Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

K-TET 2020 ജനുവരി നോട്ടിഫിക്കേഷനിൽ സാമ്പത്തിക സംവരണം നടപ്പാക്കണം: ഇഡബ്ല്യുഎസ് ഫോറം

സ്വന്തം ലേഖകൻ

പ്രൈമറി - ഹൈസ്‌കൂൾ തല അദ്ധ്യാപക യോഗ്യതാ പരീക്ഷയായ കെ- ടെറ്റ് നു തങ്ങൾക്ക് അവകാശപ്പെട്ട മാർക്ക് ഇളവ് ലഭിക്കണമെന്ന് EWS കൂട്ടായ്മ ആവശ്യപ്പെട്ടു. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണമാണ് ഇക്കണോമിക്കലി വീക്കർ സെഷൻ എന്ന ഇ.ഡബ്യു.എസ് (EWS) സംവരണം. കെ- ടെറ്റ് പരീക്ഷയിൽ EWS സംവരണം നൽകാത്തതിനാൽ പുറത്തായ അർഹത ഉള്ള അനേകം അദ്ധ്യാപകരും അദ്ധ്യാപകവിദ്യാർത്ഥികളും ഉണ്ട്. കേന്ദ്ര ഗവൺമെന്റ് 2019 ജനുവരി 12 ന് സാമ്പത്തിക സംവരണം ഭരണഘടനാനുസൃതമായി രാജ്യത്ത് നടപ്പിലാക്കി. എന്നാൽ സംസ്ഥാനത്ത് അത് പ്രാബല്യത്തിലാക്കിയത് ഒരു വർഷം കഴിഞ്ഞു 2020 ജനുവരി 3ന് ആണ്. അതനുസരിച്ച് സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ സർക്കാരിന്റെ സംവരണ മേഖലകളിൽ 10% സംവരണത്തിന് അർഹരാണ്. കെ- ടെറ്റ് പോലുള്ള മത്സര പരീക്ഷകൾക്ക് 5% മാർക്ക് ഇളവിനും അർഹരാണ്. *2020 ജനുവരി 3ന് ശേഷം നടത്തുന്ന എല്ലാ നോട്ടിഫിക്കേഷനുകളിലും, മത്സര പരീക്ഷകളിലും, ഉന്നത വിദ്യാഭ്യാസ അഡ്‌മിഷനുകളിലും EWS ബാധകം ആക്കണം എന്നും പൊതു ഭരണ വകുപ്പ് ഉത്തരവിൽ പറയുന്നു.*

കേരള സർക്കാർ ഇതു സംബന്ധിച്ച് ഉത്തരവിറക്കിയതിന് ശേഷം ആണ് ഈ വർഷത്തെ കെ ടെറ്റ് പരീക്ഷ നടന്നത്. എന്നാൽ സാമ്പത്തിക സംവരണം K-TET പരീക്ഷക്ക് നടപ്പിലാക്കേണ്ട പൊതുവിദ്യാഭ്യാസ വകുപ്പും ബന്ധപ്പെട്ടവരും ഗൂഡ ലക്ഷ്യത്തോടെ ഉറക്കത്തിൽ ആയിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയില്ല എന്നതിനാൽ പരീക്ഷഭവനും കൈയൊഴിഞ്ഞു. അതിനാൽ തന്നെ കുറേ അധികം ഉദ്യോഗാർഥികൾ അയോഗ്യരുടെ പട്ടികയിലേക്ക് ഉൾപ്പെടുത്തി. നിക്ഷിപ്ത താല്പര്യക്കാരുടെ മനപ്പൂർവമായ ഈ നിസ്സംഗത മനസ്സിലായതിനാൽ ഭരണഘടന ഉറപ്പ് നൽകുന്ന സംവരണം ലഭിക്കുന്നതിനുവേണ്ടി ഇതിൽ യോഗ്യരായവർ ചേർന്ന് EWS കൂട്ടായ്മ എന്ന സംഘടന രൂപീകരിക്കുകയും വേണ്ടപ്പെട്ട അധികാരികളെ വിവരം അറിയിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇതിന് ഉത്തരവാദിത്വപ്പെട്ടവർ ഇത് ഗൗരവമായി പരിഗണിക്കുകയോ മറുപടി നൽകുകയോ ചെയ്യാതെ കയ്യൊഴിയുകയാണ് ചെയ്തത്. പരീക്ഷഭവനുമായി ബന്ധപ്പെട്ടു നോക്കിയെങ്കിലും വിദ്യാഭ്യാസ വകുപ്പിൽ നിന്ന് നിർദ്ദേശം നൽകാതെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് പറഞ്ഞ് ഇപ്പോഴും കൈ മലർത്തുകയാണ്. അതിനാൽ നിസാര മാർക്കിന് കെ- ടെറ്റ് ലഭിക്കാതെ പോയ നിരവധി പരീക്ഷാർത്ഥികൾ ആശങ്കയിലാണ്.

Stories you may Like

സംസ്ഥാനത്തെ പ്ലസ് വൺ, നഴ്സിംങ്ങ് ,മറ്റു പരാമെഡിക്കൽ കോഴ്‌സുകൾക്ക് സാമ്പത്തിക സംവരണം നടപ്പാക്കാത്തത് വിവാദമായിരിക്കുകയാണ്. *അതോടൊപ്പം കെ- ടെറ്റ് പരീക്ഷയിലെ നീതി നിഷേധവും ഇപ്പോൾ ചർച്ചയാവുകയാണ്*.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP