Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

പൗരത്വ നിയമഭേദഗതിക്കെതിരെ കെഎസ് വൈഎഫിന്റെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു

പൗരത്വ നിയമഭേദഗതിക്കെതിരെ കെഎസ് വൈഎഫിന്റെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

പൗരത്വ നിയമഭേദഗതിക്കെതിരെ സി.എംപി. യുടെ യുവജനവിഭാഗമായകെഎസ് വൈഎഫിന്റെ ആഭിമുഖ്യത്തിൽ പൗരത്വം നമ്മുടെ ജന്മാവകാശം എന്ന മുദ്രാവാക്യംഉയർത്തി കൊണ്ട് സൈക്കിൾ റാലി സംഘടിപ്പിച്ചു. മണക്കാട് ജംഗ്ഷനിൽ നിന്നുംആരംഭിച്ച റാലി ചാല കമ്പോളം വഴി പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാപിച്ചു.

കെഎസ് വൈഎഫ് ജില്ല പ്രസിഡന്റ് എസ്. രഞ്ജിത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് സി.എംപി.സംസ്ഥാന അസി. സെക്രട്ടറി എംപി. സാജു ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരംജില്ലാ സെക്രട്ടറി എം.ആർ. മനോജ് മുഖ്യ പ്രഭാഷണം നടത്തി. പാർട്ടി ജില്ലാജോയിന്റ് സെക്രട്ടറി പി.ജി. മധു, ഏര്യാ സെക്രട്ടറിമാരായ പേരൂർക്കട വിനോദ്,ബിച്ചു. കെ.വി, ആറ്റുകാൽ സുരേന്ദ്രൻ, മാഹിൻ എന്നിവർ സംസാരിച്ചു. കെഎസ് വൈഎഫ് സംസ്ഥാനവർക്കിങ് പ്രസിഡന്റ് നാൻസി പ്രഭാകർ, ജില്ലാ സെക്രട്ടറിമാരായ കീഴ്പാലൂർഷാജി, മനീഷ് മുരുകൻ, അനിൽ രാജ്, വൈശാഖ് എന്നിവർ സൈക്കിൾ റാലിക്ക്ൃനേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP