Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

സാമ്പത്തിക സംവരണത്തിന്റെ ഇന്ത്യയിലെഏറ്റവും വലിയ ഗുണഭോക്താക്കൾ മുസ്ലിം സമൂഹം:സിബിസിഐ ലെയ്റ്റി കൗൺസിൽ

സാമ്പത്തിക സംവരണത്തിന്റെ ഇന്ത്യയിലെഏറ്റവും വലിയ ഗുണഭോക്താക്കൾ മുസ്ലിം സമൂഹം:സിബിസിഐ ലെയ്റ്റി കൗൺസിൽ

സ്വന്തം ലേഖകൻ

കൊച്ചി: കേന്ദ്രസർക്കാർ നടപ്പിലാക്കിയ സംവരണേതര വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണത്തിൽ ഏറ്റവും നേട്ടമുള്ളത് ഇന്ത്യയിലെ മുസ്ലിം സമൂഹത്തിനാണെന്നും സാമ്പത്തിക സംവരണത്തിനെതിരെ കേരളത്തിൽ തുടർച്ചയായി ചിലർ നടത്തുന്ന കുപ്രചരണങ്ങൾ ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനും അധികാരത്തിലേറാനുമുള്ള രാഷ്ട്രീയ തട്ടിപ്പുമാത്രമാണെന്നും സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

2011-ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 17.22 കോടിയാണ്. ആകെ ജനസംഖ്യയുടെ 14.23 ശതമാനം. ഇതിൽ 88.73 ലക്ഷം മാത്രമാണ് കേരളത്തിലുള്ളത്. വർഷങ്ങൾക്കു മുമ്പേ കേരളം, കർണ്ണാടക, തെലുങ്കാന, ബീഹാർ, ബംഗാൾ, തമിഴ്‌നാട് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ മുസ്ലിം വിഭാഗങ്ങൾക്ക് ജോലി, വിദ്യാഭ്യാസ മേഖലകളിൽ സംവരണമുണ്ടായിരുന്നു. എന്നാൽ 17 കോടിയിലേറെ വരുന്ന ഇന്ത്യയിലെ മുസ്ലിം ജനസംഖ്യയിൽ 10 കോടിയിലേറെ ജനങ്ങൾക്ക് അഥവാ 63 ശതമാനത്തിന് ഇന്ത്യയിൽ യാതൊരു സംവരണവുമില്ലായിരുന്നു. ഇവർക്കെല്ലാം സാമ്പത്തിക സംവരണം ഗുണം ചെയ്യുമ്പോഴാണ് കേരളത്തിൽ സാമ്പത്തിക സംവരണത്തിനെതിരെ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ളവർ വിരുദ്ധ നിലപാട് സ്വീകരിച്ച് കുപ്രചരണങ്ങൾ അഴിച്ചുവിട്ട് ജനങ്ങളെ ഭിന്നിപ്പിക്കുവാൻ ശ്രമിക്കുന്നത്.

ഇന്ത്യയിലെ ബഹുഭൂരിപക്ഷ മുസ്ലീമിനും നേട്ടമുണ്ടാക്കുന്നതാണ് സാമ്പത്തിക സംവരണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ഏറെ പ്രാധാന്യമർഹിക്കുന്നു. സച്ചാർ കമ്മിറ്റി ശുപാർശകളുടെ പശ്ചാത്തലത്തിൽ ന്യൂനപക്ഷ ക്ഷേമപദ്ധതികളൊന്നാകെ സ്ഥിരനിക്ഷേപമായി ന്യൂനപക്ഷത്തിലെ ഭൂരിപക്ഷ സമുദായം നേടിയെടുക്കുന്നതും പൊതുസമൂഹം നിരന്തരം കാണുന്നതാണ്. ഇന്ത്യയിലെ സാമ്പത്തിക സംവരണമൊഴിച്ച് ബാക്കിയുള്ളവയെല്ലാം ജാതി അടിസ്ഥാനത്തിലാണെന്നിരിക്കെ കേരളത്തിൽ ഒരു വിഭാഗത്തിനു മാത്രമിത് മത സാമുദായിക സംവരണമായി തുടരുന്നത് ഭരണഘടനാവിരുദ്ധമാണ്. മാറി മാറി കേരളം ഭരിച്ച മുന്നണികളുടെ മുസ്ലിംപ്രീണന രാഷ്ട്രീയ സമീപനം ബഹുഭൂരിപക്ഷം വരുന്ന ഇതരസമുദായങ്ങളുടെ അവസരങ്ങൾ കാലങ്ങളായി മനപ്പൂർവ്വം നഷ്ടപ്പെടുത്തിയ നീതികേട് ഇന്നും തുടരുന്നതിന് അവസാനമുണ്ടാകണം.

കേരളസംസ്ഥാന രൂപീകരണത്തിനു മുമ്പ് 1936-ൽ തിരുകൊച്ചി സംസ്ഥാനത്ത് മുസ്ലിം മതസംവരണമുണ്ടായി. 1950കളിൽ സമുദായ സംവരണമായി വ്യാഖ്യാനിക്കപ്പെട്ട് അതേരീതിയിൽ തുടർന്നു. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷവും ഭരണഘടനാവിരുദ്ധമായ ഈ മതസംവരണമാണ് തുടരുന്നത്. 1976-ൽ ഭരണഘടനയിൽ എഴുതിച്ചേർത്ത മതേതരത്വ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണ് മതസംവരണം. 1951 ലെ ഭരണഘടനയുടെ ഒന്നാം ഭേദഗതിയിലൂടെയും നേട്ടമുണ്ടാക്കിയവർ സാമ്പത്തിക സംവരണത്തെ എതിർക്കുന്നത് സ്വാർത്ഥതയാണ്. 1956-ൽ കേരളത്തിൽ സംവരണം 50 ശതമാനമാക്കി 40 ശതമാനം ഒബിസി വിഭാഗത്തിന് മാറ്റിവെച്ചു. ഈ ഒബിസി വിഭാഗത്തിൽ 10 ശതമാനം മുസ്ലിം സമൂഹത്തിന് ലഭിച്ചിരുന്നത് ഭരണത്തിലേറിയവർ പിന്നീട് 12 ശതമാനമായി ഉയർത്തി. ഇങ്ങനെ നിലവിലുള്ള സംവരണത്തിന്റെ ഗുണഫലങ്ങൾ ഒരു മതവിഭാഗമൊന്നാകെ അനുഭവിക്കുമ്പോൾ യാതൊരു സംവരണവുമില്ലാത്ത സ്വന്തം ജനവിഭാഗത്തിലുൾപ്പെടെയുള്ള ഇന്ത്യയിലെ ദരിദ്രരായ ജനവിഭാഗങ്ങൾക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച് നടപ്പാക്കുന്ന സാമ്പത്തിക സംവരണത്തെ എതിർക്കുന്നത് ശരിയാണോയെന്ന് പുനർവിചിന്തനം നടത്തണം.

10 വർഷത്തേയ്ക്ക് ആരംഭിച്ച ജാതിസംവരണമാണ് 70 വർഷമായി തുടരുന്നതിപ്പോൾ 2030 വരെ നീട്ടിയിരിക്കുന്നു. 1936 മുതൽ 85 വർഷക്കാലമായി കേരളത്തിൽ സംവരണത്തിന്റെ ഗുണഫലമനുഭവിക്കുന്നവരുടെ ജീവിത നിലവാരത്തിലും സാമൂഹിക പശ്ചാത്തലത്തിലും സാമ്പത്തിക വിദ്യാഭ്യാസ രംഗത്തുമുണ്ടായ വളർച്ചയും ഉയർച്ചയും വിലയിരുത്തപ്പെടേണ്ടതാണ്. ലക്ഷങ്ങൾ മാസവരുമാനവും ഉന്നത സർക്കാർ ജോലികൾ വഹിക്കുന്നവർപോലും ക്രീമിലെയർ അട്ടിമറിച്ച് ഭരണസംവിധാനങ്ങളെ നിർവീര്യമാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഐക്യവും സ്നേഹവും നിലനിൽക്കുന്ന ഇതര സമുദായങ്ങളിൽ സാമ്പത്തിക സംവരണത്തിന്റെ പേരിൽ ഭിന്നിപ്പ് സൃഷ്ടിച്ച് അധികാരത്തിലേറാൻ ചിലർ നടത്തുന്ന കുതന്ത്രങ്ങളും നീക്കങ്ങളും സാക്ഷരസമൂഹം തിരിച്ചറിഞ്ഞ് ശക്തമായിട്ടെതിർക്കണമെന്നും വിസി സെബാസ്റ്റ്യൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP