Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

റീട്ടെയിൽ സ്വർണ്ണ വായ്പ കൈകാര്യം ചെയ്യുന്നതിനുമായി സിഎസ്ബി ബാങ്ക്-ഐഐഎഫ്എൽ ഫിനാൻസ് പങ്കാളിത്തം

റീട്ടെയിൽ സ്വർണ്ണ വായ്പ കൈകാര്യം ചെയ്യുന്നതിനുമായി സിഎസ്ബി ബാങ്ക്-ഐഐഎഫ്എൽ ഫിനാൻസ് പങ്കാളിത്തം

സ്വന്തം ലേഖകൻ

കൊച്ചി: റീട്ടെയിൽ സ്വർണ്ണ വായ്പ കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി സിഎസ്ബി ബാങ്ക് (മുൻ കാത്തലിക്ക് സിറിയൻ ബാങ്ക്), ബാങ്കിംഗേതര ധനകാര്യ കമ്പനിയായ ഐഐഎഫ്എൽ ഫിനാൻസുമായി (ഐഐഎഫ്എൽ) സഹകരിച്ചു പ്രവർത്തിക്കും.

സിഎസ്ബിക്ക് മതിയായ ശാഖകളില്ലാത്ത സ്ഥലങ്ങളിൽ ബാങ്കിന്റെ ബിസിനസ് കറസ്‌പോണ്ടന്റായി (ബിസി) ഐഐഎഫ്എൽ പ്രവർത്തിക്കുകയും പുതിയ ഇടപാടുകാരെ കണ്ടെത്തുകയും വായ്പ ലഭ്യമാക്കുകയും ചെയ്യും.

ഐഐഎഫ്എലിന്റെ വിപുലമായ ശാഖാശൃംഖലയുപയോഗിച്ച്, പുതിയ ഉപഭോക്താക്കളിലേക്കും ആവശ്യത്തിനു ബാങ്കിങ് സൗകര്യങ്ങൾ ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലും സമൂഹത്തിലെ താഴ്ന്നതലത്തിലുള്ള ഇടപാടുകാരിലേക്കും എത്തിച്ചേരാൻ ബാങ്കിന് സാധിക്കുമെന്ന് കരാർ ഒപ്പിട്ടുകൊണ്ട് സിഎസ്ബി ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ സി. വിആർ. രാജേന്ദ്രൻ പറഞ്ഞു. ബാങ്കിന്റെ പ്രധാന ബിസിനസുകളിലൊന്നാണ് സ്വർണപ്പണയ വായ്പയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരു കൂട്ടർക്കും വിജയം നൽകുന്ന പങ്കാളിത്തമാണിതെന്ന് ഐഐഎഫ്എൽ ഫിനാൻസ് ചെയർമാൻ നിർമ്മൽ ജെയിൻ പറഞ്ഞു. ബാങ്കിന്റെ ബാലൻസ് ഷീറ്റിന്റെ കരുത്തും എൻബിഎഫ്‌സിയുടെ ശാഖാശൃംഖലയും ഒത്തുചേരുമ്പോൾ യുക്തിസഹമായ നിബന്ധനകളിൽ സാമ്പത്തിക ഉൾപ്പെടുത്തലിനു ഈ ബന്ധം സഹായിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ ഏറ്റവും പഴയ സ്വകാര്യ ബാങ്കുകളിലൊന്നായ സിഎസ്ബി ബാങ്കിന് കേരളം, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 432 ശാഖകളും 1.5 ദശലക്ഷം ഉപഭോക്താക്കളുമുണ്ട്.

ഐഐഎഫ്എലിന് 25 സംസ്ഥാനങ്ങളിലെ 600 ഓളം നഗരങ്ങളിലായി 2,372 ശാഖകളുണ്ട്. ഏതാണ്ട് 38,300 കോടി രൂപയുടെ ആസ്തി മാനേജ് ചെയ്യുന്നു കമ്പനിക്ക് നാലു ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്. കമ്പനിയുടെ വായ്പയുടെ 90 ശതമാനവും ചില്ലറ സ്വഭാവമുള്ളതും 25 ശതമാനത്തോളം സ്വർണപ്പണയ വായ്പകളുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP