Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സോജ ബിസ്മിയ പകച്ചു നിന്നില്ല, മഹാമാരി കാലത്തെ സന്നദ്ധസേവനത്തിന് നാടിന്റെ ആദരം; വിമൻ ജസ്റ്റിസ് മൂവ്മെന്റ് സോജയെ ആദരിച്ചു

സോജ ബിസ്മിയ പകച്ചു നിന്നില്ല, മഹാമാരി കാലത്തെ സന്നദ്ധസേവനത്തിന് നാടിന്റെ ആദരം; വിമൻ ജസ്റ്റിസ് മൂവ്മെന്റ് സോജയെ ആദരിച്ചു

സ്വന്തം ലേഖകൻ

ഓമശ്ശേരി: കൊറോണയെ ഭയന്ന് എല്ലാവരും ഉള്ളിലൊളിക്കുന്ന കാലത്താണ് സോജ ബിസ്മിയ എന്ന ഈ കൊച്ചു പെൺകുട്ടി മാതൃകയാവുന്നത്. അയൽവീട്ടിലെ മുഴുവൻ പേർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് ആശുപ്രത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് കോവിഡിനു മുന്നിൽ പകച്ചു നിൽക്കാതെ സന്നദ്ധ സേവനം നടത്തി സമൂഹത്തിന് മികച്ച മാതൃക കാണിച്ചിരിക്കുകയാണ് സോജ ബിസ്മിയ.

തൊട്ടടുത്ത വീട്ടിലെ ചെറിയ കുട്ടി ഒഴികെ എല്ലാവരെയും കോവിഡ് ബാധിച്ച് ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ ആ വീട്ടിൽ തനിച്ചായ കുഞ്ഞിന്റെ പരിചരണം ഏറ്റെടുക്കാൻ യാതൊരു ഭയവും കൂടാതെ സോജ തയ്യാറാവുകയായിരുന്നു. ചെറിയ കുട്ടിക്ക് കൂട്ടിരുന്നാണ് സോജ മാതൃകയായത്. പിന്നീട് സോജക്ക് കോവിഡ് ബാധിക്കുകയും സിഎഫ്ൽടിസിയിൽ കഴിഞ്ഞു രോഗമുക്തി നേടുകയും ചെയ്തു.

സോജയെ വിമൺ ജസ്റ്റിസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. ഈ മഹാമാരികാലത്ത് എളിയ പ്രായത്തിൽ ഇങ്ങനെ ഒരു ത്യാഗം ചെയ്യാൻ സന്നദ്ധയായ സോജ ബിസ്മിയ നല്ല മാതൃകയാണ് സമൂഹത്തിന് കാണിച്ചു കൊടുത്തതെന്ന് വിമൻ ജസ്റ്റിസ് ജില്ലാ കമ്മിറ്റി അംഗം മുബീന വാവാട് പറഞ്ഞു. വിനീത മൂടൂർ, താഹിറ ഓമശ്ശേരി എന്നിവർ പങ്കെടുത്തു. ഓമശ്ശേരി പ്ലസന്റ് സ്‌കൂളിൽ നിന്ന് പത്താം ക്ലാസ്സ് കഴിഞ്ഞ ഈ മിടുക്കി ഓമശ്ശേരി തെയ്യത്തുംകുഴി അഹമ്മദ് കുട്ടി -നെസി ദമ്പതികളുടെ മകളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP