് എംപ്ലോയീസ് & ടീച്ചേർസ് ഓർഗനൈസഷൻ

സ്വന്തം ലേഖകൻ

ആലപ്പുഴ: ഇന്ന് (വ്യാഴാഴ്ച) നടക്കുന്ന പണിമുടക്ക് രാഷ്ട്രീയ മുതലെടുപ്പാണെന്ന് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് & ടീച്ചേർസ് ഓർഗനൈസഷൻ (FETO) ജില്ലാ പ്രസിഡന്റ് ഗോപകുമാർ മഥുരാപുരി ആരോപിച്ചു. കേന്ദ്ര പൊതുമേഖലകളെ സംരക്ഷിക്കണമെന്ന് ആവശ്യപെട്ട് പണിമുടക്ക് നടത്തുന്നവർ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ തകർച്ചയിലേക്ക് നയിക്കുന്നത്.

അതിന്റെ പ്രധാന ഉദാഹരണമാണ് സംസ്ഥാനത്തിന്റെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായാ KSRTC .പങ്കാളിത്ത പെൻഷൻ പുനഃ പരിശോധിക്കുമെന്ന് പറഞ്ഞു അധികാരത്തിലേറിയിട്ട് യാതൊന്നും ചെയ്യാത്തവരാണ് കേന്ദ്രത്തോട് എൻ.പി.എസ് പിൻവലിക്കണമെന്ന് ആവശ്യപെടുന്നത്. സ്വകാര്യവത്കരണവും കരാർവത്കരണവും കൺസൾട്ടൻസിരാജും പ്രധാന അജണ്ടയായി കേരളത്തിൽ നടപ്പിലാക്കുന്നവരാണ് ഈ ആവശ്യം ഉന്നയിച്ചു കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമാണ്.

കേന്ദ്ര സർക്കാരിനെ എതിർക്കുകയെന്ന രാഷ്ട്രീയ അജണ്ടയെ മുൻനിർത്തി നടത്തുന്ന പണിമുടക്ക് ജീവനക്കാരും അദ്ധ്യാപകരും പൊതുസമൂഹവും തള്ളിക്കളയണമെന്നും പണിമുടക്ക് ബഹിഷ്‌കരിച്ചു ജോലിക്കെത്തുന്നവർക്ക് ആവശ്യമായ സുരക്ഷ നൽകണമെന്നും ഫെഡറേഷൻ ഓഫ് എംപ്ലോയീസ് & ടീച്ചേർസ് ഓർഗനൈസഷൻ ആലപ്പുഴ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP