Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭീകരവാദ പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ താവളമൊരുക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങൾ: സിബിസിഐ ലെയ്റ്റി കൗൺസിൽ

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിൽ ഭീകരവാദ പ്രസ്ഥാനങ്ങൾക്ക് താവളമൊരുക്കുന്നതും അവരെ സംരക്ഷിക്കുന്നതും രാഷ്ട്രീയ നേതൃത്വങ്ങളാണെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ. വി സി. സെബാസ്റ്റ്യൻ ആരോപിച്ചു.

മതമൗലീകവാദികളുടെയും ഭീകര തീവ്രവാദ പ്രസ്ഥാനങ്ങളുടെയും സ്വാധീന വലയത്തിലാണ് സംസ്ഥാനത്തെ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ. ഇതിന്റെ അനന്തര ഫലമാണ് സംസ്ഥാനത്തുടനീളം അക്രമങ്ങളും കൊലപാതകങ്ങളും പെരുകുന്നതും മയക്കുമരുന്നും കള്ളക്കടത്തും മാഫിയ സംഘങ്ങളും തഴച്ചു വളരുന്നതും. കാശ്മീരിനുശേഷം കേരളം ഭീകരപ്രസ്ഥാനങ്ങളുടെ കേന്ദ്രമായി വളരുന്നതു തടയുവാൻ സംസ്ഥാന ഭരണസംവിധാനങ്ങൾ പരാജയപ്പെട്ടിരിക്കുന്നത് ആശങ്കയുളവാക്കുന്നു.

രാജ്യത്ത് അധികാരത്തിന്റെ മറവിലുയരുന്ന മതഭീകരതയെ അടിച്ചമർത്താൻ ആഗോള ഭീകരവാദികളെ കൂട്ടുപിടിക്കുന്ന പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെയും മതമൗലീക വാദികളുടെയും നീക്കം ഇന്ത്യയുടെ ആത്മാവിനെ കുരുതികൊടുക്കും. ഭരണ സംവിധാനങ്ങളുടെ സമസ്ത മേഖലകളിലും ഉദ്യോഗസ്ഥ തലത്തിലും ഭീകരവാദ പ്രസ്ഥാനങ്ങൾക്കും അവരുടെ ഏജന്റുമാർക്കും സ്വാധീന ശക്തികളാകാൻ വാതിൽ തുറന്നുകൊടുത്തിരിക്കുന്നതിന്റെ തെളിവുകളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഭീകര പ്രസ്ഥാനങ്ങളെ നേരിടാൻ സംസ്ഥാന പൊലീസ് സംവിധാനം പരാജയപ്പെട്ടിരിക്കുന്നു. കുടിയേറ്റ തൊഴിലാളികളെ അതിഥിത്തൊഴിലാളികളായി ആദരിച്ച് മതമൗലീകവാദികളുടെ വോട്ടുബാങ്കുകളായി മാറ്റുവാൻ ശ്രമിക്കുന്നവർ ഭീകരവാദികൾക്ക് ഒത്താശ ചെയ്യുകയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്ന് വി സി. സെബാസ്റ്റ്യൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP