Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിസ്സ- ആർ സി ഇ തിരുവനന്തപുരത്തിന്റെ കേരള ബാലകൃഷി ശാസ്ത്ര കോൺഗ്രസ്സിന് ഇ എസ്ഡി ഒക്കായാമ പുരസ് കാരം

സിസ്സ- ആർ സി ഇ തിരുവനന്തപുരത്തിന്റെ കേരള ബാലകൃഷി ശാസ്ത്ര കോൺഗ്രസ്സിന് ഇ എസ്ഡി ഒക്കായാമ പുരസ് കാരം

സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ്‌സോഷ്യൽ ആക്ഷൻ (സിസ്സ) സുസ്ഥിര വികസന വിദ്യാഭ്യാസത്തിന് ആഗോള തലത്തിൽ നൽകുന്നഒക്കായാമ പുരസ് കാരം 2017 ന് അർഹമായി. യു എൻ യൂണിവേഴ്‌സിറ്റിഅംഗീകാരമുള്ള റീജ്യണൽ സെന്റർ ഫോർ എക്‌സ്‌പെർട്ടീസിന്റെ തിരുവനന്തപുരത്തിന്റെ (ആർസി ഇ) ആസ്ഥാനമാണ് സിസ്സ .

ആദ്യ ഘട്ടത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട 11 പദ്ധതികളിൽ നിന്നാണ് സിസ്സ-ആർ സി ഇ യുടെകേരള ബാലകൃഷി ശാസ്ത്ര കോൺഗ്രസ് ഈ പുരസ് കാരത്തിന് അർഹമായത്. 29 രാജ്യങ്ങളിൽനിന്ന് സമർപ്പിച്ച 44 അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ടെണ്ണത്തിനാണ് വിഖ്യാതമായപുരസ്‌കാരം ലഭിച്ചിരിക്കുന്നത് .

സിസ്സ- ആർ സി ഇ യുടെ കേരള ബാലകൃഷി ശാസ്ത്ര കോൺഗ്രസിന് പുറമെ ഇൻഡോനേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡേവി ഫോർച്യൂൺ കമ്മ്യൂണിറ്റി ലേർണിങ് സെന്ററിന്റെപദ്ധതിക്കും അംഗീകാരം കിട്ടിയിട്ടുണ്ട്. തദ്ദേശീയ ജനതയുടെ സാമൂഹിക സാമ്പത്തികശാക്തീകരണത്തിൽ സംയോജിത പാരമ്പര്യ കലകളുടെ സംരക്ഷണത്തിനുള്ള പദ്ധതിയാണ് പുരസ്കാരം നേടിയത്.ജപ്പാനിലെ ഒക്കായാമയിൽ , ഒക്കായാമ കൺവെൻഷൻ സെന്ററിൽ വച്ച് 2017 ഒക്ടോബർ 21 നുനടക്കുന്ന ഇ എസ് ഡി ഒക്കായാമ അവാർഡ് ദാന ചടങ്ങിൽ, സിസ്സ ഡയറക്ടർ (കാർഷികം ) ഡോസി .കെ .പീതാംബരൻ 3000 അമേരിക്കൻ ഡോളർ ഉൾപ്പെടെയുള്ള ഉന്നത പുരസ്‌കാരംഏറ്റുവാങ്ങും. അവാർഡിന് അർഹമായ കേരള ബാല കൃഷി ശാസ്ത്ര കോൺഗ്രസ് പ്രൊജക്റ്റ്‌ഡോ.പീതാംബരൻ ചടങ്ങിൽ അവതരിപ്പിക്കും.

കേരള സർക്കാറിന്റെ കാർഷിക വിദ്യാഭ്യാസ വകുപ്പും സർക്കാറിതര സന്നദ്ധ സംഘടനയായ അഗ്രിഫ്രണ്ട്‌സും സിസ്സ -ആർ സി ഇ തിരുവനന്തപുരവും സംയുക്തമായാണ് കേരള ബാലകൃഷി ശാസ്ത്രകോൺഗ്രസ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിൽ ഒട്ടാകെ ഒരു കാർഷികമുന്നേറ്റം കൊണ്ടുവരാനാണ് കേരള ബാലകൃഷി ശാസ്ത്ര കോൺഗ്രസ് എന്ന അനന്യമായപദ്ധതിയുടെ ലക്ഷ്യം. ഒരു ഉപഭോക്തൃ സംസ്ഥാനമായി അതിവേഗം പരിണമിക്കുന്ന കേരളത്തിലെ

വിദ്യാർത്ഥി സമൂഹം, കാർഷിക മേഖലയിൽ ഉണ്ടായിരുന്ന സമ്പന്നമായ പാരമ്പര്യത്തെപ്പറ്റി അജ്ഞരാണ്.ആധുനിക കൃഷി വിജ്ഞാനത്തോടൊപ്പം കാർഷിക രംഗത്ത് പരമ്പരാഗതമായി നിലനിൽക്കുന്നസമ്പ്രദായങ്ങൾകൂടി വിദ്യാർത്ഥികളെ പരിശീലിപ്പിപ്പിക്കുകയാണ് കേരള ബാലകൃഷി ശാസ്ത്രകോൺഗ്രസിന്റെ ഭാഗമായി ചെയ്യുന്നത് . മുതിർന്നവർക്കൊപ്പം ചേർന്ന് ഭാവിയിലേക്കുള്ളഭക്ഷ്യോൽപ്പാദന പ്രക്രിയയിൽ പങ്കാളികളാവാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു. കേരളത്തിലെ14 ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. ഗവേഷണപ്രബന്ധാവതരണം, പ്രദർശനം,സാംസ് കാരിക പരിപാടികൾ, മത്സരങ്ങൾ എന്നിവ ഇതിന്റെഭാഗമാണ്. വിദ്യാഭ്യാസം സുസ്ഥിര വികസനത്തിന് എന്ന കാഴ്ചപ്പാടിൽഅധിഷ്ഠിതമായാണ് കേരള ബാലകൃഷി ശാസ്ത്ര കോൺഗ്രസ് പ്രവർത്തിക്കുന്നത്.പദ്ധതിയുടെഭാഗമായി ചെയ്യുന്ന ഓരോ പ്രവൃത്തിയും ആ ലക്ഷ്യത്തെ നവീകരിക്കുന്ന സമീപനമാണ്‌കൈക്കൊള്ളുന്നത് .

വിദ്യാഭ്യാസ, പഠന പ്രക്രിയകളുടെ സകല തലങ്ങളിലും സുസ്ഥിര വികസനം സാധ്യമാക്കാൻസമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി സഹകരിക്കുന്ന സമീപനമാണ് റീജ്യണൽ സെന്റർ ഫോർഎക്‌സ്‌പെർട്ടീസിന്റെ (ആർ സി ഇ ) തിരുവനന്തപുരം കേന്ദ്രം കൈക്കൊള്ളുന്നത് .സിആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആർ സി ഇ തിരുവനന്തപുരം ജൈവവൈവിധ്യം, കാർഷികവൃത്തിയിലെ പരമ്പരാഗത അറിവുകൾ, ദുരന്ത നിവാരണം, ഊർജ്ജ സംരക്ഷണം എന്നീമേഖലകളിൽ തന്ത്ര പ്രധാനമായ ആശയ രൂപീകരണത്തിനും അവയുടെ പങ്കുവെപ്പിനുമുള്ള വേദികൾരൂപീകരിക്കുന്നതിൽ ശ്രദ്ധയൂന്നുന്നു .

പ്രാദേശിക സമൂഹങ്ങളിൽ ഇ എസ് ഡി പ്രചരിപ്പിക്കുന്നതിൽ സംഭാവനകൾ നൽകുന്നതും ആഗോളമാതൃകകളായി സ്വീകരിക്കാവുന്നതുമായ രണ്ട് പ്രമുഖ പ്രൊജെക്ടുകളാണ് ഇ എസ് ഡിഒക്കായാമ ഗ്ലോബൽ അവാർഡ് ഗ്ലോബൽ പ്രൈസ് പുരസ് ക്കാരത്തിന്നായി വർഷം തോറുംപരിഗണിച്ചുവരുന്നത്. യുണൈറ്റഡ് നേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡി ഓഫ് സസ് റ്റെയ്നബിലിറ്റി (യു എൻ യു -ഐ എ എസ് ) ; യുനെസ്‌കോ, ബാങ്കോക്ക് ; ജപ്പാൻ കൗൺസിൽ ഓൺഎഡ്യൂക്കേഷൻ ഫോർ സസ് റ്റെയ് നബിൾ ഡെവലപ്‌മെന്റ് (ഇ എസ് ഡി -ജെ ); ഗോയ് പീസ്ഫൗണ്ടേഷൻ ; ഒക്കായാമ ഇ എസ് ഡി പ്രൊമോഷൻ കമ്മീഷൻ എന്നിങ്ങനെ ആഗോളതലത്തിൽ ശ്രദ്ധേയമായസ്ഥാപനങ്ങളാണ് ഇ എസ് ഡി ഒക്കായാമ അവാർഡിന്റെ വിഷയ നിർണയ സമിതിയിലുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP