Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഇ- വേസ്റ്റ് നിർമ്മാർജ്ജനം: സ്‌കൂൾ അദ്ധ്യാപകർക്കായി സിസ്സയുടെ ഐ സി ടി അധിഷ്ഠിത ശിൽപ്പശാല

ഇ- വേസ്റ്റ് നിർമ്മാർജ്ജനം: സ്‌കൂൾ അദ്ധ്യാപകർക്കായി സിസ്സയുടെ ഐ സി ടി അധിഷ്ഠിത ശിൽപ്പശാല

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ), കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെന്റ് (കെ എസ് സി എസ് ടി ഇ), നാഷണൽ ഗ്രീൻ കോർ (എൻ ജി സി) എന്നിവരുടെ സഹകരണത്തോടെ ഒക്ടോബർ 27 ശനിയാഴ്ച ഇലക്ട്രോണിക് വേസ്റ്റിനെക്കുറിച്ചുള്ള അവബോധവും ഐ സി ടി അധിഷ്ഠിത പ്രവർത്തന ശില്പശാലയും സംഘടിപ്പിക്കുന്നു.

രാവിലെ 9.30ന് വെള്ളയമ്പലത്തെ ഉദാരശിരോമണി റോഡിലുള്ള സിസ്സയുടെ സെമിനാർ ഹാളിൽ ആരംഭിക്കുന്ന ശിൽപ്പശാല കേരളം സർക്കാരിന് കീഴിലുള്ള എനർജി മാനേജ്മന്റ് സെന്ററിന്റെ ഡയറക്ടർ ധരേശൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും. ഉപേക്ഷിക്കപ്പെടുന്ന ഇലക്ട്രോണിക് മാലിന്യങ്ങളുടെ അളവ് വർദ്ധിക്കുമ്പോഴും അവയുടെ നിർമ്മാർജ്ജനത്തിനായി രാജ്യത്ത് ശരിയായ സംവിധാനം നിലവിലില്ല. അവബോധമില്ലായ്മയും കൃത്യമായ വിവരങ്ങൾ ലഭ്യമാകാത്തതുമാണ് മികച്ചൊരു സംവിധാനം രൂപപ്പെടുത്തുന്നതിനുള്ള മുഖ്യ തടസ്സമെന്ന തിരിച്ചറിവിലാണ് ഇത്തരമൊരു ശിൽപ്പശാല സംഘടിപ്പിക്കുവാൻ സിസ്സ തയ്യാറാകുന്നത്.

ഇ-വേസ്റ്റിനെക്കുറിച്ചും അവയുടെ നിർമ്മാർജ്ജനത്തെക്കുറിച്ചും സ്‌കൂൾ അദ്ധ്യാപകർക്കിടയിൽ അവബോധം സൃഷ്ടിക്കുന്ന അവബോധ പ്രവർത്തന ശിൽപ്പശാല തുടക്കത്തിൽ തിരുവനന്തപുരം കോർപറേഷനിലെ തിരഞ്ഞെടുക്കപ്പെട്ട 30 സ്‌കൂളുകൾക്കായാണ് സംഘടിപ്പിക്കുന്നത്. പൊതുജനങ്ങളിലും വിദ്യാർത്ഥികളിലും ഭൂരിഭാഗം പേരും ഇ-മാലിന്യങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ബോധവാന്മാരല്ല.

കെ എസ് സി എസ് ടി കോസ്റ്റൽ ആൻഡ് എൻവയോൺമെന്റ വിഭാഗം തലവനും മുതിർന്ന ശാസ്ത്രജ്ഞനുമായ ഡോ. കമലാക്ഷൻ കോക്കൽ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന ബയോ ഡൈവേഴ്‌സിറ്റി ബോർഡ് സീനിയർ പ്രോഗ്രാം ഓഫിസർ ഡോ കെ ജി അജിത് കുമാർ അധ്യക്ഷ പ്രസംഗം നടത്തും.

തുടർന്ന് നടക്കുന്ന ടെക്നിക്കൽ സെഷനുകൾ ക്ലീൻ കേരള കമ്പനി ലിമിറ്റഡ് അസിസ്റ്റന്റ് മാനേജരും ഇ-വേസ്റ്റ് സ്റ്റേറ്റ് നോഡൽ ഓഫീസറുമായ ശ്രീ എസ് എസ് നാഗേഷ് കുമാർ, ഇ-വേസ്റ്റ് മാനേജ്മന്റ് കൺസൾട്ടന്റ ശ്രീ ജി പ്രമോദ്, കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (KITE) പ്രോജക്ട് മാനേജർ ശ്രീ ജയകൃഷ്ണൻ കെ എസ് എന്നിവർ കൈകാര്യം ചെയ്യും.

ഗവണ്മെന്റ് എച്ച് എസ്, ശ്രീകാര്യം; ഗവണ്മെന്റ് എച്ച് എസ് കാലടി; സെയിന്റ് മേരീസ് എച്ച് എസ് എസ്, പട്ടം; ഗവണ്മെന്റ് വി & എച്ച് എസ് എസ് വട്ടിയൂർക്കാവ്; സെയിന്റ് ഗൊരോത്തിസ് എച്ച് എസ് എസ്, നാലാഞ്ചിറ; ഫോർട്ട് ഗേൾസ് മിഷൻ എച്ച് എസ്, ഫോർട്ട്; ഗവണ്മെന്റ് ഗേൾസ് എച്ച് എസ് എസ്, പേരൂർക്കട; എൻ എസ് എസ് എച്ച് എസ്, പാൽകുളങ്ങര; ഗവണ്മെന്റ് മോഡൽ എച്ച് എസ് ഫോർ ഗേൾസ്, പട്ടം; കേന്ദ്രീയ വിദ്യാലയ- എ എഫ് എസ് ആക്കുളം; ഗവണ്മെന്റ് ഗേൾസ് വി എച്ച് എസ് എസ് ,പേട്ട; കാർമൽ ജി എച്ച് എസ് എസ്, ജഗതി; സെയിന്റ് ജോൺസ് മോഡൽ എച്ച് എസ് എസ്, നാലാഞ്ചിറ; സെയിന്റ് മേരീസ് എച്ച് എസ് എസ്, വെട്ടുകാട് ബീച്ച്; എം ജി എം സെൻട്രൽ പബ്ലിക് സ്‌കൂൾ, ആക്കുളം, ബൈപ്പാസ് റോഡ്; കേന്ദ്രീയ വിദ്യാലയ പേരൂർക്കട; ക്രൈസ്റ്റ് നഗർ ഇംഗ്ലീഷ് മീഡിയം എച്ച് എസ് എസ്, വെള്ളയമ്പലം; കെ വി, പാങ്ങോട്, ആർമി ക്യാമ്പ്, തിരുമല; ആർ കെ ഡി എൻ എസ് എസ് എച്ച് എസ് എസ്, ശാസ്തമംഗലം; എന്ന എസ് എസ് എച്ച് എസ് കേശവദാസപുരം; സാൽവേഷൻ ആർമി എച്ച് എസ് എസ്, കൗഡിയാർ; ഗവണ്മെന്റ് എച്ച് എസ് എസ് ഫോർ ബോയ്‌സ് കരമന; ഗവണ്മെന്റ് ഗേൾസ് എച്ച് എസ് കരമന; ഗവണ്മെന്റ് എച്ച് എസ് ഫോർ ഗേൾസ്, ചാല; ഗവണ്മെന്റ് മോഡൽ എച്ച് എസ് എസ് ഫോർ ബോയ്‌സ്, ചാല; ഗവണ്മെന്റ് എച്ച് എസ് എസ്, കമലേശ്വരം; ഗവണ്മെന്റ് മോഡൽ ബി എച്ച് എസ് എസ്, തൈക്കാട്; കോട്ടൺ ഹിൽ ഗവണ്മെന്റ് എച്ച് എസ് എസ് ഫോർ ഗേൾസ്; ചിന്മയ വിദ്യാലയ, വഴുതക്കാട്; ഹോളി ഏയ്ഞ്ചൽസ് കോൺവെന്റ് എച്ച് എസ് എസ്, വഞ്ചിയൂർ; എന്നീ സ്‌കൂളുകളിലെ അദ്ധ്യാപകർക്കായാകും ശിൽപ്പശാല സംഘടിപ്പിക്കുന്നത്.

ശാസ്ത്രജ്ഞരും പ്രൊഫഷണലുകളുമുൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നും നിരവധി പേർ ഉൾപ്പെടുന്ന സംഘടനയായ സിസ്സ, യു എൻ യൂണിവേഴ്‌സിറ്റിയാൽ അംഗീകൃതമായ തിരുവനന്തപുരം റീജിയണൽ സെന്റർ ഫോർ എക്‌സ്‌പെർട്ടീസിന്റെ കേന്ദ്രം കൂടിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP