Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202122Friday

പാട്ടിലൂടെ ഹിമാചലിന്റെ മനം കവർന്ന് ദേവിക; അഭിനന്ദനവുമായി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയും

പാട്ടിലൂടെ ഹിമാചലിന്റെ മനം കവർന്ന് ദേവിക; അഭിനന്ദനവുമായി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് പദ്ധതിയുടെ ഭാഗമായി ഹിമാചൽ പ്രദേശിലെ നാടൻ പാട്ടുപാടി സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ദേവികയെ അഭിനന്ദനമറിയിച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ. ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ദേവികയെ അഭിനന്ദനമറിയിച്ച മുഖ്യമന്ത്രി ഹിമാചൽ സന്ദർശിക്കാൻ ദേവികയെ ക്ഷണിക്കുകയും ചെയ്തു.

പ്രശസ്തമായ ഹിമാചൽ ഗാനം ചമ്പാ കിത്നി ദൂർ തന്റെ ശ്രുതിമധുരമായ ശബ്ദത്തിൽ, അതേസമയം ഹിമാചലി ഉച്ചാരണത്തോടെ ആലപിച്ച് കേരളത്തിന്റെ മകൾ ദേവിക ഹിമാചൽ പ്രദേശിന്റെ അഭിമാനമുയർത്തിയിരിക്കുന്നു. നിനക്ക് വളരെ നന്ദി കുട്ടീ. ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് പ്രചാരണത്തിന്റെ ഭാഗമായി ഈ ഗാനം ആലപിക്കുക വഴി പ്രിയപ്പെട്ട കുട്ടീ, നീ ഹിമാചൽ പ്രദേശിന്റെ സംസ്‌കാരവും പാരമ്പര്യവും ഉയർത്തിപ്പിടിക്കുക മാത്രമല്ല, മുഴുവൻ സംസ്ഥാന ത്തിന്റെയും ഹൃദയം കവരുകയും ചെയ്തു.

നിന്റെ ശബ്ദത്തിൽ ഒരു മാന്ത്രികതയുണ്ട്. നിന്റെ ശബ്ദം ദൂരദിക്കുകളിലെത്തട്ടേ എന്നും ലോകം മുഴുവൻ അംഗീകരിക്കപ്പെടട്ടെ എന്നും ദേവ്ഭൂമി ഹിമാചൽ പ്രദേശിലെ ദൈവങ്ങളോടും ദേവതമാരോടും ഞാൻ പ്രാർത്ഥിക്കുന്നു.

ദേവികയെ ഞാൻ ഹിമാചൽ പ്രദേശിലേക്ക് ക്ഷണിക്കുന്നു. പ്രിയപ്പെട്ട കുട്ടീ, ഹിമാചൽ സന്ദർശിക്കൂ, ഈ നാട്ടിലെ സംസ്‌കാരവും പാരമ്പര്യങ്ങളും അടുത്തു മനസ്സിലാക്കൂ... ദേവ്ഭൂമി ഹിമാചൽ പ്രദേശിൽ നിന്ന് നിന്റെ ശോഭനമായ ഭാവിക്ക് ശുഭാശംസകൾ നേരുന്നു&ൂൗീ;േ- ഹിമാചൽ മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ ഭാഷ, സംസ്‌കാരം, ജീവിത രീതി തുടങ്ങിയ മനസ്സിലാക്കാൻ സംസ്ഥാനങ്ങളെ തമ്മിൽ പങ്കാളികളാക്കി നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതിയാണ് ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്. രാജ്യത്തിന്റെ നാനാത്വത്തിൽ ഏകത്വവും ദേശീയോദ്‌ഗ്രഥനവും പരിപോഷിപ്പിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതിയുടെ കീഴിൽ കേരളത്തിന്റെ ജോഡി സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP