Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മെഡിക്കൽ കോഴ്സുകൾ : കൃത്യതയില്ലാതെ മുന്നാക്ക സംവരണം അനുവദിച്ച നടപടി തിരുത്തി പുതിയ പ്രവേശനപട്ടിക തയ്യാറാക്കുക- ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

മെഡിക്കൽ കോഴ്സുകൾ : കൃത്യതയില്ലാതെ മുന്നാക്ക സംവരണം അനുവദിച്ച നടപടി തിരുത്തി പുതിയ പ്രവേശനപട്ടിക തയ്യാറാക്കുക- ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം:മെഡിക്കൽ,അനുബന്ധ കോഴ്സുകൾക്ക് വഴി വിട്ട് മുന്നാക്ക സംവരണം അനുവദിച്ചതിനെ തുടർന്നുണ്ടായ അനിശ്ചിതത്വവും ആശങ്കകളും പരിഹരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തോന്നയ്ക്കൽ.

മെഡിക്കൽ,അനുബന്ധ കോഴ്സുകളിൽ മുന്നാക്ക വിഭാഗങ്ങൾക്ക് വ്യക്തതയോ കൃത്യമായ പഠനമോ ഇല്ലാതെ സീറ്റ് അനുവദിച്ചതോടെ സീറ്റ് വിഹിതം നിർണയിക്കാൻ കഴിയാതെ ആരോഗ്യവകുപ്പ് പ്രതിസന്ധിയിലാണ്. ഓപ്ഷൻ രജിസ്ട്രേഷൻ ക്ഷണിച്ചു കൊണ്ട് നോട്ടിഫിക്കേഷൻ വന്നിട്ടും പരീക്ഷാ കമ്മീഷണർക്ക് സീറ്റ് വിഹിതം നിശ്ചയിച്ച് നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. പരിധിയിലധികം സീറ്റ് മുന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ചെയ്തതോടെയാണ് ഈ പ്രതിസന്ധി.

മുൻ വർഷത്തേക്കാൾ അഞ്ചിരട്ടിയോളം പേരാണ് ഇത്തവണ മുന്നാക്കസംവരണ പട്ടികയിലുള്ളത്. മികച്ച റാങ്കുള്ള ഇതര സംവരണീയ വിഭാഗങ്ങളെയും മെറിറ്റിനെയും പിന്തള്ളി മുന്നാക്ക വിഭാഗങ്ങൾ ഇത്തരത്തിൽ പ്രവേശനം തരപ്പെടുത്തിയത് വാർത്തയാവുകയും വ്യാപക പ്രതിഷേധങ്ങൾക്കിടയാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അശാസ്ത്രീയമായ മുന്നാക്ക സംവരണ പ്രവേശനം റദ്ദാക്കി പുതിയ പ്രവേശനപട്ടിക തയ്യാറാക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP