Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺഗ്രസ്സ് അക്രമരാഷ്ട്രീയം; കാൽലക്ഷം യൂണിറ്റ് കേന്ദ്രങ്ങളിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു; ഡിവൈഎഫ്ഐ

സ്വന്തം ലേഖകൻ

കോൺഗ്രസ് കൊലപാതക രാഷ്ട്രീയത്തിനെതിരെ സംസ്ഥാന വ്യാപകമായി ഡിവൈഎഫ്ഐ നേതൃത്വത്തിൽ യുവജനപ്രതിഷേധം സംഘടിപ്പിച്ചു. കാൽലക്ഷം യൂണിറ്റ് കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ് കോഴിക്കോട് ടൗൺ യൂണിറ്റിൽ യുവജനപ്രതിഷേധം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ എ റഹിം തിരുവനന്തപുരത്തെ വെമ്പായത്തും പ്രസിഡന്റ് എസ്. സതീഷ് എറണാകുളത്തെ കലൂരിലും പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ട്രഷറർ എസ്.കെ.സജീഷ് തിരുവനന്തപുരത്ത് മുക്കോലയിൽ യുവജന പ്രതിഷേധം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.യു.ജനീഷ്‌കുമാർ എംഎ‍ൽഎ തിരുവനന്തപുരത്തെ പാങ്ങോട് യൂണിറ്റിലും ജോ. സെക്രട്ടറി വി.കെ.സനോജ് കണ്ണൂരിലെ എളയാവൂർ നോർത്ത് യൂണിറ്റിലും യുവജനപ്രതിഷേധം ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റുമാരായ ഗ്രീഷ്മ അജയഘോഷ് തൃശ്ശൂരിലെ കാനാട്ടുകര യൂണിറ്റിലും എം വിജിൻ കണ്ണൂരിൽ വേങ്ങര യൂണിറ്റിലും പ്രതിഷേധം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോ. സെക്രട്ടറിമാരായ പി ബി അനൂപ്, കെ റഫീഖ്, എന്നിവർ യഥാക്രമം തൃശ്ശൂരിലെ കണ്ണാറ യൂണിറ്റിലും വയനാട്ടിലെ പൊഴുതന ടൗൺ യൂണിറ്റിലും യുവജന പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഷിജുഖാൻ തിരുവനന്തപുരത്തെ അജയപുരത്തും സി ജെ സജിത്ത് കാസർകോട് പാടി യൂണിറ്റിലും സജേഷ് ശശി കോട്ടയത്തെ കടുത്തുരുത്തിയിലും അരുൺ ബാബു കൊല്ലത്ത് വെളിയം ടൗൺ യൂണിറ്റിലും എം ഷാജർ കണ്ണൂരിൽ തെക്കീബസാർ യൂണിറ്റിലും വി വസീഫ് കോഴിക്കോട് മാത്തറ യൂണിറ്റിലും ജെയ്ക്ക് സി തോമസ് കോട്ടയത്തെ കുറവിലങ്ങാടും പി കെ മുബാഷീർ മലപ്പുറം ജില്ലയിലെ പെഴംന്തറ യൂണിറ്റിലും കെ പി പ്രമോഷ് തിരുവനന്തപുരത്തെ കോലിയക്കോടും രമേശ് കൃഷ്ണൻ ഇടുക്കിയിൽ കട്ടപ്പന ടൗൺ യൂണിറ്റിലും യുവജന പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ തിരുവോണ ദിവസമാണ് ഡിവൈഎഫ്ഐ പ്രവർത്തകരായ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും കോൺഗ്രസ് ക്രിമിനലുകൾ വെട്ടിക്കൊലപ്പെടുത്തിയത്. ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്നതിന്റെ ഭാഗമായി ഉണ്ടായിട്ടുള്ള അവിശുദ്ധ കൂട്ടുകെട്ടിൽ നിന്നും കൊലപാതകത്തെ ന്യായീകരിക്കുന്ന സ്ഥിതിവിശേഷമാണ് ഉടലെടുത്തിരിക്കുന്നത്. കൊല്ലപ്പെട്ടിട്ടും തീരാത്ത പകയോടെ രക്തസാക്ഷികളെ അപമാനിക്കുന്ന കോൺഗ്രസ്സിന്റെ ക്രൂര മനോഭാവം ജനം തിരിച്ചറിയുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP