Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സി.എസ്.ബി ബാങ്ക് അക്ഷയ ഗോൾഡ് ക്രെഡിറ്റ് ലൈൻ അവതരിപ്പിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നൂറു വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സ്വകാര്യ മേഖലാ ബാങ്കായ സിഎസ്ബി ബാങ്ക് ഡിജിറ്റൽ സൗകര്യമുള്ള ഉപഭോക്തൃ കേന്ദ്രീകൃതമായ അക്ഷയ ഗോൾഡ് ക്രെഡിറ്റ് ലൈൻ പദ്ധതി അവതരിപ്പിച്ചു. അടിയന്തരാവശ്യങ്ങൾക്കോ ബിസിനസ് ആവശ്യങ്ങൾക്കായോ പണം ആവശ്യമുള്ളവർക്ക് സ്വർണാഭരങ്ങളുടെ അടിസ്ഥാനത്തിൽ മുൻകൂട്ടി അനുമതി നൽകിയ ക്രെഡിറ്റ് ലൈനിന്റെ പരിധിയിലാവും പണം നൽകുക. ഇതിന്റെ അടിസ്ഥാനത്തിൽ ലളിതമായ നിബന്ധനകളിന്മേൽ ഏതു ബാങ്കിന്റെ ഏത് എടിഎമ്മിൽ നിന്നും ഏതു സമയത്തും എവിടെ നിന്നും പണം പിൻവലിക്കാനാവും. ബാങ്കിലേക്കോ സ്വർണ പണയ കമ്പനിയിലേക്കോ നിരവധി തവണ പോകേണ്ട അവസ്ഥയും അമിത പലിശ നിരക്കു നൽകുന്നതും എല്ലാം ഒഴിവാക്കാൻ ഇതു സഹായിക്കും. സൗകര്യമുള്ള സമയത്ത് ഒരിക്കൽ ബാങ്കിലേക്കു പോകുകയും അക്ഷയ ക്രെഡിറ്റ് ലൈൻ സ്ഥാപിക്കുകയും നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ പണം പിൻവലിക്കുകയും ചെയ്യാം. നിങ്ങൾക്കാവശ്യമുള്ളപ്പോൾ എടിഎമ്മിൽ നിന്നുള്ള പണമായോ ഇ-കോമേഴ്‌സ് കൈമാറ്റമായോ നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ഈ പണം നൽകുകയും ചെയ്യാം.

ഇപ്പോഴത്തെ മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിൽ ഉപഭോക്താക്കളുടെ അക്കൗണ്ട് കാലിയായിരിക്കരുത് എന്ന തത്വത്തിൽ അധിഷ്ഠതമായാണ് അക്ഷയ ഗോൾഡ് ക്രെഡിറ്റ് ലൈൻ അവതരിപ്പിച്ചിട്ടുള്ളത്. ബിസിനസുകാരും ചെറുകിട വ്യാപാരികളും ശമ്പളക്കാരും അടക്കമുള്ളവരുടെ അടിയന്തര ലിക്വിഡിറ്റി, കാഷ് ഫ്‌ളോ ആവശ്യങ്ങൾ നിറവേറ്റാൻ ഇതു വഴിയൊരുക്കും. ബിസിനസിനും സ്വകാര്യ പണ ആവശ്യങ്ങൾക്കും ഇതൊരു സാമ്പത്തിക സഹായവുമാകും. ഉപഭോക്തൃ-സൗഹൃദമായൊരു മാതൃകയാണ് അക്ഷയ ഗോൾഡ് ക്രെഡിറ്റ് ലൈൻ. ഉപഭോക്താവിന്റെ സ്വർണത്തിന്റെ മൂല്യം ഒരിക്കൽ നിശ്ചയിച്ചു കഴിഞ്ഞാൽ ഏതു ബാങ്കിന്റേയും എടിഎമ്മുകളിൽ നിന്നും എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാം. അല്ലെങ്കിൽ ഡിജിറ്റൽ ഇടപാടുകളിലൂടേയും ഇതു ചെയ്യാം. പ്രയോജനപ്പെടുത്തിയ തുകയ്ക്കും കാലാവധിക്കും മാത്രമേ ഉപഭോക്താവ് പലിശ നൽകേണ്ടതുള്ളു.

ഇതു കൂടുതൽ മികച്ചതാക്കും വിധം സിഎസ്ബി ബാങ്ക് ഓവർഡ്രാഫ്റ്റിനെ സ്വീപ്പ്, റിവേഴ്‌സ് സ്വീപ്പ് സൗകര്യമുള്ള സേവിങ്‌സ് ബാങ്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ എസ്ബി അക്കൗണ്ടിൽ ഇടുന്ന ഏതു തുകയും ഓട്ടോമാറ്റിക് ആയി ഓവർഡ്രാഫ്റ്റ് പരിധി കുറക്കുകയും അതിലൂടെ പലിശ ബാധ്യത താഴേക്കു കൊണ്ടു വരികയും ചെയ്യും. പിൻവലിക്കുന്ന തുക ഒരു ഓവർഡ്രാഫ്റ്റ് പോലെ അടിയന്തര സന്ദർഭങ്ങളിൽ എസ്ബി അക്കൗണ്ടിന്റെ ഡെബിറ്റ് കാർഡു വഴിയോ ഡിജിറ്റൽ ബാങ്കിങ് സൗകര്യങ്ങൾ വഴിയോ ഉപയോഗിക്കാം.

പണയും വെക്കുന്ന സ്വർണത്തിന് സൗജന്യ ഇൻഷൂറൻസ് ഏർപ്പെടുത്തിയിട്ടുള്ള സിഎസ്ബി ബാങ്ക് ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായി തെരഞ്ഞെടുക്കാവുന്ന തിരിച്ചടവു രീതികളും ലഭ്യമാക്കുന്നുണ്ട്. തെരഞ്ഞെടുത്ത പട്ടണങ്ങളിൽ ഈ പദ്ധതിക്ക് ഉടൻ തന്നെ വീട്ടുപടിക്കലുള്ള സേവനവും നൽകും.

മുൻപൊന്നുമില്ലാതിരുന്ന രീതിയിലേയും വെല്ലുവിളികൾ നിറഞ്ഞതുമായ ഒരു കാലത്തിലൂടെയാണു നാമിന്നു കടന്നു പോകുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ബാങ്ക് എംഡിയും സിഇഒയുമായ സി വിആർ രാജേന്ദ്രൻ പറഞ്ഞു. ബുദ്ധിമുട്ടേറിയ സന്ദർഭത്തിലും മുന്നോട്ടു കുതിക്കാൻ ഉപഭോക്താക്കളെ പിന്തുണക്കാൻ ബാങ്കിനു പ്രതിബദ്ധതയുണ്ട്. ഈ ഘട്ടത്തിലെ ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങൾ കണ്ടറിഞ്ഞാണ് അക്ഷയ ഗോൾഡ് ക്രെഡിറ്റ് ലൈൻ അവതരിപ്പിക്കുന്നത്. സ്വർണം തങ്ങളുടെ പക്കൽ സുരക്ഷിതമായി സൂക്ഷിക്കുകയും വ്യക്തിപരമോ ബിസിനസ് സംബന്ധമോ ആയ ആവശ്യങ്ങൾ ഉയരുമ്പോൾ ഇത് ഡിജിറ്റലായോ എടിഎം, ഡെബിറ്റ് കാർഡുകൾ വഴിയോ പിൻവലിക്കാൻ അവസരം നൽകുകയുമാണു ചെയ്യുന്നത്. തികച്ചും ന്യായമായ പലിശ നിരക്കിൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ആവശ്യമുള്ള സാമ്പത്തിക പിന്തുണയാണു തങ്ങൾ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പദ്ധതി സിഎസ്ബി ബാങ്കിന്റെ രാജ്യത്തെ എല്ലാ ശാഖകളിലും ലഭ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP