Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലാരിവട്ടം പാലം അഴിമതി; വി കെ ഇബ്രാഹിംകുഞ്ഞ് എംഎ‍ൽഎ സ്ഥാനം രാജിവയ്ക്കുക; എംഎ‍ൽഎ ഓഫീസ് മാർച്ച് നടത്തി ഡിവൈഎഫ്ഐ.

സ്വന്തം ലേഖകൻ

വി കെ ഇബ്രാഹിംകുഞ്ഞ് എംഎ‍ൽഎ. സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്  എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം ഉദ്ഘാടനം ചെയ്തു. അഴിമതിയിൽ മുങ്ങിക്കുളിച്ചിരുന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ അഴിമതിയുടെ നിത്യ സ്മാരകമായി, പകൽക്കൊള്ള എന്ന വാക്കിനെ അന്യർത്ഥമാക്കുകയാണ് പാലാരിവട്ടം പാലം. ഇത്രയും വലിയൊരു അഴിമതി നടത്തിയ ഇബ്രാഹിം കുഞ്ഞിനെ എന്തുകൊണ്ട് മുസ്ലിം ലീഗ് പുറത്താക്കുന്നില്ലെന്നും എഎ റഹിം ചോദിച്ചു.

ഉമ്മൻ ചാണ്ടിയും ഇബ്രാഹിംകുഞ്ഞും ഉൾപ്പെടെ അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരുടേയും സ്വത്തുക്കൾ കണ്ട് കെട്ടി പാലം നിർമ്മിക്കുന്നതിനാവശ്യമായ തുക സർക്കാർ ഈടാക്കണമെന്ന് അധ്യക്ഷത വഹിച്ചുകൊണ്ട് സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് ആവശ്യപ്പെട്ടു.

ജോ സെക്രട്ടറി വി കെ സനോജ്, സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ അൻഷാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോളമൻ സിജു, എൽ. ആദർശ്, എൻ.ജി. സുജിത്ത് എന്നിവരും മാർച്ചിൽ പങ്കെടുത്തു. ബലക്ഷയം വന്ന പാലാരിവട്ടം മേൽപ്പാലം പൊളിച്ച് പുതിയത് പണിയുന്നതിന് സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. യു ഡി എഫ് കാലത്തെ ഏറ്റവും വലിയ അഴിമതിയാണ് ഇതിലൂടെ പുറത്തുവന്നത്. ഈ സാഹചര്യത്തിലാണ് ആദ്യം മുതൽക്കെ അഴിമതിക്കെതിരായ സമരത്തിന് മുന്നിൽ നിന്ന ഡിവൈഎഫ്ഐ. എംഎൽഎ ഓഫീസിലേയ്ക്ക് മാർച്ച് സംഘടിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP