Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണ വൈറസ് വ്യാപനം: സർക്കാർ മുന്നറിയിപ്പുകൾ പാലിച്ചു കൊണ്ട് വാളയാർ നീതി സമരം തുടരുമെന്ന് സംഘാടക സമിതി

കൊറോണ വൈറസ് വ്യാപനം: സർക്കാർ മുന്നറിയിപ്പുകൾ പാലിച്ചു കൊണ്ട് വാളയാർ നീതി സമരം തുടരുമെന്ന് സംഘാടക സമിതി

സ്വന്തം ലേഖകൻ

വാളയാറിൽ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയരായി കൊല്ലപ്പെട്ട രണ്ട് പെൺകുട്ടികൾക്ക് നീതിക്കായി സെക്രട്ടറിയേറ്റിന് മുന്നിൽ നടന്നുവരുന്ന റിലേ സത്യാഗ്രഹം 2020 മാർച്ച് 11ന് 50 ദിവസം പൂർത്തിയാക്കി.

കോവിഡ് 19 (കൊറോണ വൈറസ്) മുന്നറിയിപ്പ് പ്രകാരം സമരം സമരത്തിന്റെ സംഘാടക സമിതി ഏറ്റെടുത്തു കൊണ്ട് പൊതുജനങ്ങളുടെ മാനസിക പിന്തുണയോടെ തുടരുന്നതാണ് . സമരത്തിന്റെ അഭ്യുദയ കാംഷികൾ സമര പന്തലിൽ നേരിട്ട് പങ്കെടുക്കുന്നതു നിരുത്സാഹപ്പെടുത്തുന്നു.

സംഘാടക സമിതി അംഗങ്ങൾ സമരം മുന്നോട്ടു കൊണ്ട് പോകുന്നതാണ്. കൊറോണ വൈറസ് മുന്നറിയിപ്പു പിൻവലിക്കുന്നത് വരെസമര പന്തലിൽ സംഘാടക സമിതിയങ്ങൾക്കു മാത്രമേപ്രവേശനം ഉണ്ടാകുകയുള്ളൂ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP