Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

തിയറ്റർ റിലീസിനു മുമ്പെ മലയാള സിനിമകൾ കേബിൾ ടിവികളിലേക്കെത്തിക്കുന്ന സംരംഭവുമായി പഞ്ചമി മീഡിയ; നിർമ്മാതാക്കൾക്ക് തിയറ്റർ റിലീസിനേക്കാൾ വരുമാനം ഉറപ്പു നൽകുന്നു; ലോകമൊട്ടാകെ ഒടിടി റിലീസും

സ്വന്തം ലേഖകൻ

കൊച്ചി: ദക്ഷിണേന്ത്യൻ വിനോദ വ്യവസായ രംഗത്തെ പ്രമുഖരായ പഞ്ചമി മീഡിയ മലയാള സിനിമകൾ തിയറ്റർ റിലീസിനു മുമ്പെ ഡിജിറ്റലായി നേരിട്ട് കേബിൾ ടിവി വഴി വീടുകളിലേക്കെത്തിക്കാവുന്ന സംരംഭം അവതരിപ്പിച്ചിരിക്കുന്നു. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ലോകമൊട്ടാകെയും റിലീസ് ചെയ്യാം. പകർച്ചവ്യാധി കാലത്ത് ഹിറ്റായ സംവിധാനമാണിത്.

കൊച്ചി കേന്ദ്രീകരിച്ചുള്ള സംരംഭം ചെറുകിട/ഇടത്തരം ബജറ്റ് ചിത്രങ്ങളുടെ നിർമ്മാതാക്കൾക്ക് അവരുടെ പുതിയ മലയാള ചിത്രങ്ങൾ ഓവർ-ദ്-ടോപ്പ് (ഒടിടി) പ്ലാറ്റ്ഫോമിലൂടെയും കേബിൾ ടിവി ചാനലുകളിലൂടെയും റിലീസ് ചെയ്യുന്നതിന് സഹായിക്കുന്നു. കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ തിയറ്റർ റിലീസ് അനിശ്ചിതമായി നീളുന്ന വേളയിൽ ഇത് ചലച്ചിത്ര വ്യവസായത്തിന് ആശ്വാസമാകുന്നു.

കേരളത്തിൽ നിലവിൽ കേബിൾ ടിവി നെറ്റ്‌വർക്കിൽ 50 ലക്ഷത്തോളം വീടുകളുണ്ട്. ഈ പ്രേക്ഷകരിലേക്കാണ് സിനിമ എത്തിക്കുന്നത്. ഇപ്പോൾ 35 ലക്ഷം വീടുകളിൽ എത്തിച്ചിട്ടുണ്ട്. കേരള വിഷൻ, ഭൂമിക, മലനാട്, കെസിഎൽ, എച്ച്ടിവി തുടങ്ങിയ ചാനലുകളിലൂടെയാണ് 35 ലക്ഷം വീടുകളിലേക്ക് എത്തുന്നത്. ഇതിൽ 10 ശതമാനം ആളുകൾ കണ്ടാൽ തന്നെ ഇന്നത്തെ നിലയിൽ മലയാള സിനിമയ്ക്ക് വൻ വിജയമാണ്. തിയറ്ററുകൾ അടച്ചിട്ടിരിക്കുന്ന ഈ പ്രതിസന്ധി ഘട്ടത്തിൽ സിനിമ മേഖലയ്ക്ക് തന്നെ ഇത് ഉണർവു നൽകും. അഞ്ചു കോടിയിൽ താഴെ നിർമ്മിക്കുന്ന എല്ലാ സിനിമകൾക്കും തിയറ്ററുകളിൽ റിലീസ് ചെയ്യുന്നതിനേക്കാൾ വരുമാനം ഇതുവഴി ഉറപ്പാക്കുന്നു.

മൾട്ടി സിസ്റ്റം ഓപറേറ്റേഴ്സ് (എംഎസ്ഒ) വഴി കേബിൾ ടിവിയിലൂടെ ചിത്രങ്ങൾ റിലീസ് ചെയ്യും മുമ്പ് തന്നെ നിർമ്മാതാക്കൾക്ക് പരമാവധി വരുമാനം ലഭിക്കുന്ന രീതിയിലായി മലയാളം സിനിമയുടെ പ്രവർത്തനം. സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാൽ പിന്നെ വേറെ സാമ്പത്തിക ബാധ്യതയൊന്നും ഇല്ല. ഒടിടി ചാർജുകൾ, പ്രിന്റ്-പബ്ലിസ്റ്റി, വിതരണം, തിയറ്റർ ചാർജുകൾ തുടങ്ങിയവയെല്ലാം ഒഴിവാകുന്നു.
ലോക്ക്ഡൗണിനെ തുടർന്ന് വിനോദ ഉപയോഗ ശൈലിയിലും താൽപര്യത്തിലും കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയയും ചെറിയ ഡിജിറ്റൽ സ്‌ക്രീനുകളും പെട്ടെന്ന് വിനോദ പ്ലാറ്റ്ഫോമുകളായി മാറി. തിയറ്റർ റിലീസിന് കാത്തു നിൽക്കാതെ തന്നെ ചലച്ചിത്ര നിർമ്മാതാക്കൾ ആദ്യ റിലീസിന് തന്നെ ബദൽ വരുമാന മാർഗങ്ങൾ തേടുന്നു.

പിഎംപിടി ഡിജിറ്റലായി ചിത്രം അപ്ലോഡ് ചെയ്യുന്നു. എംഎസ്ഒ ഇത് ഡൗൺലോഡ് ചെയ്ത് ആവശ്യമായ ചാനലുകൾക്ക് സമയാസമയങ്ങളിൽ 'മൂവി-ഓൺ-ഡിമാൻഡ്' ആയി ടെലികാസ്റ്റ് ചെയ്യാൻ പാകത്തിൽ ഒരുക്കി വയ്ക്കുന്നു. ദിവസവും മൂന്ന് പ്രദർശനമുണ്ടാകും. (രാവിലെ ഒമ്പതിന്, ഉച്ച കഴിഞ്ഞ് രണ്ടിന്, വൈകീട്ട് ഏഴിന് എന്നിങ്ങനെയാണ് ) 100 രൂപ മുടക്കുന്ന കേബിൾ നെറ്റ്‌വർക്ക് വരിക്കാരന് ഇതിൽ ഏത് ഷോ വേണമെങ്കിലും കാണാം. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഒടിടി പ്ലാറ്റ്ഫോമം വഴി 200 രൂപ മുടക്കി മൂന്ന് ദിവസം ഷോയും കാണാം.

പഞ്ചമി മീഡിയന്റ് പ്രൈവറ്റ് ലിമിറ്റഡിന് (പിഎംപിടി) ഡിജിറ്റൽ സ്ട്രീമിങിനും കേബിൾ നെറ്റ്‌വർക്ക് റിലീസിനും ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. ആമസോൺ പ്രൈം വീഡിയോ, എംഎക്സ് പ്ലേയർ, എറ്റിസലാറ്റ്, നെറ്റ് സ്‌ക്രീൻ, വൺ-ടേക്ക് മീഡിയ, നീം സ്ട്രീം, കേരള വിഷൻ, ഏഷ്യാനെറ്റ് കേബിൾ വിഷൻ, ഡെൻ നെറ്റ്‌വർക്ക് തുടങ്ങിയവരെല്ലാമായി വീഡിയോ കണ്ടന്റ് പാർട്ണർമാർ എന്ന നിലയിൽ സഹകരണമുണ്ട്.

പ്രമുഖ മലയാളം ചലച്ചിത്രങ്ങൾ തിയറ്റർ റിലീസിന് മുമ്പ് സ്ട്രീം ചെയ്യുന്ന ഒടിടി പ്ലാറ്റ്ഫോമായ മൊബൈൽ ആപ്പ് 'സി ഹോം സിനിമ'യും വരിക്കാർക്ക് ഡൗൺലോഡ് ചെയ്യാം. ഷെയിൻ നിഗത്തിന്റെ 'വലിയപ്പെരുന്നാൾ' ഈ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ചില ചിത്രം. ദിവസവും മൂന്ന് പ്രദർശനങ്ങളുണ്ട്- രാവിലെ ഒമ്പതിന്, ഉച്ച കഴിഞ്ഞ് രണ്ടിന്, വൈകീട്ട് ഏഴിന് എന്നിങ്ങനെയാണ് സമയം. 'ഗൂഗിൾ പ്ലേ സ്റ്റോർ' പോലുള്ള ആപ്പ് സ്റ്റോറുകളിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം. www.panchamimedient.com എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP