Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ഫെഡറൽ ബാങ്ക്; കമ്യൂണിറ്റി കിച്ചനുകൾക്ക് സഹായങ്ങളെത്തിക്കാനും കോവിഡ്19 ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്യുവാനും പദ്ധതി

കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ഫെഡറൽ ബാങ്ക്; കമ്യൂണിറ്റി കിച്ചനുകൾക്ക് സഹായങ്ങളെത്തിക്കാനും കോവിഡ്19 ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്യുവാനും പദ്ധതി

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ഡൗൺ കാരണം കേരളത്തിലും പുറത്തും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഫെഡറൽ ബാങ്ക് രംഗത്ത്. ഭക്ഷ്യലഭ്യത ഉറപ്പു വരുത്തുന്നതിനായി കമ്യൂണിറ്റി കിച്ചനുകൾക്ക് ആവശ്യമായ സഹായങ്ങളെത്തിക്കാനും കോവിഡ്19 ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്യുവാനുമാണ് പദ്ധതി. ഇതിനായി ജീവനക്കാരിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും ബാങ്ക് വെബ്സൈറ്റ് വഴി ധനസമാഹരണവും നടത്തുന്നുണ്ട്. ഫെഡറൽ ബാങ്ക് ഹോർമിസ് മെമോറിയൻ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. ജീവനക്കാരിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും സമാഹരിക്കുന്ന തുകയ്ക്കു തുല്യമായ തുക ഫൗണ്ടേഷനും വഹിക്കും. കോവിഡ്19 പരിശോധനയ്ക്കുള്ള 1000 റാപിഡ് ടെസ്റ്റ് കിറ്റുകൾ കേരളത്തിലെത്തിക്കുമെന്നും ബാങ്ക് അറിയിച്ചു.

ആലുവ, അങ്കമാലി, പെരുമ്പാവൂർ നിയോജകമണ്ഡലങ്ങളിലെ 21 കമ്യൂണിറ്റി കിച്ചനുകൾക്കുള്ള എല്ലാ സഹായങ്ങളും ഫെഡറൽ ബാങ്ക് നൽകും. പദ്ധതിയുടെ ഉദ്ഘാടനം എംഎൽഎമാരായ റോജി എം ജോർജ്, അൻവർ സാദത്, വി പി സജീന്ദ്രൻ, എൽദോസ് കുന്നപ്പിള്ളി, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജനൽ ഹെഡുമായ ജോയ് തോമസ് എന്നിവർ ചേർന്ന് നിർവഹിച്ചു.

കൂടാതെ ഡൽഹിയിൽ അഞ്ചിടങ്ങളിലായി കുടിയേറ്റ തൊഴിലാളികൾക്കും ചേരി നിവാസികൾക്കും അയ്യായിരം ഭക്ഷണപ്പൊതികൾ ഹെൽപ് ഏജ് ഇന്ത്യയുമായി സഹകരിച്ച് ഫെഡറൽ ബാങ്ക് ദിവസവും വിതരണം ചെയ്യുന്നുണ്ട്. ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും നെറ്റ്‌വർക്ക് 2 ഹെഡുമായ നന്ദകുമാർ വി ഈ പദ്ധതി ഉദ്ഘാടനം ചെയ്തു.

കേരളത്തിനു പുറമെ പുനെയിലും 1000 റാപിഡ് ടെസ്റ്റ് കിറ്റുകൾ ഫെഡറൽ ബാങ്ക് വിതരണം ചെയ്യും. ഫെഡറൽ ബാങ്ക് ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ബാങ്ക് വെബ്സൈറ്റ് വഴി സംഭാവനകൾ നൽകാം. സംഭാവന തുകയുടെ 50 ശതമാനം ആദായനികുതി പരിധിയിൽ നിന്ന് ഒഴിവാക്കപ്പെടും. കൂടുതൽ വിവരങ്ങൾക്കും സംഭാവനകൾ നൽകാനും www.federalbank.co.in/covid-19-donation എന്ന വെബ്സൈറ്റ് ലിങ്ക് സന്ദർശിക്കാം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP