Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്സൻസ് ഗ്ലോബൽ യുകെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; വി.ടി.ബൽറാം ബെസ്റ്റ് പാർലമെന്റേറിയൻ; ഫ്രീതോട്ട് എമ്പവർമെന്റ് പുരസ്‌കാരം സജീവൻ അന്തിക്കാടിന്; അവാർഡ് ദാനം ഒക്ടോബർ 19 ന് ലണ്ടൻ ഈസ്റ്റ് ഹാമിലെ ട്രിനിറ്റി ഹാളിൽ

എസ്സൻസ് ഗ്ലോബൽ യുകെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; വി.ടി.ബൽറാം ബെസ്റ്റ് പാർലമെന്റേറിയൻ; ഫ്രീതോട്ട് എമ്പവർമെന്റ് പുരസ്‌കാരം സജീവൻ അന്തിക്കാടിന്; അവാർഡ് ദാനം ഒക്ടോബർ 19 ന് ലണ്ടൻ ഈസ്റ്റ് ഹാമിലെ ട്രിനിറ്റി ഹാളിൽ

മറുനാടൻ മലയാളി ബ്യൂറോ

 യു.കെ: വി.ടി.ബലറാം എംഎ‍ൽഎക്കും ചലച്ചിത്ര സംവിധായകൻ സജീവൻ അന്തിക്കാടിനുംബ്രിട്ടനിൽ നിന്നും പുരസ്‌ക്കാരങ്ങൾ. യു.കെയിൽ പ്രവർത്തിക്കുന്ന എസ്സെൻസ് ഗ്ലോബൽ യു.കെ. എന്ന സംഘടനയാണ് ഇരുവരെയും പുരസ്‌കാരങ്ങൾ നൽകി ആദരിക്കുന്നത്. മലയാളികളിൽ ശാസ്ത്രീയാഭിമുഖ്യം പ്രോത്സാഹിപ്പിക്കുന്നതിന് മുൻതൂക്കം കൊടുക്കുന്ന അഭ്യസ്ത വിദ്യരായ ഒരുകൂട്ടം സ്വതന്ത്രചിന്തകരുടെ ഒത്തൊരുമയാണ് എസ്സെൻസ് ഗ്ലോബൽ യു.കെ.

സ്വതന്ത്ര ചിന്തയും ശാസ്ത്രീയമനോഭാവവും പ്രചരിപ്പിക്കുകയെന്നത് ഓരോ പൗരന്റെയും കടമയാണെന്ന ഭരണഘടനാ നിർദ്ദേശത്തിലേക്ക് മലയാളിയുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി വർഷം തോറും രണ്ട് പുരസ്‌ക്കാരങ്ങൾ എസ്സൻസ് ഗ്ലോബൽ യു.കെ സമ്മാനിക്കുന്നു.
അഴിമതി തൊട്ടുതീണ്ടാതെ സത്യസന്ധമായ പൊതുപ്രവർത്തനം നടത്തി വരുന്ന സ്വതന്ത്ര ചിന്തകരായ നിയമസഭാ സാമാജികരെ പ്രോത്സാഹിപ്പിക്കുന്നതിനായി'ബെസ്റ്റ് പാർലിമെണ്ടേറിയൻ' പുരസ്‌ക്കാരമാണ് അതിലൊന്ന്. തെളിവുകളെ അടിസ്ഥാനമാക്കി മനുഷ്യരെ ചിന്തിക്കാൻ ധൈര്യപ്പെടുത്തും വിധമുള്ള നിസ്വാർത്ഥ സേവനങ്ങൾ കാഴ്ചവെക്കുന്ന ഇന്ത്യക്കാർക്കാർക്കായുള്ള 'ഫ്രീ തോട്ട് എംപവർമെന്റ് അവാർഡാണ് ' രണ്ടാമത്തേത്.

'ബെസ്റ്റ് പാർലിമെണ്ടേറിയൻ അവാർഡ് 2019 '

എസൻസ് ഗ്ലോബൽ യു.കെ യുടെ 'ബെസ്റ്റ് പാർലിമെണ്ടേറിയൻ അവാർഡ് 'കരസ്ഥമാക്കിയിരിക്കുന്നത് പ്രശസ്ത നിയമസഭാ സാമാജികനായ തൃത്താല എംഎൽഎ വി.ടി.ബലറാമാണ്. ഒരു ജനപ്രതിനിധി എന്ന നിലയിൽ നിയമസഭയിലും പ്രതികരണ ശേഷിയുള്ള പൊതു സമൂഹ പ്രതിനിധി എന്ന നിലയിൽ മാധ്യമങ്ങളിലും നടത്തിയ ഇടപെടലുകളാണ് അദ്ദേഹത്തെ ഈ പുരസ്‌ക്കാരത്തിന് അർഹമാക്കിയത്.

ഫ്രീതോട്ട് എമ്പവർമെന്റ് അവാർഡ്

ഈ വർഷത്തെ 'ഫ്രീതോട്ട് എമ്പവർമെന്റ് ' അവാർഡ് ലഭിച്ചിരിക്കുന്നത് ചലച്ചിത്ര സംവിധായകനായ സജീവൻ അന്തിക്കാടിനാണ്. ഇന്ത്യൻ സിനിമാ ചരിത്രത്തിലാദ്യമായി സ്വതന്ത്ര ചിന്തകരുടെ ജീവിതം പ്രമേയമാക്കിയ ' പ്രഭുവിന്റെ മക്കൾ' എന്നമലയാള സിനിമ 2012 ൽ നിർമ്മിച്ച് തിയറ്ററിൽ റിലീസ് ചെയ്ത് സാക്ഷാത്ക്കരിച്ചതിനും, ലോകമെമ്പാടുമുള്ള മലയാളികളായ സ്വതന്ത്ര ചിന്തകരുടെ പ്രധാന പ്ലാറ്റ്‌ഫോമായി ഇതിനകം മാറിക്കഴിഞ്ഞ 'എസൻസ് ഗ്ലോബൽ ' എന്ന സംഘടന സ്ഥാപിക്കുന്നതിനായി നടത്തിയ പരിശ്രമങ്ങളുമാണ് സജീവൻ അന്തിക്കാടിനെ ഈ പുരസ്‌ക്കാരത്തിന് അർഹനാക്കിയത്. ഒരു ലക്ഷമാണ് 'ഫ്രീതോട്ട് എംപവർമെന്റ്' അവാർഡ് തുകയെന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ Dr.ടി. ജാഷി ജോസ് അറിയിച്ചു .

2019 ഒക്ടോബർ 19 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരക്ക് ലണ്ടൻ ഈസ്റ്റ് ഹാമിലെ ട്രിനിറ്റി ഹാളിൽ വെച്ച് നടക്കുന്ന എസൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനത്തിൽ വെച്ച് ന്യൂ ഹാം എം പി Rt. Hon. സ്റ്റീഫൻ ടിംസ് ആണ് ശ്രീ വി ടി ബലറാമിനും ശ്രീ സജീവൻ അന്തിക്കാടിനും അവാർഡുകൾ നൽകുന്നത് .

പ്രശസ്ത ഭിഷഗ്വരനും ശാസ്ത്ര പ്രചാരകനുമായഡോ. അഗസ്റ്റസ് മോറിസ് വിദേശ മലയാളികളിലെ അന്ധവിശ്വാസങ്ങളെയും അനാരോഗ്യ പ്രവണതകളെയും കുറിച്ച് പ്രഭാഷണം നടത്തുന്നതാണ്. അന്ധവിശ്വാസങ്ങളോട് വിട പറഞ്ഞും മതഭേദ വംശീയ ചിന്തകൾ മാറ്റിവെച്ചും താരതമ്യേനെ ഭേദപ്പെട്ട ശാസ്ത്രീയ മനോഭാവത്തോടെ ജീവിക്കുന്നവരുടെ നാടായ ബ്രിട്ടനിലേക്ക് സ്വപ്രയത്‌നത്താൽ കുടിയേറിയവരാണ് യു.കെ.യിലെ മലയാളികൾ. അവരെ മതത്തിന്റെയും ജാതിയുടെയും വേലികെട്ടുകളിൽ വീണ്ടും തളച്ചിച്ചിടാനായി നിരന്തരം ലണ്ടൻ സന്ദർശനവുമായെത്തുന്ന മതപുരോഹിത വൃന്ദം ബ്രിട്ടനിലെ മതേതര സംസ്‌ക്കാരത്തിന് ഒരു ഭീഷണിയായി ഇതിനകം തന്നെ മാറിക്കഴിഞ്ഞിട്ടുണ്ട്.

മതപ്രഭാഷണങ്ങളിലൂടെ അന്ധവിശ്വാസങ്ങൾ പരസ്യമായി പ്രചരിപ്പിക്കാനും വർഗ്ഗീയത ഒളിച്ചു കടത്താനും ഇക്കൂട്ടർക്ക് കഴിഞ്ഞതോടെ കേരളത്തിൽ ജീവിക്കുമ്പോഴുള്ളതിനേക്കാൾ തീവ്രമായ മതബോധവും ജാതിബോധവും അന്ധവിശ്വാസവും പ്രകടിപ്പിച്ചു കൊണ്ടാണ് ല മലയാളികളും ബ്രിട്ടനിൽ ഇന്ന് ജീവിക്കുന്നത്. ഈ ഒരു സാഹചര്യത്തിലാണ് ബ്രിട്ടനിൽ എസൻസ് ഗ്ലോബൽ യു.കെ എന്ന സംഘടന രൂപീകരിക്കപ്പെടുന്നത്.

എസൻസ് ഗ്ലോബൽ വാർഷിക സമ്മേളനത്തിന് നേതൃത്വം കൊടുക്കുന്നതിനായി ജോബി ജോസഫ് , ബിനോയി ജോസഫ് , സിജോ പുല്ലാപ്പള്ളി ,റ്റോമി തോമസ് , ഉമ്മർ കോട്ടക്കൽ , Dr.കൃഷ്ണ നായർ ,ഡെയ്‌സൺ ഡിക്‌സൺ എന്നിവർ കൺവീനർമാരായി പതിനഞ്ച് അംഗ
കമ്മിറ്റിക്കും രൂപംകൊടുത്തിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP