Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് 19: പോരാട്ടം ശക്തമാക്കി സീ എന്റർടെയിന്മെന്റ്; അയ്യായിരത്തിലേറെ ദിവസ വേതനക്കാർക്ക് സാമ്പത്തിക ആശ്വാസം; സീയുടെ 3500 ജീവനക്കാർ പിഎം കെയേഴ്‌സ് ഫണ്ടിലേക്കു സ്വമേധയാ സംഭാവന നൽകും

കോവിഡ് 19: പോരാട്ടം ശക്തമാക്കി സീ എന്റർടെയിന്മെന്റ്; അയ്യായിരത്തിലേറെ ദിവസ വേതനക്കാർക്ക് സാമ്പത്തിക ആശ്വാസം; സീയുടെ 3500 ജീവനക്കാർ പിഎം കെയേഴ്‌സ് ഫണ്ടിലേക്കു സ്വമേധയാ സംഭാവന നൽകും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സീ എന്റർടെയിന്മെന്റ് തങ്ങൾക്കു കീഴിൽ ജോലി ചെയ്യുന്ന അയ്യായിരത്തിലേറെ ദിവസ വേതനക്കാർക്ക് സാമ്പത്തിക ആശ്വാസം വാഗ്ദാനം ചെയ്തു കൊണ്ട് കോവിഡ് 19-ന് എതിരായ പോരാട്ടം കൂടുതൽ ശക്തമാക്കി.

ഈ പ്രതിസന്ധി ഘട്ടത്തിൽ ദിവസ വേതനക്കാരുടെ കുടുംബങ്ങൾ ബുദ്ധിമുട്ടരുതെന്ന് ഉറപ്പിക്കാനാണ് മാധ്യമ, വിനോദ രംഗത്തെ പ്രമുഖ സ്ഥാപനമായ സീ എന്റർടെയിന്മെന്റ് എന്റർപ്രൈസസ് ഈ തീരുമാനം കൈക്കൊണ്ടത്. രാജ്യത്തിനകത്തും പുറത്തുമുള്ള തങ്ങളുടെ മാധ്യമ ശൃഖല പ്രയോജനപ്പെടുത്തി പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്യുവാൻ ജനങ്ങളെ സീ എന്റർടെയിന്മെന്റ് പ്രോൽസാഹിപ്പിക്കും. ഇതിനു പുറമെ സീയുടെ 3500 ജീവനക്കാരും പിഎം കെയേഴ്‌സ് ഫണ്ടിലേക്കു സ്വമേധയാ സംഭാവന നൽകും. ജീവനക്കാരുടെ സംഭാവനയ്ക്കു തുല്യമായ തുക കമ്പനിയും പിഎം കെയേഴ്‌സ് ഫണ്ടിലേക്കു നൽകും.

പ്രൊഡക്ഷൻ രംഗത്തുള്ള ദിവസ വേതനക്കാർക്കു സാമ്പത്തിക പിന്തുണ നൽകാൻ പ്രതിജ്ഞാബദ്ധരാണെന്ന് സീ എന്റർടെയിന്മെന്റ് മാനേജിങ് ഡയറക്ടറും സിഇഒയുമായ പുനിത് ഗോയങ്ക പറഞ്ഞു. രാജ്യ വ്യാപകമായ ബോധവൽക്കരണവും തങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP