Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ക്വാറന്റൈൻ ചട്ടലംഘനം: നടപടി ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്

സ്വന്തം ലേഖകൻ

പാലാ: ക്വാറന്റൈൻ ചട്ടം ലംഘിച്ചു കൊച്ചിടപ്പാടിയിൽ താമസിക്കാനെത്തിയവർക്കെതിരെ നാട്ടുകാർ രംഗത്ത്. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു നഗരസഭാധികൃതർക്ക് നാട്ടുകാർ പരാതി നൽകി.

വ്യവസ്ഥകൾ ലംഘിച്ച മൂവാറ്റുപുഴ സ്വദേശികളുടെ നടപടി പ്രതിഷേധാർഹമാണ്. ക്വാറന്റൈൻ സമയത്ത് ഇവർ പുറത്തിറങ്ങുകയും ചെയ്തത് ആളുകളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. നാട്ടുകാരായ രണ്ടു യുവാക്കൾ വീട്ടിൽ നിന്നും മാറി ചൂണ്ടച്ചേരിയിലും മുത്തോലിയിലും ക്വാറൈന്റെയിനിൽ കഴിയുകയാണ്. സംഭവത്തെക്കുറിച്ചു നാട്ടുകാർ പൊലീസിൽ അറിയിച്ചിരുന്നുവെങ്കിലും യാതൊരു നടപടിയും എടുത്തില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.

ക്വാറൈന്റെൻ ചട്ടം ലംഘിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് കവീക്കുന്ന് വികസനസമിതി ആവശ്യപ്പെട്ടു. പ്രദേശവാസികളായ രണ്ട് യുവാക്കൾ ക്വാറൈന്റെൻ ചട്ടം പാലിച്ചു സർക്കാർ നിർദ്ദേശിച്ച കേന്ദ്രങ്ങളിലാണ്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ പോലും നടപടിയെടുക്കുന്ന പൊലീസ് ഇക്കാര്യത്തിൽ വീഴ്ച വരുത്തിയിരിക്കുകയാണ്. ബാംഗ്ലൂരിൽ നിന്നും മൂവാറ്റുപുഴയിൽ എത്തിയവരെ അവിടെ നിന്നും കാർ മാർഗ്ഗമാണ് പാലായിൽ എത്തിച്ചത്. വാഹനമോടിച്ചയാൾ ചട്ടപ്രകാരം ക്വാറൈന്റെൻ പാലിച്ചിട്ടുണ്ടോ എന്നും അന്വേഷണം നടത്തണം. പ്രസിഡന്റ് എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ജോസ് ചീരാംകുഴി, തോമസുകുട്ടി മുകാല തുടങ്ങിയവർ പ്രസംഗിച്ചു.

സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് വാർഡ് കൗൺസിലർ ടോണി തോട്ടം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP