Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീധന നിർമ്മാർജന യജ്ഞം: ടൊവിനോ തോമസ് ഗുഡ് വിൽ അംബാസഡർ; നാളെ സ്ത്രീധന വിരുദ്ധ ദിനം; സംസ്ഥാനതല പരിപാടി പാലക്കാട്

സ്ത്രീധന നിർമ്മാർജന യജ്ഞം: ടൊവിനോ തോമസ് ഗുഡ് വിൽ അംബാസഡർ; നാളെ സ്ത്രീധന വിരുദ്ധ ദിനം; സംസ്ഥാനതല പരിപാടി പാലക്കാട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അടുത്ത 5 വർഷക്കാലം കൊണ്ട് സ്ത്രീധന സമ്പ്രദായം സമ്പൂർണമായും നിർമ്മാർജനം ചെയ്യാനുള്ള കഠിന പ്രയത്നത്തിലാണ് സംസ്ഥാന വനിത ശിശുവികസന വകുപ്പെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. സ്ത്രീയും പുരുഷനും രാജ്യത്തിലെ തുല്യ പൗരന്മാരാണ്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെങ്കിലും സ്ത്രീധന സമ്പ്രദായം ഇപ്പോഴും സമൂഹത്തിൽ ആഴത്തിൽ വേരോടുന്നുണ്ട്. അതിനാൽ തന്നെ യുവജനങ്ങളുടെ ഇടയിൽ ശക്തമായ അവബോധത്തിലൂടെ മാത്രമേ ഇതിനൊരു മാറ്റം വരുത്താൻ സാധിക്കുകയുള്ളൂ. ഈയൊരു ലക്ഷ്യം മുൻനിർത്തി നിയമം കർശനമാക്കുന്നതോടൊപ്പം വിപുലമായ പരിപാടികളാണ് വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നവംബർ 26 ന് സ്ത്രീധന വിരുദ്ധ ദിനമായി ആചരിക്കാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഈയൊരു യജ്ഞത്തിന്റെ ഗുഡ് വിൽ അംബാസഡർ പ്രശസ്ത സിനിമാതാരം ടൊവിനോ തോമസായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

1961ൽ സ്ത്രീധന നിരോധന നിയമം നിലവിൽ വരികയും സംസ്ഥാന സർക്കാർ 1992ൽ ചട്ടങ്ങൾ രൂപീകരിക്കുകയും 2004ൽ പുതിയ വകുപ്പുകൾ ഉൾപ്പെടുത്തിക്കൊണ്ട് ചട്ടം പരിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിൽ പോലും സ്ത്രീധന സമ്പ്രദായത്തിന് മാറ്റം വന്നിട്ടില്ല. മാത്രമല്ല ഗുരുതരമായ നിരവധി സാമൂഹിക പ്രശ്നങ്ങൾക്കും സ്ത്രീധനം കാരണമാകാറുണ്ട്. കുടുംബ ഭദ്രതയുടെ ശിഥിലീകരണം, ഗാർഹിക പീഡനം, വിവാഹ മോചനം, ആത്മഹത്യകൾ, വിവാഹം നടക്കാതിരിക്കൽ തുടങ്ങിയവയ്ക്കും കാരണമാകുന്നു. സ്ത്രീധന പീഡനങ്ങളും സ്ത്രീധന മരണങ്ങളും വിവാഹ മോചനങ്ങളും രാജ്യത്ത് വർദ്ധിച്ച് വരുന്ന സാഹചര്യമാണുള്ളത്.

സ്ത്രീധന നിർമ്മാർജന യജ്ഞത്തിന്റെ ഭാഗമായി നവംബർ 26ന് പാലക്കാട് ജില്ലയിൽ സംസ്ഥാന പരിപാടിയും മറ്റ് 13 ജില്ലകളിൽ ജില്ലാതലത്തിൽ ജില്ലാതല പരിപാടികളും സംഘടിപ്പിക്കുന്നു. പാലക്കാട് നടക്കുന്ന സംസ്ഥാനതല പരിപാടിയിൽ സിനിമാതാരം ടൊവിനോ തോമസ് മുഖ്യ അതിഥിയായി പങ്കെടുക്കും.

സോഷ്യൽ മീഡിയയുടെ പിന്തുണയോടുകൂടി സ്ത്രീധനത്തിനെതിരെ വലിയ കാമ്പയിനും സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മീമീ മത്സരവും (meme contest) സംഘടിപ്പിച്ചു വരുന്നു. മികച്ച ട്രോളുകൾക്ക് പാലക്കാട് വച്ചു നടക്കുന്ന ചടങ്ങിൽ ടൊവിനോ തോമസ് സമ്മാനം നൽകുന്നതാണ്. ഇതുവരെ 10 ലക്ഷത്തിലധികം പേരിൽ ഈയൊരു സന്ദേശം എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ സംരംഭം വൻ വിജയമാക്കുന്നതിന് എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണയും മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP