Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫാസ്റ്റ്ട്രാക്ക് റിഫ്‌ളക്‌സ് വെയറബിൾസ് പോർട്ട്‌ഫോളിയോ വിപുലമാക്കി; ഇനി ഹിയറബിൾ വിഭാഗത്തിലേയ്ക്കും

ഫാസ്റ്റ്ട്രാക്ക് റിഫ്‌ളക്‌സ് വെയറബിൾസ് പോർട്ട്‌ഫോളിയോ വിപുലമാക്കി; ഇനി ഹിയറബിൾ വിഭാഗത്തിലേയ്ക്കും

സ്വന്തം ലേഖകൻ

കൊച്ചി: പ്രമുഖ യൂത്ത് ആക്‌സസറി ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് ഫാസ്റ്റ് ട്രാക്ക് റിഫ്‌ളക്‌സ് പോർട്ട്‌ഫോളിയോയ്ക്കു കീഴിൽ ഫാസ്റ്റ്ട്രാക്ക് റിഫ്‌ളക്‌സ് 3.0, ഫാസ്റ്റ്ട്രാക്ക് റിഫ്‌ളക്‌സ് 2സി പേ, ഫാസ്റ്റ്ട്രാക്ക് റിഫ്‌ളക്‌സ് ട്യൂൺസ് എന്നിങ്ങനെ മൂന്ന് പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നു.

പുതുതലമുറയുടെ ഫാഷൻ താത്പര്യങ്ങൾക്ക് അനുസരിച്ചാണ് ഫാസ്റ്റ്ട്രാക്ക് റിഫ്‌ളക്‌സ് 3.0 അവതരിപ്പിക്കുന്നത്. ഫാഷൻ ആക്‌സസറിയും ഉപയോഗപ്രദമായ ടെക് ഉത്പന്നവുമാണിത്. രണ്ട് നിറങ്ങളിൽ അവതരിപ്പിക്കുന്ന റിഫ്‌ളക്‌സ് 3.0 യോഗ, റണ്ണിങ്, ഹൈക്കിങ്, സൈക്ലിങ് എന്നിങ്ങനെ പത്തിലധികം സ്പോർട്സ് മോഡുകളുടെ ട്രാക്കറോടുകൂടിയാണ് എത്തുന്നത്. വിവിധ അവസരങ്ങൾക്ക് അനുയോജ്യമാകുന്ന വിധത്തിൽ മാറ്റിയിടാവുന്ന സ്ട്രാപ്പുകളും അതിന് യോജിക്കുന്ന ഇരുപത് വാച്ച് ഫേയ്‌സുകളാണ് റിഫ്‌ളക്‌സ് 3.0 യിലുള്ളത്. ഫുൾ ടച്ച് കളർ ഡിസ്‌പ്ലേയിൽ ടച്ച് വഴി മ്യൂസിക്, കാമറ കൺട്രോൾ എന്നിവ സാധ്യമാണ്. പത്ത് ദിവസം ഉപയോഗിക്കാവുന്ന ബാറ്ററി, വാട്ടർ റെസിസ്റ്റന്റ് മികവ് എന്നിവയ്ക്ക് പുറമെ റിഫ്‌ളക്‌സ് 3.0-ൽ ഹാർട്ട് റേറ്റ് മോണിട്ടർ, ഫോൺ ഫൈൻഡർ, സ്ലീപ് ട്രാക്കർ, ഐഡിൽ അലേർട്ട്, വൈബ്രേഷൻ അലാം എന്നീ സൗകര്യങ്ങളുമുണ്ട്. 2495 രൂപയാണ് വില.

ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും സാധാരണ ഫിറ്റ്‌നസ് രീതികളിൽനിന്ന് മാറ്റം സാധിക്കുന്നതിനുമായി ഏറ്റവും നവീനമായ ആപ്പിനൊപ്പമാണ് റിഫ്‌ളക്‌സ് 3.0 അവതരിപ്പിക്കുന്നത്. ഫിറ്റ്‌നസ് പ്രവർത്തനങ്ങളുടെ റിപ്പോർട്ട് നല്കുന്നതിനൊപ്പം ആരോഗ്യകരമായ ഡയറ്റ് നിർദ്ദേശങ്ങൾ നല്കുന്നതിനും പുതിയ കായികരീതികൾ, ഫിറ്റ്‌നസ്, ഇൻഷ്വറൻസ് തുടങ്ങിയവയെക്കുറിച്ച് ശിപാർശ ചെയ്യുന്നതിനും ഈ ആപ്പിന് കഴിയും. ദൈനംദിന പ്രവർത്തനങ്ങൾ മുൻകൂട്ടി നിശ്ചയിക്കുന്നതിനും ആഗോളതലത്തിൽ മറ്റ് റിഫ്‌ളക്‌സ് 3.0 ഉപയോക്താക്കളുമായി മത്സരിക്കുന്നതിനും സാധിക്കും. ഉപയോക്താക്കളുടെ ജീവിതശൈലിയുടെ ഭാഗമാകുന്നതിനൊപ്പം ഭാവിയിൽ ഈ ആപ്പിനായി വലിയ പദ്ധതികളാണ് ഫാസ്റ്റ്ട്രാക്ക് ഒരുക്കുന്നത്.

പുതു തലമുറയാക്കായി വെയറബിൾ സെഗ്മെന്റിൽ ഫാസ്റ്റ്ട്രാക്ക് ഉടൻതന്നെ വിപണിയിലിറക്കുന്ന ഉത്പന്നമാണ് ഫാസ്റ്റ്ട്രാക്ക് റിഫ്‌ളക്‌സ് 2സി പേ പവേർഡ് ബൈ യോനോ എസ്‌ബിഐ. കോണ്ടാക്ട്‌ലെസ് പേയ്‌മെന്റ് ഇന്നത്തെ ജീവിതരീതിയായി മാറിക്കഴിഞ്ഞു. യോനോ എസ്‌ബിഐയുമായി ചേർന്ന് പുറത്തിറക്കുന്ന ഫാസ്റ്റ്ട്രാക്ക് റിഫ്‌ളക്‌സ് 2സി പേ കോൺടാക്ട്‌ലെസ് പേയ്‌മെന്റ് സാധ്യമാക്കുന്ന ഒരു ഫാഷണബിൾ ഫിറ്റ്‌നസ് ബാൻഡാണ്. ഫിറ്റ്‌നസ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനൊപ്പം കോൺടാക്ട്‌ലെസ് പേയ്‌മെന്റും നടത്താൻ സാധിക്കും. സ്ലീപ് -ആക്ടിവിറ്റി ട്രാക്കർ, ഫോൺ ഫൈൻഡർ, മ്യൂസിക് കൺട്രോൾ, ഏഴു ദിവസം വരെ ഉപയോഗിക്കുന്നതിനുള്ള പവർ എന്നിങ്ങനെ വിവിധ സൗകര്യങ്ങൾ ഈ വാച്ചിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഇയർഫോണുകളും ഹെഡ്‌ഫോണുകളുമായി ഇഴുകിച്ചേർന്നിരിക്കുന്ന പുതിയ തലമുറയുടെ ഹൃദയമിടിപ്പ് അറിയുന്ന ഫാസ്റ്റ്ട്രാക്ക് അവതരിപ്പിക്കുന്ന പുതിയ ഉത്പന്നമാണ് ഫാസ്റ്റ്ട്രാക്ക് റിഫ്‌ളക്‌സ് ട്യൂൺസ്. ജോലിയിലും പഠനത്തിലും ഗെയ്മിലുമെല്ലാം സ്മാർട്ട് ഓഡിയോ ആക്‌സസറികൾ യുവാക്കളുടെ ജീവിതശൈലിയുടെ ഭാഗമായി മാറിക്കഴിഞ്ഞു. ഫാസ്റ്റ്ട്രാക്ക് റിഫ്‌ളക്‌സ് ട്യൂ ൺസ് എന്ന പേരിൽ ഒരു നിര ഹിയറബിൾസ് ആണ് അവതരിപ്പിക്കുന്നത്. ഓവർ ദ ഹെഡ്, ബിഹൈൻഡ് ദ നെക്ക്, ട്രൂലി വയർലെസ് എന്നീ രീതിയിലുള്ള 3 ഹിയറബിൾ ഉത്പന്നങ്ങളാണ് ഇവയിൽ ഉൾപ്പെടുന്നത്. ഉപയോക്താക്കളെ മനസിലാക്കി ഫാഷ്-ടെക് വിഭാഗത്തിൽ ഏറ്റവും മികച്ചവയാണ് അവതരിപ്പിക്കുന്നത്. മികച്ച ശബ്ദ ഗുണമേന്മയും അധിക ബാറ്ററിയുമുള്ളതിനാൽ അലോസരമില്ലാതെ എപ്പോഴും ഉപയോഗിക്കാൻ സാധിക്കും. കുറഞ്ഞ വിലയിൽ ഫാഷൻ നിറങ്ങളിൽ ആകർഷണീയമായാണ് ഈ ആക്‌സസറികൾ വിപണിയിലെത്തുന്നത്. ആൻഡ്രോയ്ഡ്, ഐഒഎസ് കോമ്പാറ്റബിൾ ആയ ഫാസ്റ്റ്ട്രാക്ക് റിഫ്‌ളക്‌സ് ട്യൂണുകളിൽ ബ്ലൂടൂത്ത് വി5.0 ആണുള്ളത്. ആറു മുതൽ 26 മണിക്കൂർ വരെ പ്ലേ ചെയ്യാം. 1795 രൂപ മുതൽ ഫാസ്റ്റ്ട്രാക്ക് സ്റ്റോറുകളിലും വെബ്‌സൈറ്റിലും ലഭിക്കും.

സാങ്കേതികവിദ്യകളെക്കുറിച്ച് ഏറെ താത്പര്യമുള്ള യുവാക്കളുടെ എണ്ണം ഇനിയും വർദ്ധിച്ചുവരുമെന്ന് ഫാസ്റ്റ്ട്രാക്ക് റിഫ്‌ളക്‌സ് ക്ലസ്റ്ററിനു കീഴിൽ പുതിയ നിര ഉത്പന്നങ്ങൾ പുറത്തിറങ്ങുന്ന ചടങ്ങിൽ ടൈറ്റൻ കമ്പനിയുടെ വാച്ചസ് ആൻഡ് വെയറബിൾസ് സിഇഒ സുപർണ മിത്ര പറഞ്ഞു. യുവജനങ്ങളുടെ ഫാഷനെക്കുറിച്ചും ട്രെൻഡുകളെക്കുറിച്ചുമുള്ള ചർച്ച നയിക്കുന്നതിൽ ബ്രാൻഡ് എന്ന നിലയിൽ ഫാസ്റ്റ്ട്രാക്കിന് സന്തോഷമുണ്ട്. റിഫ്‌ളക്‌സിലൂടെ യുവാക്കൾക്കായുള്ള സ്മാർട്ട് വെയറബിൾസ്, ഫിറ്റ്‌നസ് വിഭാഗത്തിൽ ചുവടുറപ്പിക്കുകയാണ്. റിഫ്‌ളക്‌സിനു കീഴിൽ വിവിധതരം ഉത്പന്നങ്ങൾ അവതരിപ്പിക്കാനും വിപുലമായ ഉത്പന്നങ്ങളും സൗകര്യപ്രദമായ ടെക് ഉത്പന്നങ്ങളും പുതിയ തലമുറയ്ക്കായി അവതരിപ്പിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. കൂടുതൽ ഫീച്ചറുകളുള്ള നൂതനമായ ഉത്പന്നങ്ങൾ ആഗ്രഹിക്കുന്ന യുവാക്കൾക്കായാണ് ഫാഷ്-ടെക് വിഭാഗത്തിൽ റിഫ്‌ളക്‌സ് 3.0, റിഫ്‌ളക്‌സ് ട്യൂൺസ് എന്നിവ വിപണിയിലെത്തിക്കുന്നത്. സൗകര്യപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്ന സാങ്കേതികവിദ്യയോട് ആവേശമുള്ള പുതിയ തലമുറയ്ക്കായാണ് ഫാസ്റ്റ്ട്രാക്ക് 2സി അവതരിപ്പിക്കുന്നതെന്നും അവർ പറഞ്ഞു.

യുവാക്കൾ ഏറെ ജനപ്രിയമാകാവുന്ന ഫാഷ്-ടെക് വിഭാഗത്തിനോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഫാസ്റ്റ്ട്രാക്ക് റിഫ്‌ളക്‌സ് പോർട്ട്‌ഫോളിയോ. റിഫ്‌ളക്‌സ് പോർട്ട്‌ഫോളിയോയിലെ എല്ലാ ഉത്പന്നങ്ങളും www.fastrack.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP