Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ ടി റമീസിന് ജാമ്യം ലഭിച്ച സംഭവം; പുറത്തുവരുന്ന വിവരങ്ങൾ ഡിവൈഎഫ്ഐ ആരോപണം ശരിവയ്ക്കുന്നത്

സ്വന്തം ലേഖകൻ

'മുസ്ലിംലീഗ് ആർഎസ്എസ് ധാരണയുടെ ഫലമാണ് കെടി റമീസിന്റെ ജാമ്യം' എന്ന വാർത്ത ബിജെപിയുടെ അംബാസിഡറാണ് കുഞ്ഞാലിക്കുട്ടി എന്ന ഡിവൈഎഫ്ഐയുടെ ആരോപണത്തെ ശരിവയ്ക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. സ്വർണക്കടത്ത് കേസ് പ്രതി കെടി റമീസിന്റെ ജാമ്യത്തിന്റെ അന്തർനാടകങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആർഎസ്എസുമായി ചർച്ച നടത്തിയ കുഞ്ഞാലിക്കുട്ടി റമീസിന്റെ ജാമ്യത്തിനായി ഇടപെടുകയായിരുന്നു. ലീഗ് ആർഎസ്എസിനു വഴങ്ങാം എന്ന ധാരണയിലാണ് ജാമ്യം ലഭിച്ചത് എന്നാണ് വാർത്ത. രാജ്യദ്രോഹക്കുറ്റം പോലും സംശയിക്കുന്ന കസ്റ്റംസ് ചാർജ് ഷീറ്റ് നൽകാത്തതാണ് ജാമ്യത്തിന് വഴിവച്ചത്. ഇത് അസാധാരണമാണ്.

പ്രധാന ശത്രു ബിജെപിയല്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിക്കായുള്ള ലീഗിന്റെ ഇടപെടൽ പുറത്തുവന്നത്. പരസ്പര വിരുദ്ധമായി സംസാരിക്കുന്ന കേന്ദ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരേ പോലും ലീഗും യു ഡി എഫും മൗനം പാലിക്കുന്നതും ഈ കൂട്ടുകച്ചവടത്തിന്റെ ഭാഗമാണ്. യുഎഇ സർക്കാർ നയതന്ത്ര ബാഗേജ് വഴി ഈന്തപ്പഴത്തിൽ ഒളിപ്പിച്ച് കേരളത്തിലേക്ക് സ്വർണം കടത്തിയെന്ന കുഞ്ഞാലിക്കുട്ടിയുടെ പുതിയ ആരോപണം, ബിജെപിക്ക് വേണ്ടി ഏതറ്റംവരെയും പോകും എന്ന പ്രഖ്യാപനമാണ്. കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ തകർത്ത് കേരളത്തിൽ വേരുറപ്പിക്കാൻ കഴിയാത്തവർക്ക്, വർഗീയ വിദ്വേഷ പ്രചരണങ്ങളിലൂടെ രാഷ്ട്രീയ ലാഭം നേടുന്നതിന് ബിജെപിക്ക് ഏണി വച്ചുകൊടുക്കുന്ന നിലപാടാണ് ലീഗിന്റേതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP