Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യാജ ചിത്രം നിർമ്മിച്ച് പ്രചരണം നടത്തിയവർക്കെതിരെ നിയമ നടപടിയുമായി ഡിവൈഎഫ്ഐ

സ്വന്തം ലേഖകൻ

ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിന്റെ വിവാഹ ചിത്രം വ്യാജമായി നിർമ്മിച്ച് പ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടിയുമായി ഡിവൈഎഫ്ഐ. മന്ത്രി ഇ പി ജയരാജനും കുടുംബവും നിൽക്കുന്ന ചിത്രത്തിൽ ഇ.പി ജയരാജന്റെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്ത്, സ്വർണക്കടത്തു കേസിലെ പ്രതിയുടെ മുഖം ചേർത്താണ് സോഷ്യൽ മീഡിയയിൽ വ്യാജ ചിത്രം പ്രചരിപ്പിക്കുന്നത്. പ്രമുഖ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയ്ക്കെതിരെ കൊല്ലത്തും ഇത് പ്രചരിപ്പിച്ച മറ്റൊരു യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവിനെതിരെ കണ്ണൂരും ഡിവൈഎഫ്ഐ പരാതി നൽകി.

വസ്തുതകളെ മുൻനിർത്തി ആശയ പരമായ രാഷ്ട്രിയ പ്രതിരോധം തീർക്കുന്നതിന് പകരം വീട്ടിലിരിക്കുന്നവരെ വലിച്ചിഴയ്ക്കുന്നത് രാഷ്ട്രീയ നെറികേടാണ്. നീചമായ ഈ രാഷ്ട്രീയ പ്രവർത്തനം പൊതു സമൂഹം തിരിച്ചറിയും. വ്യാജ ചിത്രങ്ങൾ നിർമ്മിച്ച് നടത്തുന്ന ഇത്തരം പ്രചരണങ്ങൾ കോൺഗ്രസ് സംസ്ഥാന തലത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണ്. ഈ വ്യാജ ചിത്രം വാട്‌സ്ആപ്പ് വഴിയും മറ്റു സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന മറ്റുള്ളവർക്കെതിരെയും സംസ്ഥാനത്ത് പ്രാദേശികമായി പരാതി നൽകുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP