Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് 19; വിവിധ നഗരങ്ങളിൽ ഭക്ഷണവും താമസവും ലഭിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങൾ ഇപ്പോൾ ഗൂഗിൾ മാപ്പിൽ; വരുന്ന ആഴ്ചകളിൽ ഇത് മറ്റ് ഇന്ത്യൻ ഭാഷകളിൽ കൂടി ലഭ്യമാകും

കോവിഡ് 19;  വിവിധ നഗരങ്ങളിൽ ഭക്ഷണവും താമസവും ലഭിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങൾ ഇപ്പോൾ ഗൂഗിൾ മാപ്പിൽ; വരുന്ന ആഴ്ചകളിൽ ഇത് മറ്റ് ഇന്ത്യൻ ഭാഷകളിൽ കൂടി ലഭ്യമാകും

സ്വന്തം ലേഖകൻ

കൊച്ചി : ദേശീയ ലോക്ക് ഡൗൺ കാര്യമായി ബാധിച്ചവർക്കായി ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ഭക്ഷണവും താമസവും ലഭിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങൾ ഇനി ഗൂഗിൾ മാപ്പിൽ ലഭിക്കും. കേന്ദ്ര- സംസ്ഥാന സർക്കാരുകളുമായി ചേർന്നാണ് ഗൂഗിൾ ഈ സേവനം ലഭ്യമാക്കുന്നത്. നിലവിൽ 30 നഗരങ്ങളിലെ വിവരങ്ങൾ ഗൂഗിൾ മാപ്പിലൂടെ അറിയാൻ കഴിയും. ഗൂഗിൾ മാപ്‌സ്, ഗൂഗിൾ സെർച്ച്, ഗൂഗിൾ അസിസ്റ്റന്റ് എന്നീ ഏതു ഗൂഗിൾ ഉൽപ്പന്നങ്ങളിൽനിന്നും നഗരത്തിന്റെ പേര് കൊടുത്ത് ഭക്ഷണം ലഭിക്കുന്ന കേന്ദ്രങ്ങളും രാത്രി താമസത്തിനുള്ള കേന്ദ്രങ്ങളും കണ്ടെത്താനാകും. നിലവിൽ ഇംഗ്ലീഷിൽ ലഭ്യമായ ഈ സേവനം വൈകാതെ ന്നെ ഹിന്ദിയിലും ലഭ്യമാകും.

കോവിഡ്-19 ലോക്ഡൗൺ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള നിരവധി ആളുകളുടെ ജീവിതം ദുരിതപൂർണ്ണമാക്കി. ഇത് ഉപജീവനമാർഗ്ഗത്തെയും ഭക്ഷണലഭ്യതയെയും ബാധിച്ചു. ഗതാഗതം തടസ്സപ്പെട്ടതിനാൽ ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് കാൽനടയായി അവരുടെ നാടുകളിലേക്ക് യാത്ര ചെയ്യുന്നത്. ഈ ആളുകൾക്ക് ആശ്വാസമായി ഗൂഗിൾ മാപ്സ് ഇന്ത്യയിലുടനീളം ഭക്ഷണവും രാത്രിതാമസവും ലഭിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കുന്നു.

ആവശ്യക്കാർക്ക് ഗൂഗിൾ സെർച്ചിൽ ചോദ്യങ്ങൾ നൽകാനും അല്ലെങ്കിൽ സ്മാർട്ട്ഫോണുകളിലോ കൈയോസ് ഉപകരണത്തിലോ ഗൂഗിൾ അസിസ്റ്റന്റിനോട് ചോദിക്കാനും കഴിയും. വരുന്ന ആഴ്ചകളിൽ ഇത് മറ്റ് ഇന്ത്യൻ ഭാഷകളിൽ കൂടി ലഭ്യമാക്കാനും രാജ്യത്തുടനീളമുള്ള കൂടുതൽ നഗരങ്ങളിലെ ഷെൽട്ടറുകളുടെ വിവരങ്ങൾ ചേർക്കാനുമുള്ള ശ്രമങ്ങൾ നടക്കുകയാണ്. വരും ദിവസങ്ങളിൽ, ഗൂഗിൾ മാപ്സ് ആപ്ലിക്കേഷനിലെ സെർച്ച് ബാറിന് ചുവടെ ദൃശ്യമാകുന്ന ക്വിക്ക് - ആക്‌സസ് ഷോർട്ട് കട്ടുകൾ, കൈയോസ് ഫീച്ചർ ഫോണുകളിലെ ഗൂഗിൾ മാപ്സിലെ ഷോർട്ട് കട്ടുകൾ എന്നിവയിൽ കേന്ദ്രങ്ങളുടെ പിൻ ആക്സസ് ചെയ്യുന്നത് കൂടുതൽ എളുപ്പമായിമാറും. മാപ്സ് അപ്ലിക്കേഷൻ തുറക്കുമ്പോൾ തന്നെ ഇത് ദൃശ്യമാകും.

കോവിഡ് -19 നെ തുടർന്ന് ആളുകൾ പ്രയാസപ്പെടുന്ന ഈ സമയത്ത് അവരെ സഹായിക്കുന്നതിനുള്ള പരിഹാരങ്ങൾ കണ്ടെത്താൻ ഞങ്ങൾ സമഗ്രമായ ശ്രമം നടത്തുകയാണ്. ആവശ്യമുള്ള വിവരങ്ങൾ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും സർക്കാർ അധികാരികൾ നൽകുന്ന ഭക്ഷണ, പാർപ്പിട സേവനങ്ങൾ അവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള ശ്രമമാണ് ഇത്. സ്മാർട് ഫോൺ സൗകര്യങ്ങളില്ലാത്ത ആളുകളിലേക്കുകൂടി ഈ സേവനം എത്തിക്കാൻ സന്നദ്ധപ്രവർത്തകരുടെയും എൻജിഒകളുടെയും ട്രാഫിക് അധികാരികളുടെയും സഹായം ലഭ്യമാക്കാൻ ശ്രമിക്കുകയാണ് - ഗൂഗിൾ ഇന്ത്യ സീനിയർ പ്രോഗ്രാം മാനേജർ അനൽ ഘോഷ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP