Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ക്വാറൈന്റയിൻ ലംഘനം: പൊലീസ് നടപടിക്കെതിരെ നഗരസഭ; സർക്കാരിനെ അറിയിക്കാൻ നഗരസഭാ തീരുമാനം; ചട്ടം ലംഘിച്ചവർക്കെതിരെ നടപടി വേണമെന്നും ആവശ്യം

സ്വന്തം ലേഖകൻ

പാലാ: പാലായിൽ താമസിക്കുന്ന മൂവാറ്റുപുഴ സ്വദേശികൾ ക്വാറൈന്റയിൻ ചട്ടം ലംഘിച്ച സംഭവത്തിൽ പൊലീസിനെതിരെ ആഞ്ഞടിച്ചു നഗരസഭ. വിഷയത്തിൽ നഗരസഭയിലെ ഭരണപക്ഷ- പ്രതിപക്ഷ കൗൺസിൽ അംഗങ്ങൾ ഒന്നടങ്കം പൊലീസിനെതിരെ നിലപാട് സ്വീകരിച്ചു.

കൗൺസിൽ ആരംഭിച്ച ഉടൻ കൊച്ചിടപ്പാടി വാർഡ് കൗൺസിലർ ടോണി തോട്ടം വികാരഭരിതമായി വിഷയം കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്തി. പൊലീസ് നടപടിയിൽ പ്രതിഷേധിച്ചു കറുത്ത ബാഡ്ജ് ധരിച്ചാണ് ടോണി കൗൺസിലിൽ എത്തിയത്.

പാലാ സി ഐ യുടെ പേരെടുത്തു പറഞ്ഞാണ് ടോണി വിവരം കൗൺസിലിൽ ഉന്നയിച്ചത്. വാർഡിലെ ജനം പ്രതിഷേധത്തിലും ഭീതിയിലുമാണ്. വാർഡിൽപ്പെട്ട രണ്ടു യുവാക്കൾ സർക്കാർ നിർദ്ദേശിച്ച ക്വാറൈന്റയിൻ കേന്ദ്രത്തിലാണ്. ഇതേ വാർഡിൽപ്പെട്ട ഒരാൾ മാസ്‌ക് ശരിയായ രീതിയിൽ വയ്ക്കാത്തതിന് പിഴ ഈടാക്കി നിയമം നടപ്പാക്കിയ പൊലീസ് ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയിരിക്കുകയാണ്. കോറൈന്റയിൻ പാലിക്കാതെ മറ്റുള്ളവർക്കൊപ്പം കുളിക്കുകയും ഇറങ്ങി നടക്കുകയും ചെയ്തത് ഗൗരവകരമാണ്.

പാലായിലെ ആരോഗ്യ പ്രവർത്തകരെയോ നഗരസഭയെ അറിക്കാതെ വന്ന താമസമാക്കിയത് നിയമപരമല്ല. ഇക്കാര്യത്തിൽ പൊലീസിനു വീഴ്ചയുണ്ടായിട്ടുണ്ട്. പൊലീസ് തോന്ന്യവാസം പ്രവർത്തിക്കുകയാണ്. പാലായിലെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന വിഷയമാണ് പൊലീസ് ലാഘവത്തോടെ കൈകാര്യം ചെയ്യുന്നത്. തന്റെ വാർഡിലെ മോണിറ്ററിങ് കമ്മിറ്റി പിരിച്ചുവിട്ടു നടപടി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഡിജിപി തുടങ്ങിയവർക്കു റിപ്പോർട്ടു ചെയ്യണമെന്നും ടോണി തോട്ടം ആവശ്യപ്പെട്ടു.

പൊലീസിന്റെ നടപടി ഉത്തരവാദിത്വമില്ലായ്മയാണെന്ന് പ്രൊഫ സതീഷ് ചൊള്ളാനി പറഞ്ഞു. പൊലീസിന്റെ നടപടി അന്വേഷിക്കണമെന്നും കോറൈന്റയിൻ ലംഘിച്ച സംഭവത്തിൽ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ബിനു പുളിക്കക്കണ്ടം ആവശ്യപ്പെട്ടു. റോയി ഫ്രാൻസീസ്, പ്രസാദ് പെരുമ്പള്ളി തുടങ്ങിയവരും കർശന നടപടി ആവശ്യപ്പെട്ടു. പ്രൊഫ സെലിൻ റോയി, ജോബി വെള്ളാപ്പാണി, പി കെ മധു പാറയിൽ, ബിജു പാലൂപ്പടവൻ, ടോമി തറക്കുന്നേൽ, കൊച്ചുറാണി അഫ്രേം, സിബിൽ തോമസ്, മിനി പ്രിൻസ്, ബിജി ജോജോ, ലീനാ സണ്ണി, ഷെറിൻ പുത്തേട്ട്, ജോർജുകുട്ടി ചെറുവള്ളിൽ, ലിസ്യൂ ജോസ്, റാണി റോമൽ, സുഷമ രഘു തുടങ്ങിയവർ പ്രസംഗിച്ചു. ചെയർപേഴ്‌സൺ മേരി ഡൊമിനിക് അധ്യക്ഷത വഹിച്ചു.

കോറൈന്റയിൻ ചട്ടം ലംഘിച്ചു കൊച്ചിടപ്പാടി വാർഡിൽ മൂവാറ്റുപുഴക്കാർ താമസിക്കാനിടയായ സംഭവത്തെക്കുറിച്ചു സർക്കാരിൽ റിപ്പോർട്ടു ചെയ്യാൻ പാലാ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, എം എൽ എ, ഡിജിപി എന്നിവരെ ഇതു സംബന്ധിച്ചു അറിയിക്കും. ഇക്കാര്യത്തിൽ പൊലീസിനുണ്ടായ വീഴ്ച അന്വേഷിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. ഇതോടൊപ്പം ചട്ടം പാലിക്കാതെ താമസം നടത്തിയവർക്കെതിരെ നടപടിയെടുക്കാൻ പരാതി നൽകുവാനും കൗൺസിൽ യോഗം തീരുമാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP