Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡിനെതിരെയുള്ള പോരാട്ടത്തിന് പൊലീസുകാർക്ക് ഊർജമായി സിഎംഎഫ്ആർഐ സഹായം

കോവിഡിനെതിരെയുള്ള പോരാട്ടത്തിന് പൊലീസുകാർക്ക് ഊർജമായി സിഎംഎഫ്ആർഐ സഹായം

സ്വന്തം ലേഖകൻ

കൊച്ചി: നഗരത്തിൽ കോവിഡ് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് കേന്ദ്രസമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) കരുതൽ.ആയിരം പൊലീസുദ്യോഗസ്ഥർക്ക് എൻ-95 മാസ്‌കുകൾ, ഗ്ലൗസുകൾ, വെള്ളക്കുപ്പികൾ എന്നിവ എത്തിച്ചുനൽകിയാണ് കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ സജീവപങ്കാളിത്തം വഹിക്കുന്ന പൊലീസിന് സിഎംഎഫ്ആർഐ കരുത്തുപകർന്നത്.

സിഎംഎഫ്ആർഐയുടെ സഹായം ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ എറണാകുളം സെൻട്രൽ സ്റ്റേഷൻ അസിസ്റ്റന്റ് കമ്മീഷണർ എ ജെ തോമസിന് നൽകി. സിഎംഎഫ്ആർഐ റക്രിയേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു സഹായം. സിഎംഎഫ്ആർഐ ചീഫ് അഡ്‌മിനിസ്ട്രേഷൻ ഓഫീസർ ഹരീഷ് നായർ, സെൻട്രൽ പൊലീസ് സ്റ്റേഷൻ പി ആർ ഒ ജോസ് കുരുവിള എന്നിവർ സംബന്ധിച്ചു.

സിഎംഎഫ്ആർഐയിലെ കൃഷിലോകം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ജൈവകൃഷിയിൽ വിളവെടുത്ത കപ്പയും നഗരത്തിലെ പൊലീസുകാർക്കിടയിൽ സിഎംഎഫ്ആർഐ സൗജന്യമായി വിതരണം ചെയ്തു. കസ്തൂർബ നഗർ കോളനിയിൽ കോവിഡ് ബാധിച്ചുകഴിയുന്ന കുടുംബങ്ങൾക്കും സിഎംഎഫ്ആർഐ കപ്പ എത്തിച്ചുനൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP