Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

90% വിപണി വിഹിതം കയ്യടക്കി മാരുതി ഈക്കോ 10 വർഷം പിന്നിടുന്നു

90% വിപണി വിഹിതം കയ്യടക്കി മാരുതി ഈക്കോ 10 വർഷം പിന്നിടുന്നു

സ്വന്തം ലേഖകൻ

ക്കോയുടെ ഏഴ് ലക്ഷം യൂണിറ്റുകൾ വിപണിയിൽ വിറ്റഴിച്ച് നിർമ്മാതാക്കളായ മാരുതി സുസുക്കി. വിപണിയിൽ എത്തി 10 വർഷം പിന്നിടുമ്പോഴാണ് പുതിയ നാഴികക്കല്ല് സൃഷ്ടിച്ചിരിക്കുന്നത്. 2010 -ലാണ് ഈക്കോ വിപണിയിൽ എത്തുന്നത്. വിപണിയിൽ എത്തി രണ്ട് വർഷത്തിനുള്ളിൽ ഈക്കോയുടെ ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കാൻ മാരുതി സുസുക്കിക്ക് സാധിച്ചു. തുടർന്നുള്ള വർഷങ്ങളിലും വിൽപ്പന ക്രമാനുഗതമായി ഉയർന്നു. 2014 -ൽ മാരുതി വീണ്ടും ഒരു ലക്ഷം യൂണിറ്റ് ഈക്കോ വിറ്റു. ചരക്ക് വിപണിയിൽ വാഹനത്തിന് ഡിമാൻഡ് വർദ്ധിച്ചുകൊണ്ടിരുന്നു. ഈ ആവശ്യം നിറവേറ്റിക്കൊണ്ട് കമ്പനി 2015 -ൽ ഈക്കോയുടെ പുതിയ കാർഗോ വേരിയന്റും പുറത്തിറക്കി. തുടർന്ന് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ തുടർച്ചയായി ഒരു ലക്ഷം യൂണിറ്റ് ഈക്കോ വിൽക്കാൻ തുടങ്ങി, 2018 -ഓടെ വിൽപ്പന മൊത്തം അഞ്ച് ലക്ഷം യൂണിറ്റിലെത്തി. ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഈക്കോയുടെ ബിഎസ്6 പതിപ്പിനെ നിർമ്മാതാക്കൾ വിപണിയിൽ എത്തിച്ചിരുന്നു.

ഈ വിഭാഗത്തിലെ ലീഡർ ശ്രേഷ്ഠമായ മൈലേജ്, മികച്ച സുഖസൗകര്യങ്ങൾ, വിശാലത, ശക്തി, തുച്ഛമായ പരിപാലനച്ചെലവ് എന്നിവയാൽ ഈക്കോ പ്രബലമായ 90% വിപണി വിഹിതം കയ്യടക്കിയിരിക്കുന്നു. വിവിധോദ്ദ്യേശപരം ഈക്കോ, ഒരേസമയവും വ്യക്തിപരമായ ആവശ്യങ്ങൾക്കും, വ്യാപാരാവശ്യങ്ങൾക്കും ഉപയോഗിച്ചുവരുന്നു. ഇതിന്റെ ഉപഭോക്താക്കളിൽ 50% പേരും വ്യക്തിഗതാവശ്യങ്ങൾക്കൊപ്പം വ്യാപാരാവശ്യങ്ങാൾക്കും ഈക്കോ ഉപയോഗിക്കുന്നവരാണ്. ഉപയോഗയോഗ്യതയുടെയും സുഖസൗകര്യങ്ങളുടെയും കൃത്യമായ സങ്കലനം, ശക്തമായ പ്രവർത്തനമികവ് നൽകാൻ മാരുതി സുസുകി ഈകോ, 16.11 കി.മീ പ്രതിലിറ്ററിൽ 54 കിലോവാട്ട് @ 6000 ആർ.പി.എം പവർ / 98 എൻ.എം@ 3000 ആർ.പി.എം ടോർക്ക്, എന്നിവ നൽകുന്ന 1.2 ലിറ്റർ പെട്രോൾ ബി,എസ് 6 എഞ്ചിൻ, 20.88 കിമീ/കിലോഗ്രാമിൽ 46 കിലോവാട്ട്@3000 ആർ.പി.എം പവർ/ 85 എൻ.എം ടോർക്ക് നൽകുന്ന സി.എൻ.ജി എഞ്ചിൻ എന്നിവയോടെ സജ്ജമാക്കിയിരിക്കുന്നു. ഡ്രൈവർ എയർബാഗ്, ഇ.ബി.ഡി-യോടു കൂടിയ എ.ബി.എസ്, റിവേർസ് പാർക്കിങ് സെൻസറുകൾ, ഡ്രൈവർ, സഹ ഡ്രൈവർ എന്നിവർക്ക് സീറ്റ് ബെൽറ്റ് റിമൈൻഡർ, ഹൈ സ്പീഡ് അലർട്ട് സിസ്റ്റം എന്നിങ്ങനെ വിഭാഗത്തിലെ ഏറ്റവും മികച്ച സുരക്ഷാ ഘടകങ്ങൾ അവതരിപ്പിച്ച് ഈകോ മുന്നിൽ നിന്നു നയിക്കുന്നു. മാരുതി സുസുകിയുടെ മിഷൻ ഗ്രീൻ മില്ല്യൺ പദ്ധതിയുടെ ഭാഗമായി, സ്ഥായിയായ ഗതാഗത പ്രതിവിധികൾ നൽകുന്നതിൽ ഈകോ പ്രതിജ്ഞാബദ്ധമാണ്. ബി.എസ് 6 സി.എൻ.ജി വകഭേദം മികച്ച പ്രവർത്തനവും എല്ലാ ഭൂപ്രദേശങ്ങളിലും ഡ്രൈവ് ചെയ്യാനുള്ള കഴിവും പ്രദാനം ചെയ്യുന്നതിനായി ഫാക്ടറിയിൽ തന്നെ ഫിറ്റ് ചെയ്ത പ്രത്യേകം ട്യൂൺ ചെയ്ത് ക്രമീകരിച്ച എസ്-സി.എൻ.ജിയാൽ സജ്ജമാണ്. പ്രായോഗികമായ രൂപകൽപന, ശക്തമായ സാങ്കേതികവിദ്യ എന്നിവയാൽ ഈക്കോ ഉന്നതമായ ബ്രാൻഡ് അവബോധം ആസ്വദിക്കുന്നു. 84% ഈകോ ഉപഭോക്താക്കളും മുൻകൂട്ടി ഉറപ്പിച്ച് ഈകോ വാങ്ങിയവരാണ്. പ്രായോഗികമായ രൂപകൽപന, ശക്തമായ ഘടകങ്ങൾ എന്നിവയോടെ ഈക്കോ, 2019-20-ൽ രാജ്യത്ത് ഏറ്റവുമധികം വിൽപനയുള്ള 10 വാഹനങ്ങളിൽ ഒന്ന് കൂടിയാണ്. 66% ഈക്കോ ഉപഭോക്താക്കളും മറ്റു വാനുകളെ അപേക്ഷിച്ച് 'ഈകോ ദീർഘദൂര യാത്രകൾക്ക് അനുയോജ്യമാണ'് എന്ന് അനുഭവമുള്ളവരാണ്. അനായാസമായ ഡ്രൈവ്, തുച്ഛമായ പരിപാലന ചെലവ് എന്നിവയാൽ ഈക്കോ വിശിഷ്ടമായ 68% വളർച്ച പ്രദർശിപ്പിക്കുന്നു, പ്രത്യേകിച്ചും ഗ്രാമീണ വിപണികളിൽ. ഉപഭോക്താക്കളുടെ പ്രിയപ്പെട്ട തെരഞ്ഞെടുപ്പായ ഈകോ, 5 സീറ്റർ, 7 സീറ്റർ, കാർഗോ, ആംബുലൻസ് എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി വമ്പൻ ശ്രേണിയായ 12 മോഡലുകൾ വാഗ്ദാനം ചെയ്യുന്നു. സമാനതകളില്ലാത്ത 10 ശോഭനമായ വർഷങ്ങളുമായി സ്വന്തമായ ഒരു ഇടം നേടിയെടൂത്ത മാരുതി സുസുകി ഈകോ അതിന്റെ ബഹുമുഖ സവിശേഷതകളോടെ മാരുതി സുസുകി ശ്രേണിയെ ശക്തമാക്കുന്നത് തുടരുന്നു

എന്നും വളർന്നുകൊണ്ടിരിക്കുന്ന ഉപഭോക്താക്കളുടെ ചടുലമായ ആവശ്യങ്ങൾക്കനുസൃതമായി പ്രത്യേകം രൂപകൽപന ചെയ്തിരിക്കുന്ന ഈക്കോ, ഒരു ഏകീകൃത പരിഹാരമായി തുടർന്നുകൊണ്ടിരിക്കുന്നു. പ്രാരംഭ വിലയായ INR 380,800/. രൂപയിൽ തുടങ്ങുന്ന ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപനയുള്ള വിവിധോദ്ദ്യേശ വാഹനമെന്ന ബഹുമതി നേടിയ മാരുതി സുസുകി ഈകോ നിർമ്മിച്ചിരിക്കുന്നത് കൂട്ടായ്മ, വിശ്വസ്തത, കാര്യക്ഷമത എന്നീ തൂണുകൾക്ക് മുകളിലാണ്. ഇതിലൂടെ 'നിങ്ങളുടെ കുടുംബത്തിനും ബിസിനസിനും നമ്പർ 1 പങ്കാളി' എന്ന ബ്രാൻഡ് സന്ദേശം ഈക്കോ അന്വർത്ഥമാക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP