Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ് പി ബാലസുബ്രമണ്യത്തിന്റെ വിയോഗത്തിൽ ഡിവൈഎഫ്ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി

സ്വന്തം ലേഖകൻ

പാട്ടിന്റെ മാന്ത്രികൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം സംഗീത ലോകത്തിന്റെ തീരാനഷ്ടമാണ്. അരനൂറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യയിൽ പതിനാറ് ഭാഷകളിലായി 40,000 ത്തോളം ഗാനങ്ങൾ പാടിയ എസ്‌പിബി ശാസ്ത്രീയ സംഗീതം അഭ്യസിക്കാതെ ശാസ്ത്രീയ സംഗീതത്തിന്റെ മായാജാലം പകർന്നുതന്ന ഗായകനായിരുന്നു. ലളിതമായ വാരികളെ ആലാപനത്തിന്റെ സൗകുമാര്യം കൊണ്ട് അദ്ദേഹം മനുഷ്യ മനസുകളിൽ മായാതെ നിർത്തി. ആലാപനം, സംഗീത സംവിധാനം, ഡബ്ബിങ്, അഭിയനയം തുടങ്ങി സിനിമയിൽ കൈവെച്ച മേഖലകളിലെല്ലാം വിജയം നേടുകയും ചെയ്ത എസ്‌പി.ബി. പതിനൊന്നോളം ഇന്ത്യൻ ഭാഷകളിലെ ശബ്ദ സാന്നിധ്യമായിരുന്നു. ഒറ്റ ദിവസം 21 പാട്ട് റെക്കോർഡ് ചെയ്തും അത്ഭുതമായിരുന്നു.

ശങ്കരാഭരണത്തിലെ പാട്ടുകളിലൂടെ ദേശീയ അവാർഡ് നേടി തുടങ്ങി 6 തവണ ദേശീയ പുരസ്‌കാരം നേടിയ, പത്മഭൂഷൻ നൽകി രാജ്യം ആദരിച്ച എസ് പി ബി മരിച്ചാലും മറക്കാനാവാത്ത ഈണങ്ങളിലൂടെ എന്നും ജീവിക്കും. ആസ്വാദകരിലേക്ക് എസ്‌പിബി പെയ്തലിയിച്ച ഗാനങ്ങൾ എഴുപതുകളും എൺപതുകളും പിന്നിട്ട് പുതുതലമുറകളിലും വിസ്മയം സൃഷ്ടിച്ചു.

ഭാഷാഭേദമന്യേ ജനങ്ങൾ ഏറ്റെടുത്ത ഗാനങ്ങളിലൂടെ എസ്‌പിബി എന്ന ഗായകൻ ജനങ്ങളുടെ മനസിൽ ചിരപ്രതിഷ്ഠ നേടി. ചലച്ചിത്ര ലോകത്തിന്റെ മാത്രമല്ല സംഗീത പ്രേമികളുടെ മൊത്തം തീരാ നഷ്ടമായി മാറിയ പ്രിയങ്കരനായ ഗായകൻ എസ് പി ബാലസുബ്രമണ്യത്തിന്റെ വിയോഗത്തിൽ ഡിവൈഎഫ്ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP