Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൗരന്മാരുടെ സംരക്ഷണം രാഷ്ട്രീയ പാർട്ടികളുടെ ഔദാര്യമല്ല, സർക്കാരിന്റെ ഉത്തരവാദിത്വമാണ്: ലെയ്റ്റി കൗൺസിൽ

പൗരന്മാരുടെ സംരക്ഷണം രാഷ്ട്രീയ പാർട്ടികളുടെ ഔദാര്യമല്ല, സർക്കാരിന്റെ ഉത്തരവാദിത്വമാണ്: ലെയ്റ്റി കൗൺസിൽ

കൊച്ചി: ക്രൈസ്തവരുൾപ്പെടെ രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കേണ്ടത് സർക്കാരും ഭരണഘടനയുമാണെന്നും ക്രൈസ്തവരുടെ സംരക്ഷകരായി സ്വയം ഉത്തരവാദിത്വമേറ്റെടുക്കുവാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന ചില രാഷ്ട്രീയ പാർട്ടികൾ രാജ്യത്തുടനീളം നടത്തിയതും ആവർത്തിച്ചു കൊണ്ടിരിക്കുന്നതുമായ ക്രൈസ്തവ പീഡനങ്ങളുടെ ചരിത്രം മറക്കരുതെന്നും സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി.സെബാസ്റ്റ്യൻ.

എല്ലാ മതങ്ങളെയും സമുദായങ്ങളെയും ഏറ്റം ആദരവോടും ബഹുമാനത്തോടുംകൂടി കാണുന്നവരാണ് ക്രൈസ്തവർ. ഭീകരവാദവും അക്രമവുമല്ല സ്നേഹത്തിന്റെ പങ്കുവയ്ക്കലും സാഹോദര്യവും സമാധാനവുമാണ് ക്രൈസ്തവ സഭകളുടെ മുഖമുദ്ര. രാജ്യത്തുടനീളം ജാതിക്കും മതത്തിനും അതീതമായി ക്രൈസ്തവർ നടത്തുന്ന സേവനശുശ്രൂഷകളിലൂടെ നേട്ടങ്ങൾ ഉണ്ടാക്കുന്നവർതന്നെയാണ് ക്രൈസ്തവർക്കെതിരെ മതവിദ്വേഷവും വർഗ്ഗീയവാദവുമുയർത്തുന്നത്. 2.78 കോടി ക്രൈസ്തവരുള്ള ഇന്ത്യയിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രം ഇപ്പോൾ പഠിക്കുന്ന ഗുണഭോക്താക്കൾ 9 കോടിയിലേറെയുള്ള വിവിധ മതസ്ഥരാണ്. മൂല്യവും വ്യക്തിത്വവുമുള്ള പൗരന്മാരെയാണ് ഈ സ്ഥാപനങ്ങൾ വാർത്തെടുക്കുന്നത്. ക്രൈസ്തവർ നടത്തുന്ന ആതുര ശുശ്രൂഷാലയങ്ങളിലൂടെയും അനാഥമന്ദിരങ്ങളിലൂടെയും പങ്കുവെയ്ക്കുന്ന വിശിഷ്ടസേവനങ്ങൾക്ക് പകരം വെയ്ക്കാൻ മറ്റെന്തുസംവിധാനമാണ് ക്രൈസ്തവ വിരോധികൾക്ക് ചൂണ്ടിക്കാണിക്കാനുള്ളത്.

വിവിധ രാജ്യങ്ങളിൽ ക്രൈസ്തവർക്കുനേരെ നടക്കുന്ന ആസൂത്രിത ഭീകരാക്രമങ്ങൾ നാളെ ഇന്ത്യയിലും നടക്കുമോയെന്ന ആശങ്ക ക്രൈസ്തവരിലുണ്ട്. രാജ്യാന്തര ഭീകരപ്രവർത്തനങ്ങളുടെ ഗൂഢാലോചനാകേന്ദ്രം ഇന്ത്യയിലാണെന്നുള്ള വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണ്. രാഷ്ട്രീയ പാർട്ടികൾക്കല്ല ശക്തമായ സർക്കാർ സംവിധാനങ്ങൾക്കു മാത്രമേ ഇതിനെ പ്രതിരോധിക്കാനാവൂ. അധികാരത്തിലിരിക്കുന്നവർ രാഷ്ട്രീയ വിധേയത്വത്തിന്റെ പേരിൽ ഭീകരപ്രസ്ഥാനങ്ങൾക്ക് ഒത്താശചെയ്യുന്ന വർഗ്ഗീയവാദികൾക്കെതിരെ ശക്തമായ നിലപാടെടുക്കാത്തത് ദുഃഖകരമാണ്. ഭീകരപ്രവർത്തനങ്ങളും ജനങ്ങളെ കൊന്നൊടുക്കിയുള്ള മതപ്രചരണവും ക്രൈസ്തവ മാർഗ്ഗമല്ല. ഭീകരപ്രവർത്തനങ്ങളിലും ആഭ്യന്തരയുദ്ധത്തിലും എല്ലാം നഷ്ടപ്പെട്ട് പലായനം ചെയ്ത അഭയാർത്ഥികളെ രണ്ടുകരങ്ങളും നീട്ടി സ്വീകരിച്ച്, ശുശ്രൂഷിച്ച യൂറോപ്യൻ രാജ്യങ്ങൾ സ്വയം അപകടങ്ങൾ ഏറ്റുവാങ്ങിയിട്ടും ക്രൈസ്തവർ ലോകത്തൊരിടത്തും അടിസ്ഥാന ക്രൈസ്തവമൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചിട്ടില്ല.

ക്രൈസ്തവരേയും വിശ്വാസാചാരാനുഷ്ഠാനങ്ങളെയും മറപിടിച്ച് രാഷ്ട്രീയ വിലപേശലുകൾ നടത്തുവാൻ ആരെയും അനുവദിക്കില്ല. വിവിധ ക്രൈസ്തവ വിഭാഗങ്ങൾ ഭിന്നിച്ചുനിൽക്കാതെ ഒന്നിച്ചുനിന്ന് കൂടുതൽ ഐക്യം ഊട്ടിയുറപ്പിക്കുവാനും സഹകരിച്ചുപ്രവർത്തിക്കുവാനും മുന്നോട്ടുവരണമെന്നും ഇന്ത്യയിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളിലെ അല്മായ നേതാക്കളുടെ നേതൃസമ്മേളനം സിബിസിഐ ലെയ്റ്റി കൗൺസിൽ വിളിച്ചുചേർക്കുമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP