Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

80:20 അനുപാത ന്യൂനപക്ഷ ക്ഷേമപദ്ധതി വിവേചനം കോടതിവിധി മാനിച്ച് സർക്കാർ തിരുത്തണം: സിബിസിഐ ലെയ്റ്റി കൗൺസിൽ

80:20 അനുപാത ന്യൂനപക്ഷ ക്ഷേമപദ്ധതി വിവേചനം കോടതിവിധി മാനിച്ച് സർക്കാർ തിരുത്തണം: സിബിസിഐ ലെയ്റ്റി കൗൺസിൽ

സ്വന്തം ലേഖകൻ

കൊച്ചി: കേന്ദ്ര സംസ്ഥാന ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന 80:20 എന്ന മുസ്ലിം ഇതരന്യൂനപക്ഷവിഭാഗ അനുപാത വിവേചനം ജനുവരി 7ലെ ഹൈക്കോടതി ഉത്തരവ് മാനിച്ച് സർക്കാർ അടിയന്തരമായി തിരുത്തണമെന്നും ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ എല്ലാ ന്യൂനപക്ഷവിഭാഗങ്ങൾക്കും തുല്യനീതി നടപ്പിലാക്കണമെന്നും സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി സെബാസ്റ്റ്യൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ പങ്കുവയ്ക്കലിൽ നിലവിലുള്ള 80:20 അനുപാതം ക്രൈസ്തവരുൾപ്പെടെ 5 ന്യൂനപക്ഷ വിഭാഗങ്ങളോടുമുള്ള നീതിനിഷേധമാണെന്നും ന്യൂനപക്ഷ ക്ഷേമവകുപ്പ് ഈ അനീതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ ക്രൈസ്തവ നേതൃത്വം സർക്കാരിൽ നിവേദനം നൽകിയിട്ടും മുഖം തിരിഞ്ഞുനിൽക്കുന്ന സമീപനമാണുണ്ടായത്. സർക്കാർ വ്യക്തമായ മറുപടി പോലും നൽകാൻ തയ്യാറാകാതിരുന്നതുകൊണ്ടാണ് കോടതിയെ സമീപിച്ചത്. പരാതിയിന്മേൽ യാഥാർത്ഥ്യമുണ്ടെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് വിധിപ്പകർപ്പ് കിട്ടി നാലുമാസത്തിനുള്ളിൽ ഈ വിഷയത്തിൽ സർക്കാർ തീരുമാനമെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

2019 ഒക്ടോബർ 14ന് ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള ക്ഷേമപദ്ധതി വിതരണത്തിലെ 80 ശതമാനം മുസ്ലിം, 20 ശതമാനം ഇതര അഞ്ചുവിഭാഗങ്ങൾ എന്ന അനുപാതത്തിന് യാതൊരു പഠനവും നടത്തിയിട്ടില്ലെന്ന് വിവരാവകാശരേഖയിലൂടെ സർക്കാർ ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്. ന്യൂനപക്ഷ കമ്മീഷൻ ആക്ട് 9 (കെ) പ്രകാരം ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ 80:20 എന്ന അനുപാതം ശരിയല്ലെന്നും വളരെ വ്യക്തമാണ്.

കോടതിവിധി പ്രകാരം തീരുമാനമെടുക്കാനുള്ള നാലുമാസ കാലാവധി നോക്കിയിരിക്കാതെ പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഉടൻ 80:20 അനുപാത വിവേചനം തിരുത്തലിന് തയ്യാറാകണം. കേന്ദ്രസർക്കാർ നേരിട്ടുള്ള പദ്ധതികളിൽപോലും മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ഈ വിവേചനം കേരളത്തിലുണ്ടായിരിക്കുന്നതിൽ നീതീകരണമില്ലെന്നും കേന്ദ്രസർക്കാരും ഇക്കാര്യത്തിൽ അടിയന്തരമായി അന്വേഷണം നടത്തണമെന്നും വി സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP