Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിലെ കർഷക പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ; കാർഷിക ബില്ലിന്റെ കോപ്പികൾ കത്തിച്ചു

ഇന്ത്യയിലെ കർഷക പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ; കാർഷിക ബില്ലിന്റെ കോപ്പികൾ കത്തിച്ചു

സ്വന്തം ലേഖകൻ

രാജ്യവ്യാപകമായ കർഷക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി. പ്രതീകാത്മകമായിപാർലമെന്റ്റ് പാസാക്കിയ കാർഷിക ബില്ലുകളുടെ കോപ്പികൾ കത്തിച്ചു. എറണാകുളത്ത് സംഘടിപ്പിച്ച പരിപാടി സംസ്ഥാന സെക്രട്ടറി എ എ റഹിം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ യുപിഎ സർക്കാരിന്റെ വാഗ്ദാനം തന്നെയാണ് ഇന്ന് ബിജെപി സർക്കാർ പാർലമെന്റിൽ പാസ്സാക്കിയ കാർഷിക ബില്ലുകൾ. കോർപ്പറേറ്റുകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് രാജ്യസഭയെ നോക്കുകുത്തിയാക്കി കേന്ദ്രസർക്കാർ ബില്ലുകൾ ഏകപക്ഷീയമായി പാസ്സാക്കിയതെന്ന് പരുപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എ എ റഹിം പറഞ്ഞു. ജനപക്ഷത്തുനിന്ന് സംസാരിച്ച ഇടതുപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്യുന്ന ഏകാധിപത്യ രീതിയിലേക്ക് ഇന്ത്യയുടെ ഭരണ നേതൃത്വം മാറിയിരിക്കുന്നു. അടിച്ചമർത്താൻ കഴിയാത്തത്രത്തോളം പോരാട്ട വീര്യമുള്ളവരാണ് ഈ രാജ്യത്തിലെ കർഷകരും തൊഴിലാളി വർഗ്ഗവും. ഈ രാജ്യത്ത് കർഷകർ നടത്തുന്ന പോരാട്ടങ്ങൾക്ക് എല്ലാവിധ പിന്തുണയും സമരയവ്വനം നൽകുമെന്നും അധ്യക്ഷത വഹിച്ചുകൊണ്ട് പ്രസിഡന്റ് എസ് സതീഷ് പറഞ്ഞു.

പരുപാടിയിൽ ജില്ലാ സെക്രട്ടറി എ എ അൻഷാദ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എം വിജിൻ, ജോ. സെക്രട്ടറി കെ റഫീഖ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ ഷിജുഖാൻ, പ്രിൻസി കുര്യാക്കോസ്, ജെയ്ക് സി തോമസ്, സജേഷ് ശശിഎന്നിവരും പരുപാടിയിൽ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മുഴുവൻ പങ്കെടുത്ത പരുപാടിയിൽ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന നയം മോദി സർക്കാർ അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. മോദി സർക്കാരിന്റെ കർഷകദ്രോഹ ബില്ലുകൾക്കെതിരെ രാജ്യമാകെ വൻ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് സമരത്തിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്‌ഐ രംഗത്തുവന്നത്. അഖിലേന്ത്യാ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റി ആഹ്വനം ചെയ്ത പ്രതിഷേധദിനത്തിൽ തെരുവുകളിലാകെ കർഷകരോഷം അലയടിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP