Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

ലോക പരിസ്ഥിതി ദിനം: വൃക്ഷത്തൈ വിതരണവും ഓൺലൈൻ സെമിനാറും നടത്തി

ലോക പരിസ്ഥിതി ദിനം: വൃക്ഷത്തൈ വിതരണവും ഓൺലൈൻ സെമിനാറും നടത്തി

സ്വന്തം ലേഖകൻ

തൃശൂർ: റിജു ആൻഡ് പി എസ് കെ ക്ലാസ്സസിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി. രാവിലെ കോലഴി കാമ്പസിൽ നടന്ന ചടങ്ങിൽ ജീവനക്കാർക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. റിജു ആൻഡ് പി എസ് കെ ക്ലാസ്സസ് ഡയറക്ടർ റിജു ശങ്കർ വൃക്ഷത്തൈ നട്ട് ലോക പരിസ്ഥിതി ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഡയറക്ടർമാരായ അനിൽകുമാർ വി., പി. സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് സംഘടിപ്പിച്ച പരിസ്ഥിതി ബോധവൽക്കരണ ഓൺലൈൻ സെമിനാറിൽ എൽത്തുരുത്ത് സെന്റ അലോഷ്യസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസ്സർ ഡോ. ജെയിൻ ജെ. തേറാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. റിജു ആൻഡ് പി എസ് കെ ക്ലാസ്സസ് ഡയറക്ടർ അനിൽകുമാർ വി. അധ്യക്ഷനായിരുന്നു. ഡയറക്ടർമാരായ പി. സുരേഷ്‌കുമാർ, റിജു ശങ്കർ, കൺസൾട്ടന്റ് ഡോ. ബോബി ജോസ് എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP