Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊതുകുനിവാരണത്തിൽ നഗരസഭയുടെഅലംഭാവത്തിനെതിരെ കൊതുക് പിടുത്ത മത്സരം

പാലാ: പാലാ നഗരത്തിൽ കൊതുകു പിടുത്ത മത്സരം സംഘടിപ്പിക്കുന്നു. പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ പടർന്നു പിടിച്ചിട്ടും കൊതുകുനിവാരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താത്ത നഗരസഭാധികൃതരുടെ നടപടിയിൽ പ്രതിഷേധിക്കാനാണ് കൊതുക് പിടുത്ത മത്സരം നടത്തുന്നത്. പ്രതിഷേധത്തിനൊപ്പം കൊതുകു നിവാരണവും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനാണ് വ്യത്യസ്തമായ ഈ സമരവുമായി രംഗത്തിറങ്ങിയത്. നഗരസഭാതിർത്തിക്കുള്ളിൽ ഉള്ളവരെ മാത്രമേ മത്സരത്തിനു പരിഗണിക്കുകയുള്ളൂ.

23 മുതൽ 30 വരെ ഒരാഴ്ചക്കാലമാണ് കൊതുകു പിടുത്തത്തിന്റെ മത്സര കാലയളവ്. ഈ കാലയളവിനുള്ളിൽ ഏറ്റവും കൂടുതൽ കൊതുകുകളെ പിടികൂടുന്നവർക്ക് ക്യാഷ് അവാർഡും ശുചിത്വശ്രീ പുരസ്‌ക്കാരവും നൽകും. തൊട്ടടുത്ത അഞ്ചു സ്ഥാനങ്ങളിലെത്തുന്നവർക്ക് സർട്ടിഫിക്കേറ്റുകളും സമ്മാനിക്കും. കൊതുകുകളെ പിടികൂടിയ ശേഷം സംഘടനയെ അറിയിച്ചാൽ മതി. പരിശോധിച്ച ശേഷം ജേതാവിനെ കണ്ടെത്തും.

പൊതുജന സഹകരണത്തോടെയുള്ള ഈ കൊതുകു നിവാരണ പിടുത്ത മത്സരം 23 ന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് ഉദ്ഘാടനം ചെയ്യും. നഗരസഭ കൊതുകു നശീകരണത്തിൽ ഗുരുതരമായ അംലംഭാവം കാട്ടുകയാണെന്ന് ഫൗണ്ടേഷൻ കുറ്റപ്പെടുത്തി.

ചെയർമാൻ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. ബിനു പെരുമന, സാംജി പഴേ പറമ്പിൽ, തോമസുകുട്ടി എബ്രാഹം, സുമിത് ജോർജ്, അനിൽ മാത്യു എന്നിവർ പ്രസംഗിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP