Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ക്രൈസ്തവ മിഷനറിമാരെ മാവോയിസ്റ്റുകളാക്കി ക്രൂശിച്ച് ജയിലിലടയ്ക്കുന്നവർ ചരിത്രം പഠിക്കാത്തവർ: സിബിസിഐ ലെയ്റ്റി കൗൺസിൽ

സ്വന്തം ലേഖകൻ

കൊച്ചി: പീഡിതരും ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ആദിവാസി, ദളിത്, പിന്നോക്ക സമൂഹത്തിനുവേണ്ടി ഇന്ത്യയിലെ കുഗ്രാമങ്ങളിൽ ജീവിതം സമർപ്പിച്ച് നിസ്വാർത്ഥ സേവനം ചെയ്യുന്ന ക്രൈസ്തവ മിഷനറിമാരെ മാവോയിസ്റ്റുകളായി ക്രൂശിച്ച് ജയിലടയ്ക്കുന്ന ക്രൂരത ചോദ്യം ചെയ്യപ്പെടണമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി. സെബാസ്റ്റ്യൻ.

ക്രൈസ്തവ സ്നേഹത്തിന്റെയും ശുശ്രൂഷകളുടെയും ചരിത്രം പഠിക്കാത്തവരുടെ നീതി നിഷേധങ്ങളും അധികാര ദുർവിനിയോവും ജനാധിപത്യ ഭാരതത്തിന് കളങ്കമാണ്. ആദിവാസി, ദളിത്, പിന്നോക്ക സമൂഹത്തിനുവേണ്ടി ജീവിച്ച് പ്രായാധിക്യ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ഫാ. സ്റ്റാൻ സ്വാമിയെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെതിരേ ഇന്ത്യയിലെ പൊതുസമൂഹം പ്രതികരിക്കണം.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി ഝാർഖണ്ഡിലെ ആദിവാസികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും സമഗ്ര വികസനത്തിനുമായി പോരാടി ഭരണഘടനയുടെ അഞ്ചാം പട്ടിക നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമരത്തിലേർപ്പെട്ടതിനും നക്സലുകളെന്നും ഭീകരവാദികളെന്നും മുദ്രകുത്തി ആദിവാസി, ഗോത്രവർഗ വിഭാഗങ്ങളിലെ യുവാക്കളെ അന്വേഷണ ഏജൻസികൾ അറസ്റ്റു ചെയ്ത് ജയിലിലടച്ചതിനെതിരേ കോടതിയെ സമീപിക്കുകയും ജുഡീഷ്യൽ കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതാണ് ഫാ. സ്റ്റാൻ സ്വാമിക്കെതിരേയുള്ള നീക്കത്തിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ജാർഖണ്ഡ് സർക്കാരിന്റെ ലാൻഡ് ബാങ്കുകൾക്കെതിരേ ആദിവാസികളുടെ ഭൂമി സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭവും ഇവരോടുള്ള സർക്കാർ നയങ്ങളോടും നിയമനിർമ്മാണങ്ങളോടുമുള്ള എതിർപ്പും ആദിവാസികൾക്കായുള്ള നിരന്തര പോരാട്ടവും ഫാ. സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റായി ചിത്രീകരിക്കുന്നതിന്റെ പിന്നിലുണ്ട്. 2018 ജനുവരി ഒന്നിലെ ഭീമ - കൊറോഗാവ് പ്രക്ഷോഭവുമായും എൽഗാർ പരിഷത്ത് സമ്മേളനവുമായും അദ്ദേഹത്തെ ബന്ധപ്പെടുത്തി കുറ്റവാളിയായി ആരോപിച്ച് പലതവണ ചോദ്യം ചെയ്യലുകൾ നടത്തിയിട്ടും ആസൂത്രിത അജണ്ടകളും ലക്ഷ്യംകാണാതെ ഇപ്പോൾ ജയിലടച്ചിരിക്കുന്നത് നീതീകരിക്കാനാവില്ല.

ഇന്ന് (തിങ്കൾ) ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ ഫാ. സ്റ്റാൻ ലൂർദ് സ്വാമിക്ക് കോവിഡ് 19 നിയന്ത്രണങ്ങൾക്കു വിധേയമായി ഐക്യദാർഢ്യം പ്രഖ്യാപിക്കും.
'സ്റ്റാൻഡ് വിത്ത് സ്റ്റാൻ' മുദ്രാവാക്യമുയർത്തി വിവിധ സാമുദായിക സാമൂഹ്യ പ്രസ്ഥാനങ്ങളും നേതാക്കളും പങ്കുചേരും. പിന്നോക്ക, ആദിവാസി, ദളിത് സമൂഹങ്ങൾക്കുവേണ്ടി ജീവിതം സമർപ്പിച്ച് വാർധക്യത്തിലെത്തിയ വന്ദ്യവൈദികനെ ഇതിനോടകം നടന്ന ചോദ്യം ചെയ്യലുകൾക്കെല്ലാം സഹകരിച്ചിട്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുന്നത് നീതീകരണമില്ലാത്തതാണെന്നും ഫാ. സ്റ്റാൻ സ്വാമിയെ ജയിൽവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് സിബിസിഐ ലെയ്റ്റി കൗൺസിൽ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നിവേദനം സമർപ്പിക്കുമെന്നും വി സി. സെബാസ്റ്റ്യൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP